കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം?
ഇപ്പോള്‍ സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര്‍ കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും , ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.
ജെയിംസ് റാന്‍ഡി അന്തരിച്ചു.
പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായി കൊണ്ടുനടന്ന ജെയിംസ് റാന്‍ഡി അന്തരിച്ചു.