വംശനാശം ഒരിക്കൽ സംഭവിച്ചശേഷം വീണ്ടും അതേ സ്പീഷിസിനു പരിണമിച്ച് ഉണ്ടാവാൻ കഴിയുമോ?
ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്.
കോവിഡാനന്തര രോഗങ്ങൾ
കോവിഡ് രോഗവിമുക്തി നേടിയ 20 ശതമാനം പേരിൽ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ടെന്ന് നിരവധി രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണമില്ലാതെ കോവിഡ് ടെസ്റ്റിംഗ് പോസീറ്റീവ് ഫലം കണ്ടവരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട് ഇങ്ങനെ കോവിഡ് രോഗം ഭേദമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?
കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നത് എങ്കിൽ അത് സാധ്യമല്ല എന്നായിരിരുന്നു ഉത്തരം. പക്ഷെ കാര്യങ്ങൾ പിന്നീട് മാറി. 2017 ൽ ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ന്യൂ വെയിൽസിലെ ചില ഗവേഷകർ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ പ്രദേശത്തുനിന്ന് ചില ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. പോഷകാംശങ്ങൾ തീരെയില്ലാത്ത, ആർദ്രത ഒട്ടുമില്ലാത്ത കാർബണും നൈട്രജനും വളരെ കുറവായ ആ പ്രദേശത്തുനിന്ന് കണ്ടെത്തിയ ബാക്ടീരിയകൾ ജീവൻ നിലനിർത്തിയിരുന്നത് അന്തരീക്ഷ വായു ഉപയോഗിച്ചായിരുന്നു.
സെപ്റ്റംബർ 21 -ശാസ്ത്രചരിത്രത്തിൽ ഇന്ന്
സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും