മഹാനായ ഗാഡോലിനിയം
റെയര്‍ എര്‍ത്ത്സ് അഥവാ ദുര്‍ലഭ മൃത്തുക്കള്‍ എന്നറിയപ്പെടുന്ന പതിനേഴ് അംഗ മൂലക കുടുംബത്തില്‍ പെടുന്ന മൂലകമാണ് ഗാഡോലിനിയം. ദുര്‍ലഭരെന്നാണ് പേരെങ്കിലും പ്രകൃതിയില്‍ ഈ കുടുംബാംഗങ്ങളില്‍ പലരുടേയും സാന്നിദ്ധ്യം തീരെ കുറവല്ല. വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആദ്യ കാലങ്ങളില്‍ ഇവയുടെ ലഭ്യത കുറവായിരുന്നു എന്നത് കൊണ്ടാണ് ദുര്‍ലഭര്‍ എന്ന പേര് വരാന്‍ കാരണം
മാസ്കുകൾ, തെറ്റിദ്ധാരണകൾ
രോഗാണുബാധയും അതിന്റെ പകർച്ചയും തടയാൻ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ മാസ്കുകൾ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റനോട്ടത്തിൽ, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്ക്കെടുക്കുന്ന (അല്ലെങ്കിൽ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്കുകൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ – അറിയേണ്ട കാര്യങ്ങൾ
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ -അറിയേണ്ട കാര്യങ്ങൾ
ശാസ്ത്രം യഥാര്‍ത്ഥവും കപടവും
നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.
ചൊവ്വദൗത്യവുമായി ചൈനയും Tianwen-1 വിക്ഷേപിച്ചു
ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1 എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്.
കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ
വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക.