ശാസ്ത്രജ്ഞരുടെ ദുരിതപർവം
ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം.