Read Time:2 Minute

ആവര്‍ത്തനപ്പട്ടികയുടെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലൂക്ക  118 മൂലക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.  നിങ്ങള്‍ക്കും ഈ പദ്ധതിയോടൊപ്പം ചേരാം.  ഒരു ദിവസം ഒരുമൂലകത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പംക്തിയിലാണ് ഈ മൂലകലേഖനങ്ങള്‍ ഉള്‍പ്പെടുത്തുക. ലേഖനങ്ങള്‍ കണ്ണി ചേര്‍ത്ത് മലയാളത്തില്‍ ഇന്ററാക്ടീവ് പീരിയോഡിക് ടേബിള്‍ ലഭ്യമാക്കും.  ആഗസ്റ്റ് 31നുമുന്‍പ് ലേഖനങ്ങള്‍ മുഴുവന്‍ ലഭിക്കണം. ലേഖനം എഴുതുമ്പോള്‍ താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുമല്ലോ. മികച്ച ലേഖനങ്ങള്‍ക്ക് ലൂക്കയുടെ  സമ്മാനമുണ്ട് 

മൂലകങ്ങളെക്കുറിച്ച് നൂറ്റിപ്പതിനെട്ട് ലേഖനങ്ങള്‍ – നിര്‍ദ്ദേശങ്ങള്‍

  • നാലുമാസക്കാലം ഒരു ദിവസം ഒരുമൂലകം പരിചയപ്പെടുത്തല്‍ പംക്തി തുടരും. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മൂലകം ഏതെന്നു മുന്‍കൂട്ടി ലൂക്കയെ അറിയിക്കണം 
  • ലേഖനങ്ങള്‍ എഴതുമ്പോള്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
    • മൂലകം തിരിച്ചറിഞ്ഞതിന്റെ ചരിത്രം-എന്ന് ആര് ആദ്യമായി കണ്ടെത്തി, വേർതിരിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട കഥകൾ, വ്യക്തികൾ
    • ഭൗതിക, രാസ സ്വഭാവങ്ങൾ, allotropes, ക്രിസ്റ്റൽ ഘടന, special properties
    • അയിരിൽ നിന്ന്/ മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രീതി
    • ഉപയോഗങ്ങൾ – ദൈനംദിന ജീവിതത്തിൽ, വ്യവസായങ്ങളിൽ, വൈദ്യശാസ്ത്ര രംഗത്ത്, ഗവേഷണത്തിനു്…
    • Earth Sciences, life sciences വിഷയങ്ങളുമായി ബന്ധപെട്ട വിവരങ്ങള്‍ 
    • മറ്റു കൌതുകകരമായ വിവരങ്ങള്‍ 
  • ലേഖനം പരമാവധി മൂന്നു പേജ് മതിയാകും. ലേഖനങ്ങള്‍ക്കൊപ്പം ആവശ്യമായ റഫറന്‍സുകള്‍, ലിങ്കുകള്‍, ചിത്രങ്ങള്‍ എന്നിവ ചേര്‍ക്കുന്നത് നന്നായിരിക്കും.
  • പറഞ്ഞ തിയ്യതിക്കു തന്നെ ലേഖനം അയച്ചുതരുവാൻ ശ്രദ്ധിക്കുമല്ലോ. ലൂക്കയുടെ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് ഗൂഗിള്‍ ഡോക് ഫയലായി അയക്കുക..

ബന്ധങ്ങള്‍ക്ക് ടി കെ ദേവരാജന്‍, എഡിറ്റര്‍ 9447322398

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും
Next post ശാസ്ത്രാവബോധത്തിനായി ഒപ്പുചേർക്കാം
Close