നട്ടുച്ചക്ക് സൂര്യൻ തലക്കു മുകളിലായിരിക്കും എന്നു പറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചക്കും അതു സംഭവിക്കില്ല. എന്നാൽ സാമാന്യം കൃത്യമായി സൂര്യൻ നേരെ മുകളിൽ വരുന്ന രണ്ടു നേരങ്ങൾ ഒരു വർഷത്തിലുണ്ടാകും. ഒന്ന് ഉത്തരായനകാലത്തും മറ്റൊന്ന് ദക്ഷിണായന കാലത്തും. ആ സമയങ്ങളിൽ സൂര്യൻ നമ്മുടെ നേരെ മുകളിൽ വരികയും നിഴലുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതു പലയിടങ്ങളിലും ശാസ്ത്ര പ്രചാരകരും വിദ്യാർത്ഥികളുമൊക്കെ ആഘോഷമാക്കാറുണ്ട്. ഇറാത്തോസ് തനീസിനെ ഓർത്തുകൊണ്ട് ചിലരൊക്കെ ഈയവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് ഭുമിയുടെ ചുറ്റളവു തന്നെ അളക്കും.
ഏതായാലും ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ (zero shadow day) സമ്മാനിക്കുന്ന കാലമാണിത്. കേരളത്തിലെ ചിലയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും താഴെ പട്ടികയിൽ
തിരുവനന്തപുരം | 10 ഏപ്രിൽ | 12.24 PM |
കൊല്ലം | 11 ഏപ്രിൽ | 12. 24 PM |
പത്തനംതിട്ട – | 12 ഏപ്രിൽ | 12.24 PM |
ആലപ്പുഴ- | 13 ഏപ്രിൽ | 12.25 PM |
കോട്ടയം | 13 ഏപ്രിൽ | 12.25 PM |
ഇടുക്കി | 14 ഏപ്രിൽ | 12.23 PM |
കൊച്ചി | 15 ഏപ്രിൽ | 12.26 PM |
തൃശൂർ | 16 ഏപ്രിൽ | 12.25 PM |
പാലക്കാട് | 17 ഏപ്രിൽ | 12.23 PM |
മലപ്പുറം | 17 ഏപ്രിൽ | 12.25 PM |
കോഴിക്കോട് | 18 ഏപ്രിൽ | 12:26 PM |
വയനാട് | 19 ഏപ്രിൽ | 12.25 PM |
കണ്ണൂർ | 20 ഏപ്രിൽ | 12.27 PM |
കാസറഗോഡ് | ഏപ്രിൽ 22 | 12.28 PM |
കേരളത്തില്‍ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം
കേരളത്തില്‍ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം