Read Time:1 Minute

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

കാട്ടു മുന്തിരി / വള്ളി മാങ്ങ
ശാസ്ത്രനാമം:   Ampelocissus latifolia ( Roxb.) Planch. കുടുംബം: Vitaceae ഇംഗ്ലീഷ്: Wild Grape vine സംസ്കൃതം: അമ്ലവേദസം

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന വലിയ ആരോഹി സസ്യം. കേരളത്തിലെ നിത്യഹരിതവനങ്ങളിലും കാവുകളിലും ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. ഹസ്താ കാരത്തിലുള്ള ഇടത്തരം വലുപ്പമുള്ള ഇലകൾ ഭാഗികമായി ദന്തുരങ്ങളാണ്. തവിട്ടു കലർന്ന ചുവപ്പു നിറത്തിലുള്ള ചെറിയ പൂക്കൾ മഴക്കാലത്തിനു തൊട്ടുമുമ്പ് വിരിയുന്നു. മെയ് – ജൂൺ മാസത്തോടെ കായ്കൾ വിളയുന്നു.കായകൾ വലിയ കുലകളായി കാണപ്പെടുന്നു.

ഇതിന്റെ മൂപ്പെത്തിയ കായ്കൾ (പഴുക്കുന്നതിനു മുമ്പേ) അച്ചാറിടാൻ നല്ലതാണ്. മുള്ളൻപന്നി, കുറുക്കൻ എന്നീ സസ്തനികൾ കാട്ടു മുന്തിരി കഴിക്കാറുണ്ട്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് മഹാമാരി അവസാനിക്കുമോ? എപ്പോൾ? എങ്ങിനെ ?
Next post റിസ്ക് എടുക്കണോ?
Close