വിജ്ഞാനോത്സവം രണ്ടാംഘട്ടം ആരംഭിച്ചു, മുക്കാൽലക്ഷം കുട്ടികൾ പങ്കെടുക്കും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഡിസംബർ 15 ന് ആരംഭിച്ച ഒന്നാംഘട്ട വിജ്ഞാനോത്സവത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടുലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായി. രണ്ടാംഘട്ട വിജ്ഞാനോത്സവത്തിന് എൽ.പി., യു.പി., ഹൈസ്കൂൾ, ബയർസെക്കണ്ടറി വിഭാഗങ്ങളിൽ നിന്നായി 75,000ത്തിലധികം വിദ്യാർത്ഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജനുവരി 30 വരെ രജിസ്റ്റർ ചെയ്യാം.(രജിസ്ട്രേഷൻ ലിങ്ക്)

രണ്ടാംഘട്ട പ്രവർത്തനങ്ങൾ വിജ്ഞാനോത്സവത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (ണ്ടാംഘട്ട പ്രവർത്തനങ്ങൾ കാണാം)  2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. രണ്ടാംഘട്ടപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനും പ്രവർത്തനങ്ങൾ പങ്കിടാനും എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രാദേശിക പഠനഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.

വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ വി.വിനോദ് സംസാരിക്കുന്നു


കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാനോത്സവ വെബ്സൈറ്റ് സന്ദർശിക്കാം

 

Leave a Reply