Read Time:2 Minute

നമ്മുടേത് മതേതരരാജ്യമാണ്. ശാസ്ത്രാവബോധത്തെ വളര്‍ത്തുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. യുക്തിപൂര്‍വം ചിന്തിക്കുന്ന ഏതൊരു കോടതിയും ഈ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തും. പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ സമ്മാനജേതാവും ശാസ്ത്രജ്ഞനുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍.

[dropcap]പൗ[/dropcap]രത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ സമ്മാനജേതാവും ശാസ്ത്രജ്ഞനുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. രാജ്യത്തിനുള്ളില്‍ തന്നെ വിഭജനം നടത്താന്‍ പാടില്ല. 20 കോടി ജനങ്ങളോട് നിങ്ങളുടെ മതത്തിന് മറ്റുള്ള മതങ്ങളുടെയത്ര മേന്മയില്ല എന്ന് പറയുന്നത് വിഭജനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ദ ടെലഗ്രാഫിന്’ നല്‍കിയ അഭിമുഖത്തിലാണ് വെങ്കട്ടരാമന്‍ നിലപാട് തുറന്നു പറഞ്ഞത്.

ഏതെങ്കിലുമൊരു പ്രത്യേക മതത്തിന് പ്രാധാന്യം കൊടുക്കുന്ന ഭരണഘടനയുള്ള രാജ്യമല്ല ഇന്ത്യ. നമ്മുടേത് മതേതരരാജ്യമാണ്. പാകിസ്ഥാനെ പോലെയല്ല. ശാസ്ത്രാവബോധത്തെ വളര്‍ത്തുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. യുക്തിപൂര്‍വം ചിന്തിക്കുന്ന ഏതൊരു കോടതിയും ഈ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തും.

പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതരും നല്‍കിയ നിവേദനത്തില്‍ ഒപ്പിടില്ല എന്നും വെങ്കട്ടരാമന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ മാത്രമാകണം ഈ നിവേദനം നല്‍കേണ്ടത് എന്നതിനാലാണ് താന്‍ ഒപ്പിടാത്തതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍-യുകെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ലണ്ടനിലെ പ്രശസ്തമായ റോയല്‍ സൊസൈറ്റി പ്രസിഡന്റാണ് വെങ്കി രാമകൃഷ്ണന്‍ എന്ന് അറിയപ്പെടുന്ന വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് അദ്ദേഹം.


കടപ്പാട് : ടെലഗ്രാഫില്‍ വന്ന വാര്‍ത്ത,  ദേശാഭിമാനി പത്രം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജെ.ഡി.ബര്‍ണല്‍ – ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍
Next post പൗരത്വ ഭേദഗതി ബില്ലിനെതിരെ ശാസ്ത്രസമൂഹത്തിന്റെ പ്രസ്താവന
Close