Read Time:2 Minute

ഗൗളിക്കിളി Velvet – Fronted Nuthatch ശാസ്ത്രീയ നാമം : sitta frontalis

ഏറക്കുറെ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്ന ഒരു കാട്ടുപക്ഷിയാണ് ഗൗളിക്കിളി. ഒരു കുരുവിയോളം വലിപ്പമുള്ള ഗൗളിക്കിളിക്കു ചെറിയ വാലും നല്ല ബലമുള്ള ചുണ്ടും കാലുകളും ആണുള്ളത്. പുറംഭാഗം ഊതനിറം കലർന്ന നീലയാണ്. തൊണ്ടയ്ക്കും താടിയ്ക്കും വെള്ളനിറവും കണ്ണുകൾക്ക്‌ മഞ്ഞ നിറവും ആണ്. ചുവന്ന കൊക്കിന്റെ അറ്റത്തു കറുത്ത ഒരു പൊട്ടും കാണാം. നല്ല കറുപ്പ് നിറമാർന്ന നെറ്റിത്തടവും, വെള്ളയിൽ ചുവപ്പു കലർന്ന ഇളം നീലയോട് കൂടിയ അടിഭാഗവും ആണ് ഗൗളിക്കിളിക്ക്. പൂവനും പിടയും രൂപത്തിൽ ഒരേപോലെ ആണെങ്കിലും ആൺകിളിക്കു കണ്ണിനു മുകളിൽ നിന്നും തുടങ്ങി പുറകിലേക്ക് നീണ്ടു പോകുന്ന കറുത്ത പട്ട ഉണ്ട്. ഇതാണ്‌ പൂവനും പിടയും തമ്മിലുള്ള ഒരേയൊരു വ്യത്യാസം.
കേരളത്തിലെ മിക്ക കാടുകളിലും ഗൗളിക്കിളിയെ കാണുവാൻ സാധിക്കും. പുഴുക്കളും ചിലന്തികളും കൃമിക്കീടങ്ങളും ആണ് ഗൗളിക്കിളിയുടെ ആഹാരം. പ്രധാനമായും മറ്റു പക്ഷികൾക്ക് ഒപ്പമാണ് ഗൗളിക്കിളികൾ ഇരതേടി നടക്കാറ്. മരതടികളിലും ശാഖകളിലും അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നാണ് ഇവർ ഇര പിടിക്കാറു. ഇവർക്ക് ഗൗളികളെ പോലെ മരതടികളിലൂടെ നേരെയും തലകീഴായും ഒക്കെ അനായാസം ഓടി നടക്കുവാൻ സാധിക്കും. അതിനാൽ ഗൗളിക്കിളിക്കു മുന്നിൽ പെടുന്ന ഇരകൾക്ക്  രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്.
ജനുവരി മുതൽ ഏപ്രിൽ വരെ ആണ് ഗൗളിക്കിളിയുടെ പ്രജനന കാലഘട്ടം. മരങ്ങളിൽ പ്രകൃത്യാ കാണുന്ന പൊത്തുകളിൽ ആണ് ഇവർ കൂടുക്കൂട്ടാറുള്ളത്.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തവിട്ടു പാറ്റാപിടിയൻ
Next post ഇണകാത്തേവൻ
Close