എൻ.ഇ.ചിത്രസേനൻ
ലോക മഹായുദ്ധങ്ങൾക്കുശേഷം ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് പാൻഡെമിക്ക്. എന്നാൽ, ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഇതിനെതിരെ ഒരു വാക്സിൻ നിർമിക്കാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിനോളജി ഡിപ്പാർട്ട്മെന്റി ലെ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞു.
2020 ജനുവരി 1-ന്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗിൽബെർട്ട്, ചൈനയിൽ വിചിത്രമായ ന്യുമോണിയ ബാധിച്ച നാലു പേരെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ, അവരും സംഘവും ഇതുവരെ കണ്ടിട്ടില്ലാത്ത ആ രോഗകാരിക്ക് എതിരായ ഒരു വാക്സിൻ രൂപകല്പന ചെയ്തു. 12 മാസങ്ങൾക്കുള്ളിൽ, കോവിഡ് 19-ൽ നിന്ന് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ചു.
വാഴ്സ് (Vaxxers) എന്ന പുതിയ പുസ്തകം പ്രൊഫസർ സാറാ ഗിൽബെർട്ടും അവരുടെ സഹപ്രവർത്തക ഡോ. കാതറീൻ ഗ്രീനും ചേർന്ന് Astra Zenecaയുടെ കോവിഷീൽഡ് വാക്സിൻ ഉണ്ടാക്കിയതിന്റെ കഥ പറയുന്നു.
അസാധാരണ സാഹചര്യങ്ങളിൽ സാധാരണക്കാരായ 2 പേർ ഒരു പകർച്ചവ്യാധിയോട് പോരാടുന്നതിന്റെ കഥയാണിത്. കൊടുങ്കാറ്റിന്റെ നടുവിൽ ഹൃദയം നിലയ്ക്കുന്ന നിമിഷങ്ങൾ സാറയും കാത്തും പങ്കുവെക്കുന്നു; അവർ വസ്തുതകൾ ഫിക്ഷനിൽ നിന്ന് വേർതിരിക്കുന്നു; ലോകത്തിന്റെ കണ്ണുകൾ നോക്കി റെക്കോർഡ് സമയത്ത് എങ്ങനെ വളരെ ഫലപ്രദമായ വാക്സിൻ ഉണ്ടാക്കി എന്നവർ വിശദീകരിക്കുന്നു; കൂടാതെ അവർ നമുക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷ നൽകുന്നു.
ഈ മഹാമാരിയിൽനിന്നു ശാസ്ത്രം നമ്മെ എങ്ങനെ രക്ഷിക്കുമെന്നും അനിവാര്യമായ അടുത്തതിന് എങ്ങനെ തയ്യാറാകാമെന്നും കണ്ടെത്താൻ വാഴ്സ് നമ്മെ ലാബിലേക്ക് ക്ഷണിക്കുന്നു. ഇത് ഒരുവശത്തിന്റെ കഥയാണ് – മറ്റു വാക്സിനുകൾക്കോ മറ്റു ശാസ്ത്രജ്ഞർക്കോ എതിരല്ല, പകരം മാരകവും വിനാശകരവുമായ വൈറസിനെതിരെയാണ്.