ഡോ. യു.നന്ദകുമാർ

കോവിഡ് വാക്‌സിൻ ഉല്പാദനവും വിതരണവും നാം ഉദ്ദേശിച്ച സമയത്തിന് മുമ്പേ സമൂഹത്തിൽ എത്തിയെന്നത് വലിയ വിജയമാണ്. ഇതുമായി ബന്ധപ്പെട്ട ഏജൻസികളും ലോകാരോഗ്യ സംഘടനയും ഭയപ്പെട്ടിരുന്ന കാര്യമുണ്ട്. ഇത്ര വ്യാപകമായി ലഭ്യമാക്കേണ്ട വാക്‌സിൻ സുരക്ഷിതമായി എല്ലായിടത്തും എത്തിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. വാക്സിൻ ശ്രമങ്ങളെ അട്ടിമറിക്കുക, അതിനുപിന്നിൽ ക്രൈം നടത്തുക എല്ലാം സാധ്യമാണ്; അതിനാൽ ജാഗ്രതക്കുറവ് ഉണ്ടാകാനും പാടില്ല. ലോകത്തിന്റെ വലിപ്പവും വാക്സിൻ സ്വീകരിക്കുന്നവരുടെ സംഖ്യയും കൂടി പരിഗണിച്ചാൽ ഇതിന്റെ പിന്നിലും വലിയ പ്രയത്നം ആവശ്യമാണെന്ന് കാണാം.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ചു ഈ ഭയം ഗൗരവമുള്ളതു തന്നെയാണ്. വാക്സിൻ വിതരണം ആരംഭിച്ചു ഏതാനും ദിവസങ്ങൾക്കകം യൂറോപ്യൻ മെഡിസിൻസ് ഏജൻസി (European Medicines Agency) ഹാക്ക് ചെയ്യപ്പെട്ടു.1 എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നു അവർ ഉറപ്പു പറഞ്ഞിട്ടില്ല; രണ്ടു തരാം ഹാക്കെർമാരെയാണ്  സംശയിക്കുന്നത്. ക്രിമിനൽ സ്വഭാവമുള്ളവർ, ഏതെങ്കിലും രാജ്യങ്ങൾക്ക് വേണ്ടി പ്രവൃത്തിക്കുന്നവർ.

വാക്സിനുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും രഹസ്യമല്ല; പൊതുസ്വഭാവമുള്ള വിവരങ്ങളിൽ ഹാക്കർമാർ കൈകടത്തിയെന്നതിൽ ഭയക്കേണ്ടതായി ഒന്നുമില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു ഹാക്ക് ചെയ്യപ്പെട്ടത് അതീവ രഹസ്യമായി വിവരങ്ങൾ അല്ല എന്നാണ്. BioNTech, Pfizer എന്നിവരുടെ രഹസ്യ സൈറ്റുകൾ തകർക്കപ്പെട്ടിട്ടില്ല.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് വാക്‌സിൻ ഗവേഷണം, വിതരണ ശ്രുംഖല, സപ്പ്ലൈ ചെയിൻ എന്നിവയെ ആക്രമിക്കാൻ പലേടത്തും സൈബർ സംഘങ്ങൾ നിലവിലുണ്ട് എന്നതാണ്. ഇനിയും നൂറോളം വാക്സിനുകൾ പുറത്തുവരാനിരിക്കുമ്പോൾ ഇത് ഗൗരവമുള്ളതായി കാണണം. ഇന്ത്യ വികസിപ്പിക്കുന്ന രണ്ടു തദ്ദേശ വാക്സിനുകൾ പഠനത്തിന്റെ വിവിധ ഘട്ടത്തിലാണ്. അതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

ഇപ്പോഴത്തെ സൈബർ ആക്രമണം ആദ്യത്തേതല്ല. ഒരു മാസത്തിനു മുമ്പ് വാക്സിൻ സപ്ലൈ ചെയിൻ സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. രണ്ടു സംഭവങ്ങളിലും അനിഷ്ടകാര്യങ്ങൾ നടന്നിട്ടില്ല. അനുബന്ധമായി മറ്റൊന്നുകൂടി ശ്രദ്ധിക്കപ്പെട്ടു. രോഗികളെക്കൊണ്ട് വീർപ്പുമുട്ടുന്ന ചില ആശുപത്രികളെയും ഹാക്കർമാർ ലക്ഷ്യമിടുകയുണ്ടായി. അവരുടെ സൈറ്റുകളിൽ റാൻസോംവയർ (ransomeware) കടത്തിയാണ് ആക്രമിച്ചത്.

Leave a Reply

Previous post പരിണാമം: ചില മിഥ്യാധാരണകൾ
Next post കോവിഡ് കാലത്തെ ഗർഭകാല പരിചരണം
Close