താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? എന്ന ചോദ്യത്തിനുത്തരമാണ് twinkle twinkle little star എന്ന നഴ്സറി ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന “മിന്നും മിന്നും താരകമേ നിന്നൊളിയെന്തെന്നറിവൂ ഞാൻ” വരികള്‍. 1980കളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദികള്‍ക്കായി തയ്യാറാക്കിയ പാട്ടുകളില്‍ ഒന്ന്. രചന: ഡോ.എം.പി.പരമേശ്വരന്‍, ആലാപനം : എം.എസ്. മോഹനന്‍

വരികള്‍

മിന്നും മിന്നും താരകമേ

രചന: ഡോ.എം.പി പരമേശ്വരന്‍

മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നാരറിവൂ
ഭൂവിൽനിന്നതിദൂരത്തായ്
വൈരം പോലീ മാനത്ത്

മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നാരറിവൂ
എന്നൊളിതന്റെ പൊരുളോതാം
പൊന്നനിയാ ചെവി തന്നാലും
പ്ലാസ്മാരൂപം എന്നുദരം
പ്രോട്ടോണല്ലോ അതു നിറയെ
എന്തെന്നറിയാ മർദ്ദത്തിൽ
ഭീകരമാകിന ചൂടേറ്റ്
നന്നാലെണ്ണം കൂടിച്ചേർന്ന്
ആൽഫാകണമായ് തീരുന്നു
അതിന്നിടയ്ക്ക് കാണാതായ്
കുറച്ചു ദ്രവ്യം എവിടെപ്പോയ്
എവിടെപ്പോയ്?
അതോ,

ഐൻസ്റ്റീനെന്നൊരു ശാസ്ത്രജ്ഞന്‍
പണ്ടു പറഞ്ഞു ഈ സൂത്രം
എന്ത് സൂത്രം?
ഈയിക്വൽ ടു എം.സി സ്‌ക്വയർ
എന്നൊളിതന്റെ പൊരുളല്ലോ

ഭൂവിൽനിന്നതിദൂരത്ത്
വൈരം പോലീ മാനത്ത്
മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നറിവൂ ഞാൻ

Leave a Reply

Previous post സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ബുധന്‍
Next post ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം
Close