Read Time:7 Minute

ശ്രേയസ് വത്സൻ

ടോക്കിയോ ഒളിമ്പിക്സ് 2020 ; മെഡലുകൾ നിർമിച്ചത് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന്. 

[dropcap]2020[/dropcap] ലെ ടോക്കിയോ ഒളിമ്പിക്സിനു വേണ്ടി ജപ്പാൻ ശേഖരിച്ചത് 80,000 ടണ്ണോളം ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളാണ്. ഇത്തവണ ഒളിമ്പിക്സ് ഇനങ്ങളിൽ വിജയികളാകുന്നവർ കഴുത്തിൽ അണിയുന്നത്‌ ഈ ഉപകരണങ്ങളിൽ നിന്നും വേർതിരിക്കുന്ന ലോഹങ്ങൾ കൊണ്ട് നിർമിച്ച മെഡലുകൾ ആയിരിക്കും. അടുത്ത വർഷം ജൂലൈ 24 മുതൽ ആഗസ്റ്റ് 9 വരെ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലാണ് ഇ-വേസ്റ്റ് സംസ്കരണത്തിന്റെ പുതിയ മാതൃക ജപ്പാൻ അവതരിപ്പിക്കുന്നത്. 2019 ജൂലായ് മാസത്തിൽ പുതിയ മെഡലുകളുടെ മാതൃകകൾ പ്രകാശിപ്പിക്കുന്ന ഘട്ടത്തിലാണ് അവയെല്ലാം പഴയ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ പുനചംക്രമണം ചെയ്ത് നിർമ്മിക്കുന്നവയാണെന്ന വിവരം ജപ്പാൻ പ്രഖ്യാപിച്ചത്. 2017 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെ സർക്കാര് ഓഫീസുകൾ വഴി ചെറിയ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളും NTT Docomo ഷോപ്പുകൾ വഴി മൊബൈൽ ഫോണുകളും ജപ്പാൻ ശേഖരിച്ച് തുടങ്ങിയിരുന്നു.[box type=”info” align=”” class=”” width=””]’ടോക്കിയോ 2020 മെഡൽ പ്രോജക്ട്‘ എന്ന് പേരിട്ട ഈ പരിപാടിയിൽ ജപ്പാനിലെ 1621 മുൻസിപ്പാലിറ്റി കളിൽ നിന്നും പങ്കാളിത്തം ഉണ്ടായി. 6.21 ദശലക്ഷം മൊബൈലുകളും മറ്റ് ചെറു ഗാഡ്ജറ്റുകളും കമ്പ്യൂട്ടർ ചിപ്പുകളും ഈ കളക്ഷൻ പരിപാടിയിലൂടെ സൗജന്യമായി ശേഖരിച്ചു.[/box]

ടോക്കിയോ 2020 മെഡൽ പ്രോജക്ട് മൊബൈല്‍ ഫോണുകള്‍ ശേഖരിക്കുന്നു | കടപ്പാട്:വിക്കിമീഡിയ

ടോക്കിയോ ഒളിമ്പിക്സിന് ആവശ്യമുള്ള മെഡലുകൾ എല്ലാം പൂർണമായും ഇലക്ട്രോണിക്സ് വേസ്റ്റുകളുടെ പുനരുപയോഗം വഴി നിർമിക്കാനുള്ള പരിപാടി ആയിരുന്നു ‘ടോക്കിയോ 2020 മെഡൽ പ്രോജക്ട്.’ ഏകദേശം 5000 സ്വർണ, വെള്ളി, വെങ്കല മെഡലുകൾ ഇത്തരത്തിൽ റിസൈക്കിൾ ചെയ്ത ലോഹം കൊണ്ട് മാത്രം നിർമ്മിക്കേണ്ടതുണ്ട്. പരിശുദ്ധമായ വെള്ളിയിൽ 6 ഗ്രാം സ്വർണം പൂശിയാണ് സ്വർണ മെഡലുകൾ നിർമിക്കുന്നത്. വെള്ളി മെഡൽ പരിശുദ്ധമായ വെള്ളി കൊണ്ട് മാത്രവും വെങ്കല മെഡൽ വെങ്കലം കൊണ്ട് മാത്രവും നിർമിക്കുന്നു. ഏകദേശം 32 കിലോ സ്വർണവും 3500 കിലോ വെള്ളിയും 2200 കിലോ വെങ്കലവും മെഡലുകൾ നിർമ്മിക്കാനായി ജപ്പാൻ വേർതിരിച്ചെടുത്തിട്ടുണ്ട്.

നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണ്ക്സ് ഉപകരണങ്ങളിൽ സ്വർണവും വെള്ളിയും പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്. വ്യാവസായിക തലത്തിൽ ഉപയോഗിക്കുന്ന റെയർ മെറ്റലുകളിൽ 90 ശതമാനവും ഉപയോഗിക്കുന്നത് ഇലക്ട്രോണിക്സ് മേഖലയിലാണ്. കുറഞ്ഞ തേയ്‌മാന നിരക്ക്, കൂടിയ വെദ്യുതീവാഹകശക്തി, ഉൽപ്രേരക സ്വഭാവം എന്നീ കാരണങ്ങളാലാണ് വിലകൂടിയതും ലഭ്യത കുറഞ്ഞതുമായ ഇത്തരം ലോഹങ്ങൾ ഇലക്ട്രോണിക്സ് മേഖലയിൽ ഉപയോഗിക്കുന്നത്. Printed Circuit Board (PCB) കളിലെ വൈദ്യുതിവാഹക മേഖലകളായാണ് സ്വർണം, വെള്ളി എന്നീ ലോഹങ്ങൾ അധികവും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ ചിപ്പുകളിലും സർക്യൂട്ട് കണക്റ്ററുകളിലും ഇത്തരം ലോഹങ്ങൾ ഉപയോഗിക്കാറുണ്ട്. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ എന്ന കാരണത്താൽ ആഗോള ലഭ്യതയിലെ ശോഷണം വർദ്ധിക്കുമ്പോഴും ഇവയുടെ പുനരുപയോഗം വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. നിലവിൽ ആകെ മൊബൈൽ ഫോണുകളിൽ 10 ശതമാനം പോലും പുനചംക്രമണത്തിന് വിധേയമാകുന്നില്ല.

ഒളിമ്പിക് മെഡലുകളുടെ മാതൃക പ്രകാശനചടങ്ങ് | കടപ്പാട്‌: usatoday.com

ലോഹഭാഗങ്ങൾ റീസൈക്ലിങ്ങ് ചെയ്യാനുള്ള സാങ്കേതികവിദ്യയുടെ പോരായമകളും ഇതിന് കാരണമായിരുന്നു. ചിലവ് കുറഞ്ഞതും മലിനീകരണത്തിന് വഴിവെക്കാത്തതുമായ പ്രക്രിയകൾ ഈ മേഖലയിൽ പ്രത്യക്ഷപ്പെടുന്നത് അടുത്തകാലത്ത് മാത്രമാണ്. മലിനീകരണ തോത് കൂടുതലുള്ള അക്വ റീജിയ, സയനൈഡ് എന്നിവക്ക് പകരമായി പുതിയ ലായനികൾ ലോഹത്തെ ലയിപ്പിക്കാനായി ഇന്ന് പ്രയോഗത്തിലുണ്ട്. കളക്ഷൻ സെന്ററുകൾ വഴി ശേഖരിച്ച് തരംതിരിച്ചു വെക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്നും അവശ്യഭാഗങ്ങൾ വേർപ്പെടുത്തിയെടുത്ത് രാസപ്രക്രിയകളിലുടെ ലോഹങ്ങൾ വേർതിരിക്കുക എന്നതാണ് ലോഹസംസ്കരണത്തിൽ പ്രധാനം. പിന്നീട് വേർതിരിച്ച് എടുക്കുന്ന ലോഹങ്ങൾ ശുദ്ധീകരിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഈ ലോഹങ്ങളുപയോഗിച്ചാണ് ഒളിമ്പിക് മെഡലുകൾ നിർമിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഒളിമ്പിക് മത്സരങ്ങൾ വിഭവചൂഷണത്തിന്റേയും അനാവശ്യ നിർമിതികളുടേയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന വിമർശനം നിലനിൽക്കുന്ന കാലത്താണ് വിഭവസമൃദ്ധിയുടേയും പുനരുപയോഗത്തിന്റേയും ഈ മാതൃക ജപ്പാൻ മുന്നോട്ട് വെക്കുന്നത്. രണ്ട് വർഷം നീണ്ട വിഭവശേഖരണം വഴി ഒളിമ്പിക്സ് ഒരുക്കങ്ങളിൽ ബഹുജന പങ്കാളിത്തം സൃഷ്ടിക്കാനും 2020-ലെ പരിപാടികൾക്കെല്ലാം വിഭവദുർവിനിയോഗത്തിന്റേതല്ലാത്ത മാതൃകകൾ സ്വീകരിക്കാനും കഴിയുമെന്നാണ് ഈ പ്രോജക്ട് വഴി ജപ്പാൻ ലക്ഷ്യമിടുന്നത്. പരിസ്ഥിതിസൌഹാർദവും സുസ്ഥിരവുമായ അന്തരീക്ഷം ഇത്തവണത്തെ ഒളിമ്പിക്സിന് ഒരുക്കനാകുമെന്നും ടോക്കിയോ ഒളിമ്പിക്സിന്റെ സംഘാടകർ പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പതുവരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്.


അധിക വായനയ്ക്ക്‌

  1. ടോക്കിയോ 2020 മെഡൽ പ്രോജക്ട്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രൊഫ. എം.കെ. പ്രസാദിന്‌ ഭാരത്‌ ജ്യോതി അവാർഡ്‌
Next post സെലീനിയം – ഒരു ദിവസം ഒരു മൂലകം
Close