Read Time:4 Minute

പ്രൊഫ. പി.കെ.രവീന്ദ്രൻ 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചിട്ട് ഈ ഡിസംബർ 9 – ന് 25 വർഷം തികയുന്നു. ഈ അവസരത്തിൽ പ്രൊഫ. പി.കെ. രവീന്ദ്രൻ എഴുതിയതു വായിക്കുക. 

പരിസ്ഥിതി, വികസന മേഖലകളിലെ സംഭാവനകൾ പരിഗണിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിൽ നല്കിവരുന്ന പ്രധാന സമ്മാനം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് 1996 ൽ ഈ അവാർഡ് കിട്ടിയിരുന്നു എന്നതിൽ നമുക്കും അഭിമാനിക്കാം.

പരിസ്ഥിതി, വികസനം എന്നീ മേഖലകളിൽ കൂടി നോബൽ സമ്മാനം ഏർപ്പെടുത്തണമെന്ന ആവശ്യം നോബൽ ഫൗണ്ടേഷൻ അംഗീകരിക്കാതെ വന്നതുകൊണ്ടാണ് റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ജന്മമെടുത്തത്. ഇക്കാരണത്താൽ ഇത് ബദൽ നോബൽ സമ്മാനം (Alternative Nobel Prize) എന്നും അറിയപ്പെടുന്നു. സ്റ്റോക്ഹോമിൽ സ്വീഡിഷ് പാർലമെന്റിൽ വെച്ച് നടക്കുന്ന ഔപചാരികമായ ചടങ്ങിൽ വെച്ചാണ് സമ്മാന ദാനം. നോബൽ സമ്മാനം നല്കുന്നതിന്റെ തലേദിവസമാണ് ബദൽ നോബൽ സമ്മാനം നല്കുന്നത്. 2021 ലെ പുരസ്കാരം ലഭിച്ചവരിൽ ഡൽഹിയിലെ Deino (Legal Initiative for Forest and Environment) എന്ന സംഘടനയും ഉണ്ട്. 

1980 ൽ ആദ്യമായി നല്കിയ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്. കടപ്പാട്: വിക്കിപീഡിയ

1980 ൽ ആണ് റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ആദ്യമായി നല്കിയത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ സ്ഥാപിതമായ റൈറ്റ് ലൈവ്ലിഹുഡ് ഫൗണ്ടേഷൻ ആണ് ഇത് നല്കുന്നത്. ഒരു ജർമൻ – സ്വീഡിഷ് സാമൂഹ്യ പ്രവർത്തകനായ ജേക്കബ് വോൺ ഉസ്കൽ ആണ് സ്ഥാപകൻ. അദ്ദേഹത്തിന്റെ സ്റ്റാമ്പ് ശേഖരം വിറ്റുകിട്ടിയ 10 ലക്ഷം ഡോളറിൽ നിന്നാണ് ഇതിന്റെ തുടക്കം. 

ജേക്കബ് വോൺ ഉസ്കൽ കടപ്പാട്: വിക്കിപീഡിയ

മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾക്ക് പ്രായോഗികവും അനുകരണീയവുമായ ഉത്തരം നൽകുന്നവർക്കാണ് അവാർഡ്. ഒരു അന്താരാഷ്ട്ര ജൂറി പരിസ്ഥിതി, സുസ്ഥിര വികസനം, മനുഷ്യാവകാശം, സമാധാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജനകീയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവയെ സംബന്ധിച്ചു കിട്ടുന്ന നാമനിർദേശങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണയം നടത്തുന്നത്. 73 രാജ്യങ്ങളിൽ നിന്നുള്ള 182 അവാർഡ് ജേതാക്കളാണ് ഇതുവരെ ഉള്ളത്. 2015 മുതൽ ഫൗണ്ടേഷന്റെ ഓഫീസ് ജനീവയിലേക്ക് മാറ്റിയിട്ടുണ്ട്. 

1996 ൽ കേരള ശാസ്ത്രസാഹി പരിഷത്തിന് റൈറ്റ് ലൈവി ഹുഡ് അവാർഡ് ലഭിച്ചു. സുസ്ഥിരമായ വികസനത്തിനുള്ള ഒരു സമീപനം രൂപപ്പെടുത്താൻ പരിഷത്ത് നടത്തിയ ശ്രമങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ഈ ആദരം.

പരിഷത്ത് മുന്നോട്ടുവെച്ച ബദൽ വികസന സമീപനം, പങ്കാളിത്ത ജനാധിപത്യം, പരിസ്ഥിതി സംരക്ഷണം എന്നിവ പരിഗണിച്ചു കൊണ്ടാണ് സമ്മാനം പ്രഖ്യാപിച്ചത്. 1992 ൽ യുനെസ്കോയുടെ കിങ് ജോങ് പുരസ്കാരത്തിന് ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരമാണ് റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം.


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡാറ്റയിൽ നിന്ന് ബിഗ് ഡാറ്റയിലേക്ക്
Next post പ്രൊഫ. എസ്. ശിവദാസിന് പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് 
Close