Read Time:3 Minute

ഡോ. യു.നന്ദകുമാര്‍

കോവിഡും വ്യക്തിചരിത്രവും

നാം നമ്മുടെ ചരിത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മഹാമാരികളുടെ അനുഭവചരിത്രങ്ങൾ എഴുതുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ അവ എന്നെന്നേക്കുമായി നഷ്ടപ്പെടും.
സുലെയ്‌ക ജൗഅദ് (Suleika Jaouad) രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിഞ്ഞയാളാണ്. ഇപ്പോൾ രോഗമില്ലെങ്കിലും പാൻഡെമിക് കാലത്ത് അവരുടെ രോഗപ്രതിരോധ ശക്തി ദുർബ്ബലമാകയാൽ വീണ്ടും ഐസൊലേഷനിലേക്ക് പോകേണ്ടിവന്നു.

സുലെയ്‌ക ജൗഅദ് (Suleika Jaouad) -ഐസൊലേഷൻ ജേണൽസ്  ആമുഖത്തില്‍ നിന്നും

അവർ ചെയ്തത്, ഐസൊലേഷൻ ജേണൽസ്” (Isolation Journals) എന്ന പൊതു കൂട്ടായ്‌മ സ്ഥാപിച്ചു. അതിൽ കലാകാർ, എഴുത്തുകാർ, പാട്ടുകാർ, തുടങ്ങി അനവധി പേര് പങ്കാളികളായി. ഇപ്പോൾ കൂട്ടായ്മയിൽ ഉദ്ദേശം 60000 പേരുണ്ട്. ലോക്ഡൗൺ മാസങ്ങൾ താണ്ടുമ്പോൾ നാമെങ്ങനെ ജീവിച്ചെന്നോ, ചുറ്റും നടന്ന മാറ്റങ്ങളോ ക്രമേണ മറവിയിലേക്ക് തള്ളപ്പെടും.
നാമിപ്പോൾ കാണുന്നതും, അനുഭവിക്കുന്നതും, തത്സമയം ഉണ്ടാകുന്ന മാറ്റങ്ങളും വർഷങ്ങൾക്ക് ശേഷം എന്ത് പ്രാധാന്യമായിരിക്കും എന്ന് പറയാനാവില്ല. അമേരിക്കയിലെ ട്രേഡ് ടവർ തകർന്നപ്പോൾ നാമിപ്പോൾ ഉപയോഗിക്കുന്ന ടെക്നോളജികൾ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ അന്നത്തെ തത്സമയ ചിത്രങ്ങളും കഥകളും രേഖകളായി മാറുമായിരുന്നു. അന്നത്തെ ലഭ്യമായ ചിത്രങ്ങളും രേഖകളും ഇന്നും ഉപയോഗിക്കപ്പെടുന്നു എന്നതാണ് രേഖപ്പെടുത്തലുകാരുടെ ശാസ്ത്രം. അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ രേഖപ്പെടുത്താതിരുന്നാൽ എന്താവും ഫലം? ചരിത്രം രേഖപ്പെടുത്തുക എന്നത് നമുക്കും പ്രധാനപ്പെട്ടതാണ്

അക്ഷരവൃക്ഷം

ഇതൊടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പരിപാടി പ്രശംസനീയമായമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗവേദിയാണ് അക്ഷര വൃക്ഷം. സ്കൂള്‍ വിക്കിയില്‍ ഇതുവരെ 41,984 സർഗ്ഗസൃഷ്ടികൾആണ് ലഭിച്ചത്. രചനകള്‍ ചേര്‍ക്കാനുള്ള അവസാന തിയ്യതി മെയ് 5 വരെ നീട്ടിയിട്ടുണ്ട്.  അക്ഷരവൃക്ഷം രചനകള്‍ വായിക്കാം


ഐസൊലേഷന്‍ ജേണല്‍ കൂടുതല്‍ വായിക്കാം

  1. https://www.suleikajaouad.com/the-isolation-journals

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 23
Next post കോവിഡും അമേരിക്കയും
Close