ഭൗമപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഈ മനോഹര സാഹിത്യം ഭാവഗായകനായ വയലാറിന്റെതാണ്. ലളിതമായ ഭാഷയിൽ ഭൂശാസ്ത്ര വിഷയങ്ങളിലെ വിവരങ്ങൾ കുട്ടിക്കളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭൂശാസ്ത്ര വിഷയങ്ങളെ അഞ്ച് മൊഡ്യൂളുകളിലായി തയ്യാറാക്കിയ വീഡിയോ, പോസ്റ്റർ, സംഗ്രഹം എന്നിവയാണ് ഈ പഠനപദ്ധതിയിലുള്ളത്. എം.ഇ.എസ് കോളേജ് പൊന്നാനിയിലെ ജിയോളജി വിഭാഗം അധ്യാപകനായ ഡോ. ബ്രിജേഷ് ആണ് പഠനപരിപാടിയുടെ കോ.ഓഡിനേറ്റര്‍.
- മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ പ്രൊഫ. വി. ഗോപിനാഥൻ, IRTC ഡയറക്ടർ ഡോ.എസ്. ശ്രീകുമാർ, കാസർകോട് ഗവ.കോളേജിലെ ജിയോളജി വിഭാഗം അധ്യാപകൻ ശ്രീ. എ. ഗോപിനാഥൻ നായർ തുടങ്ങിയവരാണ് ആദ്യ മൊഡ്യൂളിന്റെ പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
- സുഹൈൽ, പ്രജീഷ്, സജിൽ രാമകൃഷ്ണൻ, നിഖിൽ കെ.വി., വിവേക് അശോകൻ, ആര്യ, വൈശാഖ് എം.എസ്. എന്നിവരാണ് വീഡിയോ, പോസ്റ്റർ എന്നിവയ്ക്ക് പിന്നിലെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത്.
1. കല്ലിനുമുണ്ടൊരു കഥ പറയാൻ എന്ന ആദ്യ മൊഡ്യൂളിൽ വെള്ളാരം കല്ലു മുതൽ ഉൽക്കാശില വരെയാണ് ചർച്ച ചെയ്യുന്നത്.
2. പ്രപഞ്ചത്തിന്റെ ഉൽഭവം തൊട്ട് ഹിമാനികൾ വരെയാണ് വീണ്ടും ചില ഭൂമിക്കാര്യങ്ങൾ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം മൊഡ്യൂൾ പ്രതിപാദിക്കുന്നത്.
3. കടൽ, കാറ്റ്, മഴ – എന്ന മൂന്നാമത്തെ മൊഡ്യൂൾ കൈകാര്യം ചെയ്യുന്നത് സമുദ്രങ്ങളുടെ രഹസ്യങ്ങൾ മുതൽ മഴ വരെയുള്ള കാര്യങ്ങൾ ആണ്.
4. ജലചക്രം തൊട്ട് ഫോസിൽ ഇന്ധനങ്ങൾ വരെ പ്രതിപാദിക്കുന്ന നാലാമത്തെ മൊഡ്യൂൾ ജലവും ജീവനും എന്നതാണ്.
5. ഭൂപടങ്ങളിൽ തുടങ്ങി, ഭൂതല വിവര വ്യവസ്ഥ, വിദൂര സംവേദനം എന്നിവയിലൂടെ കടന്ന് ഇൻഡ്യയുടെയും, പ്രത്യേകിച്ചു കേരളത്തിന്റെയും ഭൂപ്രകൃതിയിലൂടെ സഞ്ചരിച്ചു കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്യുന്നതാണ് അവസാനത്തെ മൊഡ്യൂൾ: ഇന്ത്യയും കേരളവും.
ഓരോ മൊഡ്യൂളുമായി ബന്ധപ്പെട്ട് കൊടുത്തിട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തതിൻ്റെ ഉല്പന്നങ്ങൾ 9048420370 എന്ന വാട്സപ്പ് നമ്പറിലോ [email protected] എന്ന ഇ – മെയിലിലേക്കോ അയയ്ക്കാവുന്നതാണ്.
1.കല്ലിനുമുണ്ടൊരു കഥ പറയാൻ | |
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ | |
3. കടൽ, കാറ്റ്, മഴ | |
4. ജലവും ജീവനും | |
5. ഇന്ത്യയും കേരളവും. |