എന്‍.ഇ. ചിത്രസേനന്‍
The Dawn of Science: Glimpses from History for the Curious Mind -ശാസ്ത്രത്തിന്റെ ചരിത്രം 24 അധ്യായങ്ങളിലായി ഈ പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിലെ ശ്രദ്ധേയങ്ങളായ 24 നാഴികക്കല്ലുകളാണ് ഓരോ അദ്ധ്യായത്തിന്റെയും പ്രതിപാദ്യം.
ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ നിരയിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യമാണ് താണു പത്മനാഭൻ. ഇപ്പോൾ പുനെയിലെ ഐസറിൽ Adjunct Faculty ആയി ജോലിചെയ്യുന്നു. കുട്ടികൾക്കുവേണ്ടി പത്മനാഭൻ ചെയ്ത The Story of Physics എന്ന comic strip serial വളരെയധികം ശ്രദ്ധ നേടിയിരുന്നു. ലോകപ്രശസ്ത പ്രസാധകരായ സ്പ്രിങ്ങർ ഈയിടെ പുറത്തിറക്കിയ ഒരു പുസ്തകമാണ് The Dawn of Science: Glimpses from History – for the curious Mind. താണു പത്മനാഭനും വാസന്തി പത്മനാഭനും ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ശാസ്ത്രത്തിന്റെ ചരിത്രം 24 അധ്യായങ്ങളിലായി ഈ പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിലെ ശ്രദ്ധേയങ്ങളായ 24 നാഴികക്കല്ലുകളാണ് ഓരോ അദ്ധ്യായത്തിന്റെയും പ്രതിപാദ്യം. തീയുടെ കണ്ടുപിടുത്തത്തിൽ തുടങ്ങി രസതന്ത്രത്തിന്റെ തുടക്കം (Lavoisier) വരെയാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. ഈ പുസ്തകത്തിൽ പ്രതിപാദിച്ച ലേഖനങ്ങൾക്കുതകുന്ന രീതിയിലുള്ള ധാരാളം ചിത്രങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ഇതിലെ ഏത് അദ്ധ്യായവും സ്വതന്ത്രമായി വായിക്കാവുന്നതാണ്.