Read Time:2 Minute

ലൂക്ക അസ്ട്രോ കോഴ്സിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ആസ്ട്രോ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന വാനനിരീക്ഷണ ക്യാമ്പ് ഏപ്രിൽ 12,13 തിയ്യതികളില്‍ തിരുവനന്തപുരം (വിതുര) , കോട്ടയം (സി.എം.സ് കോളേജ്) , പാലക്കാട് എന്നിവിടങ്ങളിൽ വെച്ച് നടക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 30 മുമ്പ് രജിസ്ട്രേഷന്‍ ഫീ അടക്കേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാനവസരം. രജിസ്ട്രേഷൻ ഫോം ചുവടെ.
വിശദാംശങ്ങള്‍
- ഒന്നാം ദിവസം രാവിലെ 09.30 ന് ആരംഭിക്കും. രണ്ടാം ദിവസം രാവിലെ 7 മണിക്ക് ക്യാമ്പ് അവസാനിക്കും.
- ഉള്ളടക്കം – ഉദ്ഘാടന ക്ലാസ്, Day Time Astronomy പരീക്ഷണങ്ങള്‍, ആകാശപരിചയം – നിരീക്ഷണം; അടിസ്ഥാന പാഠങ്ങൾ ആകാശ നിരീക്ഷണം – നക്ഷത്രമാപ്പ് ഉപയോഗം എങ്ങനെ ?, അസ്ട്രോണമി സോഫ്റ്റുവെയറുകളും ആപ്പുകളും, ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം. -ടെലിസ്‌കോപ്പ് – പരിചയം, ആസ്ട്രോഫോട്ടോഗ്രഫി അടിസ്ഥാന പാഠങ്ങൾ – ഗ്രഹങ്ങൾ – നക്ഷത്രങ്ങൾ – രാശികൾ – മനുഷ്യനിർമിത ഉപഗ്രഹങ്ങൾ എന്നിവ തിരിച്ചറിയല്‍, ഉദയ- അസ്തമയ നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ടാകും.
- ജ്യോതിശ്ശാസ്ത്രരംഗത്തെ പ്രഗത്ഭരായ അധ്യാപകർ, ഗവേഷകർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
- രാത്രിയും പുലര്‍ച്ചെയും നിരീക്ഷണം ഉള്ളതിനാല്‍ അംഗങ്ങള്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് തന്നെ താമസിക്കുന്നതാണ് ഉചിതം. ഭക്ഷണവും താമസവും ഒരുക്കുന്നതാണ്.

രജിസ്ട്രേഷന്‍ ആരംഭിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാനവസരം. 600 രൂപയാണ് രജിസ്ട്രേഷൻ ഫീ. രജിസ്റ്റർ ചെയ്യാൻ ചുവടെയുള്ള ഫോം പൂരിപ്പിക്കുക.
അക്കൌണ്ട് വിവരങ്ങൾ

