കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം..

വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം

യഥാർത്ഥത്തിൽ ഒരു വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങൾ നിഴലില്ലാ ദിവസങ്ങൾ (zero shadow day) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും

Close