ചട്ടുകത്തലയുള്ള താപ്പാമ്പ്

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.

Close