വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ

ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.

Close