ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?

ഒരു കൂറ്റന്‍ പ്രപഞ്ച വസ്തുവിന്റെ ഒരു ചെറുതരി മാത്രമായി പറയാവുന്ന ഭൂമിയിലെ അതി സൂക്ഷ്മജീവിയായി വിശേഷിപ്പിക്കാവുന്ന മനുഷ്യന്,‍ അതിനകത്തിരുന്നു തന്നെ അതിന്റെ വലിപ്പവും അതില്‍ നമ്മുടെ സ്ഥാനവും എങ്ങനെയാണ് നിര്‍ണ്ണയിക്കാനാവുക? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണം ഒരു വ്യക്തിയുടെ ചിന്താ പദ്ധതിയിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഹരോള്‍ഡ് ഷേപ്‍ലി (Harlow Shapley) എന്ന അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനാണത്.

Close