നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും.
Tag: ask luca
Ask LUCA – ചോദ്യങ്ങൾ ചോദിക്കാം
ചോദ്യം ചോദിക്കൂ.. നമുക്ക് ഉത്തരം തേടാം… Ask LUCA ആരംഭിച്ചു.