25 ശതമാനം പേരും ശരിയായ രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം. കേരളം അടുത്ത കോവിഡ് തരംഗത്തിലേക്ക് പോകാതിരിക്കാൻ മാസ്കിന്റെ ശരിയായ ഉപയോഗം ഏറെ പ്രധാനമാണ്. ലോക്ഡൗൺ ഉദാരമായതോടെ നാം കൂടുതൽ സാമൂഹിക ഇടപെടലുകൾ സാധ്യമാക്കിവരുന്നു. അതിൽ തെറ്റില്ല, എങ്കിലും വ്യക്തിഗത പ്രതിരോധ മാർഗങ്ങളിൽ ഉദാസീനത പാടില്ല എന്നതും പ്രധാനമാണ്. വർധിച്ച വ്യാപന ശേഷിയുള്ള പുതിയ വേരിയന്റ് ബ്രിട്ടനിൽ കണ്ടെത്തി. അതിപ്പോൾ കേരളത്തിലും ഉള്ളതായി ടെസ്റ്റുകൾ സൂചിപ്പിക്കുന്നു. ആ നിലയ്ക്ക് ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നത് തടയാൻ നാം അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇപ്പോഴും പ്രധാന പ്രതിരോധ മാർഗങ്ങൾ കൈ കഴുകൽ, അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ തന്നെയാണ്. വാക്‌സിൻ എല്ലാരിലും എത്തും വരെ ഇതുതന്നെയാണ് നമ്മുടെ രക്ഷാകവചം.
എന്നാൽ ഈ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ നാമിപ്പോൾ ഗൗരവമായി കാണുന്നുണ്ടോ എന്നന്വേഷിക്കേണ്ടതാണ് എന്ന് ക്യാപ്സ്യൂൾ കരുതുന്നു. മാസ്‌ക് ധരിക്കുന്നത് എത്രപേർ ഗൗരവത്തോടെ കാണുന്നു എന്ന പഠനം ജനുവരി 2 മുതൽ 4 വരെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തുകയുണ്ടായി. പൊതുസ്ഥലങ്ങളിൽ വന്നുപോകുന്നവരുടെ മാസ്‌ക് ധരിക്കൽ പെരുമാറ്റരീതിയാണ് പഠനവിധേയമാക്കിയത്. ഓരോ കേന്ദ്രത്തിലും മാസ്‌ക് ഉപയോഗം നിരീക്ഷണം നടത്താൻ ഒരു വോളന്റീയർ ഉണ്ടാകും.
എത്രപേർ കൃത്യമായി മാസ്‌ക് ധരിക്കുന്നു? എത്രപേർ തെറ്റായ വിധം (മൂക്ക്/ വായ മറയ്ക്കാതെ) മാസ്ക് ധരിക്കുന്നു? എത്രപേർ മാസ്‌ക് ധരിക്കുന്നില്ല? സ്ത്രീപുരുഷ വ്യത്യാസം എത്ര? എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. ജനിതക മാറ്റമുണ്ടായി വൈറസ് വ്യാപനം ആരംഭിച്ചാൽ വലിയ തോതിൽ രോഗം വർധിക്കുമെന്നുറപ്പാണ്. വാക്സിൻ സാർവത്രികമായി ലഭ്യമാകാൻ ഇനിയും സമയമെടുക്കും എന്നതിനാൽ മാസ്‌ക് ഉപയോഗം അത്യാവശ്യമാണ്. മാത്രമല്ല, മാസ്‌ക് ഉപയോഗിക്കുക എന്നത് മറ്റു പ്രതിരോധ ശ്രമങ്ങളുടെ പ്രോക്സി കൂടിയായി കാണാം. മാസ്‌ക് ഉപയോഗിക്കാൻ മടിയുള്ളവർ ആൾക്കൂട്ടത്തിൽ നിന്ന് മാറിനിൽകുകയോ, സാമൂഹിക കൂട്ടായ്‌മകൾ വേണ്ടെന്നുവയ്ക്കുകയോ ചെയ്യണം എന്നില്ല. ഇതും രോഗവ്യാപനത്തെ സഹായിക്കുന്നു.
ആകെ പതിനൊന്നു കേന്ദ്രങ്ങളിലായി 1017 പേരാണ് നിരീക്ഷണത്തിൽപ്പെടുത്തിയത്. പതിവായി ആളുകൾ വന്നുപോകുന്ന പൊതു ഇടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇനി പറയുന്നവയാണ് നിരീക്ഷണത്തിനായി ഉപയോഗിച്ച സ്ഥലങ്ങൾ.
പഠനത്തിൽ കണ്ട കാര്യങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം:
ആശങ്കയുളവാക്കുന്ന ഫലങ്ങളാണ് പഠനം നൽകുന്നത്. ഉദ്ദേശം 2.5% പേര് മാസ്‌ക് ഉപയോഗിക്കുന്നതേയില്ല. ഉപയോഗിക്കുന്നവരിലാകട്ടെ, 30% പുരുഷന്മാരും 11% സ്ത്രീകളും തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. അവർ തങ്ങളുടെ മൂക്കും വായയും ഒപ്പം മറയ്ക്കുന്നവിധമല്ല ധരിക്കുന്നത്. സാമൂഹിക ഇടപെടലിൽ ഇത് വർധിച്ച റിസ്‌കിന് കാരണമാകും. പൊതുവെ പറഞ്ഞാൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളിൽ പൂർണമായി വിശ്വസിക്കുന്നില്ല എന്നും അർത്ഥമാകുന്നു. യൂറോപ്പ്, അമേരിക്ക മുതലായ പ്രദേശങ്ങളിൽ മാസ്‌ക് വിരുദ്ധതയും രോഗവ്യാപനത്തിന് കാരണമായി പറയുന്നു.
വ്യക്തിഗത പ്രതിരോധ മാർഗങ്ങൾ വാക്‌സിനോളം പ്രസക്തമാണ്. അതിനാൽ നമുക്ക് കൂടുതൽ കരുതൽ ഇക്കാര്യത്തിൽ ഉണ്ടാകണം.
ഇപ്പോൾ അലസത വർദ്ധിച്ച തോതിൽ കാണാം.കരുതലില്ല ജനങ്ങൾക്കിടയിൽ.ജാഗ്രതാ സംവിധാനങ്ങളും അയഞ്ഞതായി തോന്നുന്നു.
Improper use of mask, Thiruvananthapuram study in LUCA published on 14.01.2121
I, as any other reader, appreciate the efforts made by our team and desire more publicity on mask-use, through media.
93,529,238 persons had been affected by COVID19 till date (14.01.2021), with 2,002,347 dead and there were 749,265 new cases on 14.01.2121. Can we interpret anything, based on 7,839,078,162 population as on date?
The affected persons ought to have left their secretions, like saliva (10^6 virus/CC), urine, on the surroundings (urinated/defecated even in the open to downstream s) . When we walk on earth our feet/ footwear carry a little earth, with ‘footprints’. The election propaganda/ celebrations/riots-in-Capitol have left so much ‘footprints’ in USA (4,069 dead yesterday), as also in Kerala-unrestrained. Can we have soap/bleach soaked mats all around to dip our footwear to disinfect along with masks of-course?
Despite last Panchayath election and daily increase of 6000 new patients, with daily tests of around 60000 in Kerala, UP/Bihar tested 1.3lakh/ 94.6 thousand to locate 501/314 new cases respectively yesterday. (Korea had 600 new!)
So are we failing in testing/isolating, and dissuading mass movement (to homes with ‘footprints of COVID-19 virus’), rather than focussing on a mask unfortunately sliding down under jaw of a scarce ‘village-villan’ travelling to capital city of Thiruvananthapuram to infect the ‘powers-be’?
Kindly continue with your study.
P.K.Ramachandran