Read Time:2 Minute


ബഹിരാകാശ വാരത്തോടനുബന്ധിച്ച് ലൂക്ക സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 4 മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ 9 വരെയാണ് പരിപാടി. എല്ലാ പരിപാടിയിലും പങ്കെടുക്കുന്നതിന് ഒറ്റ രജിസ്ട്രേഷൻ മതിയാകും.. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പങ്കെടുക്കാനാകുക

രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 


എന്തുകൊണ്ട് ബഹിരാകാശവാരം ?

ഇന്ത്യയുൾപ്പടെ  95 രാജ്യങ്ങൾ വർഷം തോറും ആഘോഷിക്കുന്ന ഒന്നാണ് ബഹിരാകാശ വാരം. എല്ലാ വർഷവും ഒക്ടോബർ 4 മുതൽ 10 വരെയാണ് ബഹിരാകാശ വാരം. ഈ തീയതികൾ ഇതിനായി തിരഞ്ഞെടുക്കാൻ ചില കാരണങ്ങളുണ്ട്. 1957 ഒക്ടോബർ 4-നാണ് സോവിയറ്റ് യൂണിയൻ ലോകത്താദ്യമായി സ്പുട്നിക്-1 എന്ന കൃത്രിമോപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. 1967 ഒക്ടോബർ 10 – നാണ് വിവിധ രാജ്യങ്ങൾ ഒപ്പു വെച്ച ബഹിരാകാശ ഉടമ്പടി (Outer space treaty) പ്രാബല്യത്തിൽ വന്നത്. ബഹിരാകാശ വാരത്തിന് ഓരോ വർഷവും ഒരു വിഷയം പ്രമേയമാകാറുണ്ട്. ഈ വർഷത്തെ പ്രമേയം ‘വനിതകൾ ബഹിരാകാശത്തേക്ക്’ എന്നതാണ്.

1999-ൽ ഐക്യരാഷ്ട്ര സഭ എടുത്ത തീരുമാന പ്രകാരമാണ് ഈ പരിപാടി നിലവിൽ വന്നത്. ലോക ബഹിരാകാശവാര സംഘടനയാണ് (World Space Week Association) ഇത്തരം പരിപാടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നത്. കേരളത്തിൽ വിക്രം സാരാഭായ് സ്പേസ് സെൻ്റർ ഇതിന് നേതൃത്വം നൽകുന്നു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ
Next post തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
Close