Read Time:2 Minute

ബഹിരാകാശം മാനവരാശിക്ക്

എല്ലാവര്‍ഷവും ലോകരാജ്യങ്ങളുടെയും അവിടങ്ങളിലെ ബഹിരാകാശഗവേഷണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ പത്തുവരെ ബഹിരാകാശവാരം ആചരിച്ചുവരുന്നു. ആദ്യ മനുഷ്യനിർമിത ഉപഗ്രഹം സ്പുട്നിക് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചത് 1957 ഒക്ടോബർ 4 നായിരുന്നു. തുടർന്ന് അമേരിക്കയും വൻതോതിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാൻ തുടങ്ങി.ആയുധ മൽസരത്തിനുള്ള വേദിയായി ബഹിരാകാശം മാറുകയാണൊ എന്ന് സംശയിച്ചതോടെ ആ വിപത്ത് തടയുവാനായി 1967 ഒക്ടോബർ 10 ന് വൻശക്തികൾ രാജ്യാന്തര ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചു.126 ഓളം രാജ്യങ്ങളുണ്ടിതിൽ. വൻനശീകരണ ആയുധങ്ങൾ ബഹിരാകാശത്ത് നിരോധിക്കപ്പെടാനും സമാധാന ആവശ്യങ്ങൾക്കു വേണ്ടിയാവണം ബഹിരാകാശം ഉപയോഗിക്കേണ്ടത് എന്നുമായിരുന്നു ഉടമ്പടി. ഈ രണ്ട് തിയതികളുടെ പ്രാധാന്യത്തിലാണ് 1999 മുതൽ ബഹിരാകാശവാരം ആഘോഷിക്കാൻ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി തീരുമാനിച്ചത്.

ബഹിരാകാശവാരം ലൂക്കയിൽ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്പുട്നിക് സൃഷ്ടിച്ച പ്രകമ്പനങ്ങൾ
Next post മാക്സ് പ്ലാങ്കും ക്വാണ്ടവും.
Close