ഈ വർഷം ആദ്യമാസങ്ങളിൽ തന്നെ ആദിത്യയുടെ ( Aditya L1 ) വിക്ഷേപണം പ്രതീക്ഷിക്കുന്നുണ്ട്. ഭൂമിയിൽനിന്നും പതിനഞ്ചുലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ (Lagrange point 1) പേടകത്തെ നിക്ഷേപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് . സൂര്യന്‍റെ കാന്തികമണ്ഡലത്തിലെ മാറ്റങ്ങളെക്കുറിച്ചും, സൂര്യന്‍റെ ക്രോമോസ്‌ഫിയർ, ഫോട്ടോസ്ഫിയർ ,കൊറോണ എന്നിവയെക്കുറിച്ചും, പഠിക്കുന്നതിനുള്ള ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ടാകും.
ആദിത്യ ( Aditya L1)

2023 ജൂൺമാസത്തിൽ ചന്ദ്രയാൻ-3 വിക്ഷേപണം പ്രതീക്ഷിക്കുന്നു. ലാൻഡർ സംവിധാനത്തിലെ തകരാറുകൾമൂലം 2019 സെപ്റ്റംബർ 7 ന് ചന്ദ്രയാൻ-2 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു. ചന്ദ്രയാൻ-3 ദൗത്യം വിജയകരമാകുന്നതോടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ
ചന്ദ്രയാൻ-3

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇസ്രോ(ISRO) യുടെ ദൗത്യമായ ഗഗൻയാനിന്‍റെ ആദ്യദൗത്യം ഈ വർഷം പ്രതീക്ഷിക്കുന്നു. പേടകത്തിന്‍റെ ശേഷിയും പേടകം തിരികെ ഭൂമിയിൽ കൊണ്ടുവരുന്നതും പരീക്ഷിച്ചുറപ്പിക്കുന്നതിനുള്ള ആളില്ലാ ദൗത്യമായിരിക്കുമിത്. 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ മൂന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷമാണ് ഗഗൻയാനിന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മഹാമാരി കാരണം വിക്ഷേപണം വൈകുകയായിരുന്നു.
ഗഗൻയാൻ

ബെന്നു (101955 Bennu ) എന്ന ഛിന്നഗ്രഹത്തെ പഠിക്കുന്നതിനു 2016ൽ നാസ വിക്ഷേപിച്ച OSIRIS – Rex, ദൗത്യം പൂർത്തിയാക്കി ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകളുമായി സെപ്റ്റംബർ 23നു തിരികെയെത്തും.
OSIRIS – Rex

ഛിന്നഗ്രഹമായ സൈക്കീ (Psyche) യെക്കുറിച്ച് പഠിക്കുന്നതിന് നാസ ഈ വർഷം ഒരു പേടകത്തെ വിക്ഷേപിക്കുന്നു. ഒക്ടോബര്‍ മാസത്തിൽ വിക്ഷേപിക്കപ്പെടുന്ന ഈ പേടകം 2029 ആഗസ്റ്റ്മാസം 225 കിലോമീറ്റർ വലുപ്പമുള്ള ഛിന്നഗ്രഹത്തിന് സമീപമെത്തും.
സൈക്കീ (Psyche)

ചന്ദ്രന്‍റെ തെക്കൻ ധ്രുവത്തിലെ ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായുള്ള നാസയുടെ പ്രൈം 1 ( Prime 1 , Polar Resources Ice Mining Experiment 1 ) ന്‍റെ വിക്ഷേപണം ജൂൺമാസം നടക്കും. സ്‌പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം
പ്രൈം 1 ( Prime 1 , Polar Resources Ice Mining Experiment 1 )
ചന്ദ്രന്‍റെ തെക്കൻ ധ്രുവത്തിലെ ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായുള്ള നാസയുടെ പ്രൈം 1 ( Prime 1 , Polar Resources Ice Mining Experiment 1 ) ന്‍റെ വിക്ഷേപണം ജൂൺമാസം നടക്കും. സ്‌പേസ് എക്സിന്റെ ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം
നാലുയാത്രികരെയും കൊണ്ട് സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ( Polaris Dawn ) എന്ന ആദ്യ സ്വകാര്യ വാണിജ്യവിക്ഷേപണം മാര്‍ച്ചുമാസം നടക്കും. അഞ്ചുദിവസങ്ങളിലായി പേടകത്തിലും ബഹിരാകാശത്തും മുപ്പത്തിയെട്ടോളം പരീക്ഷണങ്ങൾ നടത്തിയശേഷം നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തും.
പൊളാരിസ് ഡോൺ (Polaris Dawn )
നാലുയാത്രികരെയും കൊണ്ട് സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ( Polaris Dawn ) എന്ന ആദ്യ സ്വകാര്യ വാണിജ്യവിക്ഷേപണം മാര്‍ച്ചുമാസം നടക്കും. അഞ്ചുദിവസങ്ങളിലായി പേടകത്തിലും ബഹിരാകാശത്തും മുപ്പത്തിയെട്ടോളം പരീക്ഷണങ്ങൾ നടത്തിയശേഷം നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തും.
വ്യാഴത്തെയും യൂറോപ്പ,കാലിസ്‌റ്റോ,ഗാനിമീഡ് എന്നീ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ JUICE (JUpiter ICy moons Exploror) എന്ന പേടകത്തിന്‍റെ വിക്ഷേപണം ഏപ്രിൽമാസം ഫ്രഞ്ച് ഗയാനയിൽനിന്ന് നടക്കും. ഭൂമിയുടെയും ചൊവ്വയുടെയും ഗുരുത്വാകർഷണത്തിന്‍റെ സഹായത്താൽ ഏഴുവർഷത്തെ യാത്രയ്ക്കുശേഷം വ്യാഴത്തിനും ഉപഗ്രഹങ്ങൾക്കും അരികിൽ എത്തുന്ന പേടകം, അവയ്ക്ക് ചുറ്റും ഭ്രമണം ചെയ്ത് പഠനങ്ങൾ നടത്തും
JUICE (JUpiter ICy moons Exploror)

ജപ്പാന്റെ ഗവേഷണസ്ഥാപനമായ JAXA ( Japan Aerospace Exploration Agency ) യുടെ SLIM ( Smart Lander for Investigating Moon ) എന്ന പേടകത്തിന്‍റെ വിക്ഷേപണം ഈ വർഷം ഉണ്ടാകും. ചന്ദ്രനിൽ 100 മീറ്റർ കൃത്യതയോടെ ഇറങ്ങാനുള്ള പരീക്ഷണവിജയമാണ് ജപ്പാൻ പ്രതീക്ഷിക്കുന്നത്. പ്രപഞ്ചത്തെയും തമോഗർത്തങ്ങളെയും കുറിച്ച് പഠിക്കുന്നതിന് ജപ്പാൻ, XRISM ( X Ray Imaging and Spectroscopy Mission ) എന്ന ബഹിരാകാശ ദൂരദർശിനിയും വിക്ഷേപിക്കുന്നുണ്ട്. ജപ്പാനിലെ താനെഗാഷിമ ദ്വീപിൽനിന്ന് ഏപ്രിൽമാസമായിരിക്കും ഈ രണ്ടു വിക്ഷേപണങ്ങളും നടക്കുക.
SLIM (Smart Lander for Investigating Moon)

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ യൂക്ലിഡ് എന്ന ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം സെപ്റ്റംബർ മാസത്തിന് ശേഷം നടക്കും. പ്രപഞ്ചത്തിന്റെ വികാസത്തെക്കുറിച്ചും ശ്യാമോർജത്തെക്കുറിച്ചും(Dark Energy) ശ്യാമദ്രവ്യത്തെക്കുറിച്ചും(Dark Matter) പഠിക്കുന്നതിനായുള്ള ഈ ദൂരദർശിനി, സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്.
യൂക്ലിഡ്

ചന്ദ്രനെക്കുറിച്ച് പഠിക്കാനായുള്ള റഷ്യയുടെ ലൂണ 25ന്‍റെ വിക്ഷേപണം ഈ വർഷം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലൂണ 25ന്‍റെ വിക്ഷേപണം നടത്താനിരുന്നതാണ്.
ലൂണ 25

ഈ വർഷം അവസാനത്തോടെ ചൈനീസ് സ്പേസ് സ്റ്റേഷൻ ടെലിസ്കോപ്പ് (CSST) എന്ന ഒരു ദൂരദർശിനിയെ വിക്ഷേപിക്കുന്നതിന് ചൈനയും ഒരുങ്ങുന്നു. ആകാശത്തിന്റെ നാൽപ്പത് ശതമാനം ഭാഗവും നിരീക്ഷിക്കാൻ രണ്ടുമീറ്റർ വ്യാസമുള്ള ലെൻസോടുകൂടിയ ഈ ടെലിസ്കോപ്പിന് സാധിക്കും എന്ന് ചൈന അവകാശപ്പെടുന്നു.
ചൈനീസ് സ്പേസ് സ്റ്റേഷൻ ടെലിസ്കോപ്പ് (CSST)