എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക 2024 ജൂലൈ 2 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നൂറാം വാർഷിക പരിപാടിക്ക് തുടക്കമിട്ട് 2024 ജൂലൈ 2 രാത്രി 7 മണിയ്ക്ക് SN Bose and his Statistics എന്ന വിഷയത്തിൽ ഡോ.വി. ശശിദേവൻ (ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു.
വീഡിയോ കാണാം
ശാസ്ത്രചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭമാണിത്. 1924-ൽ അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ഡാക്കയിലെ സർവ്വകലാശാലയിൽ നിന്ന് സത്യേന്ദ്ര നാഥ് ബോസ് എന്ന യുവ അദ്ധ്യാപകൻ സൈദ്ധാന്തിക ഭൗതികത്തിലെ തൻറെ പുതിയ കണ്ടുപിടുത്തത്തെ സംബന്ധിച്ച് ആൽബർട്ട് ഐൻസ്റ്റൈന് ഒരു കത്ത് എഴുതുന്നു. അതിനോടൊപ്പം Planck’s Law and the Light-Quantum Hypothesis എന്ന ഗവേഷണ പേപ്പറും അയക്കുന്നു. 1924 ജൂണിൽ അയച്ച കത്ത് ജർമ്മനിയിൽ ഐൻസ്റ്റൈന്റെ അടുത്ത് എത്താൻ രണ്ടാഴ്ചയെങ്കിലും സമയം എടുത്തിരിക്കും.
അന്ന് ഐൻസ്റ്റൈൻ വളരെ തിരക്കുള്ള ശാസ്ത്രജ്ഞൻ ആയിരുന്നെങ്കിലും ബോസിന്റെ പേപ്പർ വായിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഉടനെ തന്നെ അത് ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും അത് പ്രധാനപ്പെട്ട ഗവേഷണ നേട്ടമാണെന്ന് കുറിപ്പോടുകൂടി പ്രമുഖ ജേണലിന് അയച്ചുകൊടുക്കുകയും ചെയ്തു. അവർക്ക് അത് ജൂലൈ 2-നു ലഭിച്ചു. അത് താമസിയാതെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ബോസിന്റെ ആശയങ്ങളെ വിപുലപ്പെടുത്തിയ ആൽബർട്ട് ഐൻസ്റ്റൈൻ അതിന്റെ കൂടുതൽ സാധ്യതകളെ സംബന്ധിച്ച് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ബോസ് -ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന പേരിൽ അതു പ്രസിദ്ധമാവുകയും ചെയ്തു.
One thought on “SN Bose and his statistics – നൂറാം വാർഷികം- LUCA TALK”