Read Time:1 Minute
വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും.
രണ്ടു ഉൽക്കാവീഴ്ചകൾ ഈ മാസം കാണാനാകും. 14,15 തിയ്യതികളിൽ ജെമിനീഡ് ഉൽക്കാവർഷവും 22,23 തിയ്യതികളിലെ പാതിരാകളിൽ ഉർസീഡ് ഉൽക്കാവർഷവും.19, 20 തിയ്യതികളിൽ ഉദയത്തിനു ഒരു മണിക്കൂർ മുമ്പ് ചന്ദ്രൻ ശനിയുടെ അടുത്തുണ്ടാകും.
സൂര്യനോടൊപ്പം ധനു രാശിയിൽ സ്ഥിതി ചെയ്യുന്നതു കൊണ്ട് ബുധനെ മാസം കാണാൻ കഴിയില്ല ശുക്രനെ ഈ മാസം മുതൽ സന്ധ്യാ താരകമായി കാണാൻ തുടങ്ങും. ചൊവ്വയെ മകരം രാശിയിലും വ്യാഴത്തെ ചിങ്ങം രാശിയിലും ശനിയെ തുലാം രാശിയിലും കാണാം.
ഈ മാസം 21നാണ് ചൊവ്വ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ദിവസം. അന്നേ ദിവസം തന്നെയാണ് സൂര്യൻ അതിന്റെ ദക്ഷിണായനം അവസാനിപ്പിച്ച് ഉത്തരായനം തുടങ്ങുന്നതും.
Related
0
0