ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരത്തിൽ സമ്മാനാർഹരെ പ്രഖ്യാപിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരത്തിന് അമിത് കുമാറിന്റെ കിട്ടു എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍. കോട്ടയം മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററായ സിബി ജോണ്‍ തൂവല്‍ എഴുതിയ എയര്‍ ബബിള്‍ എന്ന കഥ രണ്ടാം സ്ഥാനത്തിനും ദീപ സുരേന്ദ്രന്‍ രചിച്ച ബ്ലൂപ് എന്ന കഥ മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി. യുഎഇ യില്‍ സിസ്റ്റംസ് ഓഡിറ്ററാണ് ദീപ. കാസര്‍ഗോഡ് കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ നാലാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ അനുപമ ആര്‍ എഴുതിയ ദ്രവിക്കുന്ന ശ്വാസകോശം എന്ന കഥ പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി. 15,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനത്തിന് നല്‍കുക. രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ഫലകവും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഫലകവും സാക്ഷ്യപത്രവും നല്‍കും. ഫലകവും സാക്ഷ്യപത്രവുമാണ് പ്രോത്സാഹന സമ്മാനമായി നല്‍കുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 25-ന് രാവിലെ 9 മണിക്ക് കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനവേദിയില്‍ വച്ച് സമ്മാനിക്കും.
ഒന്നാം സ്ഥാനം
കിട്ടു എന്ന കഥയെഴുതിയ അമിത് കുമാര്‍ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസ് (ആലുവ, എറണാകുളം) മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനാണ്.
രണ്ടാം സ്ഥാനം
എയര്‍ ബബിള്‍ ക്യാബിന്‍ എന്ന കഥയെഴുതിയ സിബി ജോണ്‍ തൂവല്‍ മലയാള മനോരമയില്‍ കോട്ടയത്തു ചീഫ് സബ് എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു.
മൂന്നാം സ്ഥാനം
ബ്ലൂപ് എന്ന കഥയെഴുതിയ ദീപ സുരേന്ദ്രന്‍ ഇപ്പോള്‍ യുഎഇ യില്‍ താമസം. സിസ്റ്റംസ് ഓഡിറ്ററായി ജോലിചെയ്യുന്നു.
പ്രോത്സാഹനസമ്മാനം
- ദ്രവിക്കുന്ന ശ്വാസകോശം എന്ന രചന നടത്തിയ അനുപമ ആര്‍ പാലക്കാട് സ്വദേശിയാണ്. കാസര്‍ഗോഡ് കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ നാലാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്.
- ഒന്നാം സമ്മാനം 15000 രൂപ
- രണ്ടാം സമ്മാനം 10000രൂപ
- മൂന്നാം സമ്മാനം 5000 രൂപ
കഥകൾ വായിക്കാൻ അവസരം ലഭിക്കുമോ?
ശാസ്ത്രഗതിയിലും ലൂക്കയിലും പ്രസിദ്ധീകരിക്കും.