Read Time:1 Minute

ശാസ്ത്രഗതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രകഥാമത്സരത്തിൽ തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ആർ സരിതാ രാജ് രചിച്ച ‘അന്തസ്സാരം’ ഒന്നാം സമ്മാനം നേടി. പതിനഞ്ചായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നഴ്‌സിങ് സുപ്രണ്ടായി ജോലി ചെയ്യുന്ന സൗമ്യ മേരി രചിച്ച ‘ഖിസ്സ’ രണ്ടാം സ്ഥാനവും പൂനൂരിലെ ജാമിഅ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിൽ വിദ്യാർഥിയായ മലപ്പുറം മോങ്ങം സ്വദേശി ശാഹിദ് മുഹ്‌യിദ്ദീൻ രചിച്ച ‘സൈഫേജ്’ മൂന്നാം സ്ഥാനവും നേടി.
രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ഫലകവും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഫലകവും നൽകും. പുരസ്‌കാരങ്ങൾ 2025 മെയ് 10-ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് ധോണി ലീഡ് കോളേജിൽ വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനവേദിയിൽ വച്ച് സമ്മാനിക്കും.