1.അന്താരാഷ്ട്ര ബധിരദിനം
ബധിരർക്കിടയിലെ ഭാഷയും അവരുടെ നേട്ടങ്ങളും ഉയർത്തിക്കാട്ടാനും അവർ നേരിടുന്ന ആശങ്കകൾ ഏവരെയും ബോധ്യപ്പെടുത്താനുമാണ് ഈ ദിനം ആചരിക്കുന്നത് (World Deaf Day 2020). 1951 മുതൽ ബധിരദിനം ആചരിച്ചുവരുന്നു. ലോകത്ത് 36 കോടി പേര്‍ കേള്‍വിക്കുറവ് അനുഭവിക്കുന്നു. ഇവരില്‍ 3.2 കോടിയോളം കുട്ടികളാണ്. ആയിരം ശിശുക്കളില്‍ അഞ്ച് പേര്‍ ബധിരരായാണ് ജനിക്കുന്നത്. ഇതില്‍ 60 ശതമാനം തടയാന്‍ സാധിക്കുന്ന കേള്‍വിക്കുറവാണ്. വളരെ ചെറിയ കുട്ടികള്‍ക്ക് അനുഭവിക്കുന്നതെന്താണെന്ന് പറയാനോ മറ്റുള്ളവരെ ധരിപ്പിക്കാനോ കഴിയില്ല. പ്രത്യേകിച്ച് കേള്‍വിക്കുറവ് പോലുള്ള ‘വേദനയില്ലാത്ത രോഗങ്ങള്‍’ കണ്ടുപിടിക്കാനും നേരത്തെ ചികിത്സ ലഭ്യമാക്കാനും രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്.
2. ജോസഫ് ലൂയിസ് പ്രൌസ്റ്റ്
ഒരു സംയുക്തത്തിലെ മൂലകങ്ങൾ അവയുടെ മാസിന്റെ ഒരു പ്രത്യേക അനുപാതത്തിൽ മാത്രമേ സംയോജിക്കുകയുള്ളൂ (law of constant composition) എന്നു കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് പ്രൌസ്റ്റിന്റെ (Joseph Louis Proust 1754 –1826) ജനനം.
3. വില്ലിസ് കാരിയർ
എയർകണ്ടീഷന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനിയറായ വില്ലിസ് കാരിയറിന്റെ ജനനം (Willis Carrier 1876-1950). എയർകണ്ടീഷൻ ചെയ്ത മുറിയുടെ സുഖശീതളിമയിൽ ഇരിക്കുമ്പോൾ ആരും അദ്ദേഹത്തെ ഓർക്കാറില്ല. എയർക്കണ്ടീഷനിംഗ് യാഥാർത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു. ജീവിതത്തിൽ മൊത്തം 80 പേറ്റന്റുകൾ വിവിധ കണ്ടുപിടുത്തങ്ങൾക്കായി കാരിയർ നേടിയിട്ടുണ്ട്.
4. ഐൻസ്റ്റൈന്റെ പ്രബന്ധം
E= MC2 എന്ന സമവാക്യം കടന്നുവരുന്ന ഗവേഷണപ്രബന്ധം ഐൻസ്റ്റൈൻ പ്രസിദ്ധീകരിച്ചു (1905).
- “Does the Inertia of a Body Depend Upon Its Energy-Content? എന്ന തലക്കെട്ടിലുള്ള പ്രബന്ധം വായിക്കാം
-
എന്താണ് e=mc2 എന്ന സമവാക്യത്തിന്റെ പ്രാധാന്യം? Ask.Luca യിൽ വായിക്കാം