Read Time:2 Minute

ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ

ബഹിരാകാശപര്യവേക്ഷണത്തിൽ ഇന്ത്യചരിത്രം കുറിച്ച ദിവസമാണ് സെപ്റ്റംബർ24. നാം തദ്ദേശീയമായി നിർമിച്ച പേടകത്തെ, നമ്മുടെതന്നെ വിക്ഷേപണവാഹനമുപയോഗിച്ച്, നമ്മുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, നമ്മുടെ തന്നെ സാങ്കേതികവിദഗ്ധർ, 2013 നവംബർ 5ന് വിക്ഷേപിച്ച പേടകം 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ലോകത്തെ അറിയിച്ചു – ഇതാ, ആദ്യത്തെ ശ്രമത്തിൽത്തന്നെ ഞങ്ങൾ ജയിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായിരുന്നു അത്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇൻഡ്യയുടെ പരിജ്ഞാനം അദ്വിതീയമാണെന്ന് നാം ആവർത്തിച്ചു തെളിയിക്കുകയായിരുന്നു ആ സെപ്റ്റംബർ 24ന്.
PSLV-C25 Mars Orbiter Mission Spacecraft – Mangalyan, successfully launched from Sriharikota on November 05, 2013.
ലൂക്കയിൽ പ്രസിദ്ധീകരിച്ച മംഗൾയാൻ ലേഖനങ്ങൾ

ഗിരെലാമോ കാർഡാനോ

ഗണിതത്തിൽ ആദ്യമായി നെഗറ്റീവ് സംഖ്യകളെ അവതരിപ്പിക്കുകയും അവയ്ക്കു വർഗമൂലമുണ്ടെന്ന് സങ്കൽപ്പിക്കുകയും ചെയ്ത ഇറ്റാലോലിയൻ ഗണിതജ്ഞനായ ഗിരെലാമോ കാർഡിനോയുടെ ജനനം (Gerolamo Cardano 1501-1576). അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ് “ആർസ്മാഗ്ന”  ത്രിമാനസമവാക്യങ്ങളെ നിർധാരണം ചെയ്യാനുപയോഗിക്കുന്ന രീതി കാർഡിനോ നിയമമെന്നറിയപ്പെടുന്നു.

ജോർജ്ജസ് ക്ലോഡ്

നിയോൺ പ്രകാശം കണ്ടുപിടിച്ച ഫ്രഞ്ച് എഞ്ചിനിയറായ ജോർജ്ജസ് ക്ലോഡിന്റെ ജനനം(Georges Claude 1870-1960). ഫ്രാൻസിന്റെ എഡിസൺ എന്നാണദ്ദേഹം അറിയപ്പെടുന്നത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ
Next post ബുദ്ധിക്കിത്തിരി വ്യായാമം – ലൂക്ക പസിൽ പേജിന്റെ ഉദ്ഘാടനം
Close