ബുദ്ധിക്കിത്തിരി വ്യായാമം – ലൂക്ക പസിൽ പേജിന്റെ ഉദ്ഘാടനം

 

അസാധ്യം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നതും എന്നാൽ സാധ്യമാണ് എന്ന് ഒന്നു ശ്രമിച്ചാൽ ബോധ്യപ്പെടുന്നതും ആയ ബുദ്ധിപരമായ വ്യായാമമാണ് പസിലുകൾ. പസിലുകളുടെ നിർദ്ധാരണത്തിനായുള്ള ശ്രമം നമ്മുടെ ഒക്കെ ചിന്താപദ്ധതികളെ മാറ്റിമറിക്കും. ഈ മാറ്റങ്ങൾ ജീവിതത്തിൽ നാം നേരിടുന്ന നാനാവിധമായ  പ്രശ്നങ്ങളുടെ നിർദ്ധാരണത്തിന് നാം അറിയാതെ തന്നെ ഉപയോഗിക്കാൻ തുടങ്ങും എന്നതാണ് ഇവയുടെ പ്രാധാന്യം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന മൂന്നുമാസത്തെ ശാസ്ത്രോത്സവമായ Science In Action ന്റെ ഭാഗമായി ലൂക്കയിൽ പസിലുകൾക്ക് മാത്രമായി ഒരു വെബ്പേജ് ആരംഭിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25 രാത്രി 7 മണിക്ക് ലൂക്കയുടെ ഫേസ്ബുക്ക് പേജിൽ. (https://www.facebook.com/lucascienceportal/) തത്സമയം ഉത്തരം പറഞ്ഞുകൊണ്ട് നമുക്കു തുടങ്ങാം.

Leave a Reply