Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
electrolytic capacitor | ഇലക്‌ട്രാലിറ്റിക് ധരിത്രം. | ഒരിനം ധരിത്രം. രണ്ട് ഇലക്‌ട്രാഡുകളും ഒരു ഇലക്‌ട്രാളൈറ്റും ഉണ്ടാകും. ധന ഇലക്‌ട്രാഡില്‍ നിക്ഷേപിക്കപ്പെടുന്ന ഒരു നേര്‍ത്ത ആവരണം ഡൈ ഇലക്‌ട്രിക് ആയി പ്രവര്‍ത്തിക്കുന്നു. ഇലക്‌ട്രാളൈറ്റിന്റെ രാസപ്രവര്‍ത്തന ഫലമായുണ്ടാവുന്ന രാസപദാര്‍ഥമായിരിക്കും ഈ ആവരണം. |
electromagnet | വിദ്യുത്‌കാന്തം. | വൈദ്യുതിയുടെ സഹായത്താല്‍ കാന്തക്ഷേത്രം സൃഷ്‌ടിക്കുന്ന ഒരു ഉപാധി. വൈദ്യുതി പ്രവഹിക്കുന്ന കമ്പിച്ചുരുള്‍ ഏറ്റവും ലളിതമായ ഒരു വിദ്യുത് കാന്തമാണ്. ശക്തിയേറിയ കാന്തികമണ്ഡലം സൃഷ്‌ടിക്കുവാന്‍ കമ്പിച്ചുരുള്‍ പച്ചിരുമ്പ് കോറില്‍ ചുറ്റിയിരിക്കും. |
electromagnetic induction | വിദ്യുത് കാന്തിക പ്രരണം. | കാന്തിക ഫ്‌ളക്‌സും ചാലകവും തമ്മില്‍ ആപേക്ഷിക ചലനം ഉണ്ടാവുമ്പോഴോ, കാന്തിക ക്ഷേത്രത്തിന് വ്യതിയാനം ഉണ്ടാവുമ്പോഴോ, വിദ്യുത്‌ചാലകബലം പ്രരിതമാവുന്ന പ്രതിഭാസം. പ്രരിതമാകുന്ന വിദ്യുത്‌ചാലകബലം ചാലകത്തിന്റെ ആപേക്ഷിക വേഗത, ഫ്‌ളക്‌സിന്റെ വ്യതിയാന നിരക്ക് എന്നിവയ്‌ക്ക് ആനുപാതികമായിരിക്കും. ഇതിന്റെ ദിശ ഫ്‌ളക്‌സിന്റെയും ആപേക്ഷിക ചലനത്തിന്റെയും ദിശയ്‌ക്ക് ലംബമായിരിക്കും. പ്രരണം രണ്ടു വിധത്തിലാവാം. 1. self induction സ്വയം പ്രരണം. ഒരു ചാലകത്തിലൂടെ ഒഴുകുന്ന വിദ്യുത്‌ധാരയുടെ അളവിന് വ്യത്യാസം ഉണ്ടാവുമ്പോള്‍ അതോടനുബന്ധിച്ചുള്ള കാന്തിക ഫ്‌ളക്‌സിന് വ്യതിയാനം വരുന്നു. ഈ വ്യതിയാനം അതേ ചാലകത്തില്‍, എതിര്‍ദിശയില്‍ വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കുന്നു. പ്രരിതമാകുന്ന വിദ്യുത്‌ചാലകബലം വൈദ്യുത വ്യതിയാന നിരക്കിന് ആനുപാതികമാണ്. ഈ അനുപാത സ്ഥിരാങ്കമാണ് സ്വയം പ്രരകത്വം. 2. mutual induction അന്യോന്യ പ്രരണം. ഒരു പരിപഥത്തില്‍ കാന്തിക ഫ്‌ളക്‌സ് വ്യതിയാനമോ, ആപേക്ഷിക ചലനമോ ഉണ്ടായാല്‍ സമീപസ്ഥമായ മറ്റൊരു പരിപഥത്തില്‍ വിദ്യുത്‌ചാലകബലം പ്രരണം ചെയ്യുന്നത്. പ്രരിത വിദ്യുത്‌ചാലകബലം വൈദ്യുതിയുടെ വ്യതിയാനനിരക്കിന് ആനുപാതികമായിരിക്കും. ഈ അനുപാത സ്ഥിരാങ്കമാണ് അന്യോന്യ പ്രരകത്വം. |
electromagnetic interaction | വിദ്യുത്‌കാന്തിക പ്രതിപ്രവര്‍ത്തനം. | മൗലിക കണങ്ങള്‍ തമ്മില്‍ വിദ്യുത്‌കാന്തിക ക്ഷേത്ര ക്വാണ്ടങ്ങള്‍ (ഫോട്ടോണുകള്‍) കൈമാറിക്കൊണ്ട് നടക്കുന്ന പ്രതിപ്രവര്‍ത്തനം. പ്രകൃതിയിലെ നാല് അടിസ്ഥാന ബലങ്ങളില്‍ ഒന്നാണിത്. |
electromagnetic spectrum | വിദ്യുത്‌കാന്തിക സ്‌പെക്‌ട്രം. | വിദ്യുത് കാന്തിക വികിരണങ്ങളുടെ സംഘാതം. ഏറ്റവും കുറഞ്ഞ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍ മുതല്‍ വളരെ കൂടിയ ആവൃത്തിയുള്ള ഗാമാ തരംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇത്. |
electromotive force. | വിദ്യുത്‌ചാലക ബലം. | ഒരു പരിപഥത്തില്‍ പ്രയോഗിക്കപ്പെടുന്ന പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങളുടെ ബീജീയ ഫലങ്ങള്‍. emf എന്നു ചുരുക്കം. ഒരു യൂണിറ്റ് വൈദ്യുതചാര്‍ജ് പരിണത ഇ എം എഫിന്റെ ദിശയില്‍ പരിപഥത്തിലൂടെ ഒരു തവണ സഞ്ചരിക്കുമ്പോള്‍ മുക്തമാകുന്ന ഊര്‍ജം ആയി അളക്കുന്നു. |
electromotive series | വിദ്യുത്‌ചാലക ശ്രണി. | - |
electron | ഇലക്‌ട്രാണ്‍. | ഋണ ചാര്‍ജുള്ള ഒരു മൗലിക കണം. ആറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്. മൗലികകണ വര്‍ഗീകരണത്തില്‍ ലെപ്‌റ്റോണ്‍ കുടുംബത്തിലെ അംഗം. ദ്രവ്യമാനം= 9.109 x10-31 kg. ചാര്‍ജ് 1.602x10-19 കൂളോം. elementary particles നോക്കുക. |
electron gun | ഇലക്‌ട്രാണ്‍ ഗണ്‍. | നേര്‍ത്തതും ഉന്നതോര്‍ജമുള്ളതുമായ ഇലക്‌ട്രാണ്‍ പുഞ്‌ജം ഉണ്ടാക്കുവാനുള്ള സംവിധാനം. |
electron lens | ഇലക്‌ട്രാണ്‍ ലെന്‍സ്. | ഇലക്‌ട്രാണ്‍ പുഞ്‌ജത്തെ ഫോക്കസ് ചെയ്യാനുള്ള സംവിധാനം. വിദ്യുത് മണ്ഡലത്തിന്റെയോ കാന്തിക മണ്ഡലത്തിന്റെയോ സഹായത്തോടെയാണ് ഫോക്കസിങ് നടത്തുന്നത്. |
electron microscope | ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്. | ഇലക്‌ട്രാണ്‍ പുഞ്‌ജത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്‌മദര്‍ശിനി. വലുതാക്കി കാണിക്കാനുള്ള ശേഷി സാധാരണ സൂക്ഷ്‌മദര്‍ശിനികളേക്കാള്‍ വളരെ കൂടുതലാണ്. വസ്‌തുവിനെ 2 ലക്ഷത്തോളം മടങ്ങ് വലുതാക്കി കാണിക്കാനാകും. പ്രധാനമായും മൂന്നു വിധത്തിലുണ്ട്. 1. ട്രാന്‍സ്‌മിഷന്‍ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്. 2. സ്‌കാനിങ് ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്. 3. സ്‌കാനിങ് ടണലിംഗ് മൈക്രാസ്‌കോപ്പ്. |
Electron transporting System | ഇലക്‌ട്രാണ്‍ വാഹകവ്യൂഹം. | വായു ഉപയോഗിച്ചുള്ള ശ്വസനത്തിന്റെ അവസാന ഘട്ടത്തില്‍ ഒരു വാഹകതന്മാത്രാ ശൃംഖലയിലൂടെ റിഡക്‌ഷന്‍ ഓക്‌സിഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴി ഇലക്‌ട്രാണുകള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയ. ശ്വസന ചെയിന്‍ എന്നും പറയും. |
electron volt | ഇലക്‌ട്രാണ്‍ വോള്‍ട്ട്. | ഊര്‍ജത്തിന്റെ ഒരു ഏകകം. പ്രതീകം eV. ആണവ ഭൗതികത്തിലാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഒരു വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസമുള്ള രണ്ട് ഇലക്‌ട്രാഡുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ഒരു ഇലക്‌ട്രാണ്‍ ആര്‍ജിക്കുന്ന ഊര്‍ജത്തിന് തുല്യമാണ് leV=1.602 x10-19J. |
electronics | ഇലക്‌ട്രാണികം. | ഇലക്‌ട്രാണികം. |
electrophile | ഇലക്‌ട്രാണ്‍ സ്‌നേഹി. | ആവശ്യത്തിന് ഇലക്‌ട്രാണ്‍ ഇല്ലാത്തതും, ഇലക്‌ട്രാണിനെ സ്വീകരിക്കാന്‍ കഴിയുന്നതുമായ തന്മാത്ര അയോണ്‍. ഇങ്ങനെ ഇലക്‌ട്രാണിനെ സ്വീകരിക്കുന്ന പ്രതിപ്രവര്‍ത്തനമാണ് ഇലക്‌ട്രാണ്‍ സ്‌നേഹി പ്രതിപ്രവര്‍ത്തനം. |
electrophilic addition | ഇലക്‌ട്രാഫിലിക് സങ്കലനം. | അപൂരിത കാര്‍ബണിക സംയുക്തങ്ങളില്‍ ഇലക്‌ട്രാഫിലുകളുടെ സ്വാധീനത്താല്‍ നടക്കുന്ന സങ്കലനഅഭിക്രിയ. |
electrophillic substitution | ഇലക്‌ട്രാഫിലിക് വിസ്ഥാപനം. | ഒരു ഇലക്‌ട്രാഫിലിക അഭികാരകത്തിന്റെ ആക്രമണത്താല്‍ ഒരു അണുവോ തന്മാത്രയോ വിസ്ഥാപനം ചെയ്യപ്പെടുന്ന പ്രക്രിയ. |
electrophoresis | ഇലക്‌ട്രാഫോറസിസ്. | കൊളോയിഡുകളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കാനും കൊളോയിഡുകളെ വേര്‍തിരിച്ചെടുക്കാനും ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ചാര്‍ജിതമായ കൊളോയിഡീയ കണികകളെ ഒരു വൈദ്യുത പൊട്ടന്‍ഷ്യലിന്റെ സഹായത്താല്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. ഇത് കൊളോയിഡീയ കണങ്ങളുടെ ആകൃതി, വലിപ്പം, ലായനിയുടെ സാന്ദ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രോഗനിര്‍ണയം, മലിനീകരണ നിയന്ത്രണം, വൈദ്യശാസ്‌ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ വിപുലമായി ഉപയോഗിക്കപ്പെടുന്നു. |
electroplating | വിദ്യുത്‌ലേപനം. | വിദ്യുത് വിശ്ലേഷണ രീതിയിലൂടെ അനുയോജ്യമായ ഒരു ഇലക്‌ട്രാലൈറ്റ് ലായനിയില്‍ നിന്ന് ഒരു പ്രതലത്തിലേക്ക് ലോഹം പൂശല്‍. ഏതില്‍ പൂശുന്നുവോ അത് കാഥോഡായി ഉപയോഗിക്കുന്നു. പൊതുവേ എന്ത് ലോഹമാണോ പൂശേണ്ടത് അത് ആനോഡിന്റെ ഭാഗമായോ ആനോഡായോ ഉപയോഗിക്കുന്നു. |
Electroporation | ഇലക്‌ട്രാപൊറേഷന്‍. | രണ്ടു സസ്യങ്ങളില്‍ നിന്നുള്ള കോശഭിത്തി മാറ്റിയ കോശങ്ങളെ ( protoplast) വൈദ്യുത മണ്ഡലം ഉപയോഗിച്ച് സംയോജിപ്പിക്കുന്ന രീതി. |