Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
luni solar month | ചാന്ദ്രസൗരമാസം. | 30 തിഥികള്‍ ചേര്‍ന്ന കാലയളവ്, തിഥി എന്നാല്‍ ചന്ദ്രന്റെ സ്ഥാനം സൂര്യനെ അപേക്ഷിച്ച് 12 ഡിഗ്രി മാറാന്‍ വേണ്ട സമയമാണ്. |
lustre | ദ്യുതി. | ഒരു ധാതുവിന്റെ, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവം. |
luteinizing hormone | ല്യൂട്ടിനൈസിങ്ങ് ഹോര്‍മോണ്‍. | Interstitial Cell Stimulating Hormone എന്നും പേരുണ്ട്. LH നോക്കുക. |
luteotrophic hormone | ല്യൂട്ടിയോട്രാഫിക് ഹോര്‍മോണ്‍. | - |
lux | ലക്‌സ്. | പ്രദീപ്‌തിയുടെ SI ഏകകം. ഒരു ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണത്തില്‍ ഒരു ല്യൂമെന്‍ പ്രകാശോര്‍ജം വന്നുപതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രദീപ്‌തി എന്നു നിര്‍വചിച്ചിരിക്കുന്നു. പ്രതീകം 1x. |
Lyman series | ലൈമാന്‍ ശ്രണി. | ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണ്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്നും ഒന്നാമത്തെ ഊര്‍ജനിലയിലേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകളുടെ ശ്രണി. ഈ ശ്രണിയിലെ ആവൃത്തികളെ 1/λ = R(1/12-1/n2) എന്ന പൊതു സമീകരണം കൊണ്ട് സൂചിപ്പിക്കാം. R= റിഡ്‌ബര്‍ഗ് സ്ഥിരാങ്കം. n=2, 3, 4, 5 എന്നിങ്ങനെ നിസര്‍ഗ സംഖ്യകള്‍, λ തരംഗദൈര്‍ഘ്യം. |
lymph | ലസികാ ദ്രാവകം. | ശരീരത്തിലെ കോശങ്ങള്‍ക്കിടയിലും ലസികാവ്യൂഹത്തിലുമുള്ള ദ്രാവകം. പ്രാട്ടീനുകളുടെ സാന്ദ്രത കുറവാണെന്നതൊഴിച്ചാല്‍ രക്തപ്ലാസ്‌മയോട് സാദൃശ്യമുണ്ട്. വെളുത്ത രക്തകോശങ്ങള്‍ ധാരാളമായി കാണാം. എന്നാല്‍ ചുവന്ന രക്തകോശങ്ങളും പ്ലേറ്റ്‌ലറ്റുകളും ഉണ്ടായിരിക്കുകയില്ല. |
lymph heart | ലസികാഹൃദയം. | പല കശേരുകികളുടെയും ലസികാവ്യൂഹത്തിലെ കുഴലുകളുടെ വികസിച്ച ഭാഗങ്ങള്‍. ഇവയുടെ സ്‌പന്ദനം ലസികാ ദ്രാവകത്തെ പമ്പുചെയ്യുവാന്‍ ഉപകരിക്കുന്നു. പക്ഷികള്‍ക്കും സസ്‌തനികള്‍ക്കും ലസികാഹൃദയങ്ങളില്ല. |
lymph nodes | ലസികാ ഗ്രന്ഥികള്‍. | ലസികാകലകളുടെ ഒരു പിണ്ഡം. ഇവയിലാണ് ലിംഫോസൈറ്റുകളും ആന്റിബോഡികളും ഉത്‌പാദിപ്പിക്കപ്പെടുന്നത്. പക്ഷികള്‍ക്കും സസ്‌തനികള്‍ക്കും മാത്രമേ ലസികാ ഗ്രന്ഥികളുള്ളൂ. |
lymphocyte | ലിംഫോസൈറ്റ്. | ഒരിനം വെളുത്ത രക്തകോശം. ഇവയുടെ വിഭേദനം വഴിയാണ് B-ലിംഫോസൈറ്റുകളും T-ലിംഫോസൈറ്റുകളും ഉണ്ടാകുന്നത്. |
lyophilic colloid | ദ്രവസ്‌നേഹി കൊളോയ്‌ഡ്. | പ്രകീര്‍ണ്ണനം ചെയ്യുവാനുള്ള പദാര്‍ഥവും പ്രകീര്‍ണ്ണനമാധ്യമവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്വയമേവ ഉണ്ടാകുന്ന കൊളോയ്‌ഡ്. |
lyophobic colloid | ദ്രവവിരോധി കൊളോയ്‌ഡ്. | പ്രകീര്‍ണ്ണനം ചെയ്യാനുള്ള പദാര്‍ഥവും പ്രകീര്‍ണ്ണനമാധ്യമവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുമ്പോള്‍, പദാര്‍ഥത്തിന് പ്രകീര്‍ണ്ണന മാധ്യമത്തോട് ആസക്തി ഇല്ലാത്തതിനാല്‍ സ്വയമേവ സോള്‍ ഉണ്ടാകുന്നില്ല. ഇത്തരം സോളുകളാണ് ദ്രവവിരോധി കൊളോയ്‌ഡ്. |
lysogeny | ലൈസോജെനി. | ഒരു ബാക്‌ടീരിയാഭോജി (വൈറസ്). ആതിഥേയ ബാക്‌റ്റീരിയത്തിന്റെ കോശത്തില്‍ പെരുകാതെ, അതിന്റെ ജീനോമില്‍ ഇണങ്ങിച്ചേര്‍ന്ന് കഴിയുന്ന അവസ്ഥ. ഈ സ്ഥിതിയില്‍ ബാക്‌റ്റീരിയത്തിന്റെ ഡി.എന്‍.എ. ഇരട്ടിക്കുന്നതോടൊപ്പം വൈറസിന്റെ ഡി. എന്‍. എയും ഇരട്ടിക്കുന്നു. |
lysosome | ലൈസോസോം. | കോശങ്ങളില്‍ കാണുന്ന ദഹന എന്‍സൈമുകള്‍ നിറഞ്ഞ സൂക്ഷ്‌മാംഗം. സഞ്ചികള്‍ പോലുള്ള ഇതിനെ ഒറ്റ പാളിയുള്ള സ്‌തരമാണ് ആവരണം ചെയ്യുന്നത്. |
lysozyme | ലൈസോസൈം. | ബാക്‌ടീരിയങ്ങളുടെ കോശഭിത്തിയെ നശിപ്പിക്കുന്ന ഒരു എന്‍സൈം. ഇത് അടങ്ങിയിട്ടുള്ളതുകൊണ്ടാണ് കണ്ണുനീരിന് ബാക്‌റ്റീരിയങ്ങളെ നശിപ്പിക്കാന്‍ കഴിയുന്നത്. |
Mach number | മാക് സംഖ്യ. | ഒരു വസ്‌തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗതയും ആ മാധ്യമത്തില്‍ ശബ്‌ദത്തിന്റെ വേഗതയും തമ്മിലുള്ള അനുപാതം. ഈ അനുപാതം ഒന്നില്‍ കൂടുതല്‍ ആയാല്‍ വസ്‌തു ശബ്‌ദാതിവേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നു പറയുന്നു. ഏണസ്റ്റ് മാക്ക് (1838-1916)ന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്. |
Mach's Principle | മാക്ക് തത്വം. | ഏതൊരു വസ്‌തുവിന്റെയും ജഡത്വം ആ വസ്‌തുവും ശിഷ്ടപ്രപഞ്ചവും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമാണെന്ന തത്ത്വം. 1870കളില്‍ ഏണ്‍സ്റ്റ്‌മാക്ക് അവതരിപ്പിച്ചു. ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് ഇത് വഴികാട്ടിയായിട്ടുണ്ട്. 1960 കളില്‍ ഹിഗ്ഗ്‌സ് ക്ഷേത്രം എന്ന ആശയത്തിന്റെ വരവോടെ ജഡത്വത്തിന് കൂടുതല്‍ യുക്തിസഹമായ വിശദീകരണം ഇപ്പോള്‍ ലഭ്യമാണ്. |
machine language | യന്ത്രഭാഷ. | കമ്പ്യൂട്ടറിലെ ലോജിക് പരിപഥങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഭാഷ. ഈ ഭാഷയില്‍ ആകെ രണ്ട് പ്രതീകങ്ങളേ ഉള്ളൂ, (0, 1). ഈ ഭാഷയില്‍ പ്രാഗ്രാം ചെയ്യുന്നത് അതീവ ദുഷ്‌കരമായതിനാല്‍, ഉയര്‍ന്നതല ഭാഷയില്‍ എഴുതി, യന്ത്രസഹായത്താല്‍ യന്ത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് പതിവ്. |
macrandrous | പുംസാമാന്യം. | പരാഗികവും ( antheridium) അണ്ഡകവും ഒരേ സസ്യത്തില്‍ കാണപ്പെടുന്ന അവസ്ഥ. ഉദാ: പച്ച ആല്‍ഗ. |
macroevolution | സ്ഥൂലപരിണാമം. | സ്‌പീഷീസുകളുടെ തലത്തിനു മുകളിലുള്ള പരിണാമം. ജീനസ്സുകളുടെയും കുടുംബങ്ങളുടെയുമെല്ലാം പരിണാമവികാസം ഇതില്‍പ്പെടുന്നു. ഉദാ: ഉരഗങ്ങളില്‍ നിന്ന് പക്ഷികളിലേക്കുള്ള പരിണാമം. |