Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
kinetic theoryഗതിക സിദ്ധാന്തം.തന്മാത്രകളുടെ ചലനത്തെ അടിസ്ഥാനമാക്കി ദ്രവ്യത്തിന്റെ പെരുമാറ്റങ്ങളും ഗുണധര്‍മ്മങ്ങളും വിശദീകരിക്കുന്ന സിദ്ധാന്തം. തന്മാത്രകളുടെ ചലനത്തിലുള്ള ഏറ്റക്കുറച്ചിലുകളെയും ചലന സ്വാതന്ത്യ്രത്തെയും അടിസ്ഥാനമാക്കി ഖര, ദ്രാവക വാതക അവസ്ഥകളെ പ്രത്യേകമായി വിശദീകരിക്കാമെങ്കിലും, വാതകങ്ങളെ സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍ക്കാണ്‌ ഈ സിദ്ധാന്തം ഏറ്റവും പ്രയോജനപ്പെടുന്നത്‌.
kinetic theory of gasesവാതകങ്ങളുടെ ഗതികസിദ്ധാന്തം.വാതകങ്ങളുടെ ഗുണധര്‍മ്മങ്ങളെ തന്മാത്രകളുടെ ചലനവുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തം. നിരന്തര ചലനത്തിലേര്‍പ്പെട്ടിരിക്കുന്ന വാതക തന്മാത്രകള്‍ പരസ്‌പരവും, വാതകം ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ഭിത്തികളുമായും സംഘട്ടനത്തിലാണ്‌. തന്മാത്രകളുടെ ശരാശരി ഗതികോര്‍ജവും സംഘട്ടന നിരക്കുമാണ്‌ താപനില, മര്‍ദ്ദം തുടങ്ങിയ ഗുണധര്‍മ്മങ്ങളെ നിര്‍ണ്ണയിക്കുന്നത്‌. ഇവയാണ്‌ പ്രധാന പ്രമേയങ്ങള്‍.
kineticsഗതിക വിജ്ഞാനം.ഭൗതിക വസ്‌തുക്കളിലോ, ഭൗതിക രാസിക മാറ്റങ്ങളിലോ ബലങ്ങളുടെ പ്രയോഗം സൃഷ്‌ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്‌ത്രശാഖ.
kinetochoreകൈനെറ്റോക്കോര്‍.സെന്‍ട്രാമിയറിനകത്തു കാണുന്ന നാരുകളുടെ സങ്കീര്‍ണ്ണമായ വ്യൂഹം.
kinetoplastകൈനെറ്റോ പ്ലാസ്റ്റ്‌.സീലിയത്തിന്റെ ബേസല്‍ബോഡി.
kininsകൈനിന്‍സ്‌.cytokinins എന്നതിന്റെ മറ്റൊരു പേര്‌.
kiteകൈറ്റ്‌.രണ്ട്‌ ജോഡി സമീപ വശങ്ങള്‍ തുല്യമായ ചതുര്‍ഭുജം. ഇതിന്റെ ചെറിയ വികര്‍ണ്ണത്തെ വലിയ വികര്‍ണ്ണം ലംബസമഭാഗം ചെയ്യുന്നു.
klystronക്ലൈസ്‌ട്രാണ്‍.മൈക്രാവേവ്‌ മേഖലയില്‍ വിദ്യുത്‌കാന്ത തരംഗങ്ങള്‍ ഉത്‌പാദിപ്പിക്കാനോ, പ്രവര്‍ധനം ചെയ്യാനോ ഉപയോഗിക്കുന്ന ഇലക്‌ട്രാണ്‍ ട്യൂബ്‌.
kneecapമുട്ടുചിരട്ട.കാല്‍മുട്ടിന്റെ മുന്‍വശത്തെ ചെറിയ അസ്ഥി.
knockingഅപസ്‌ഫോടനം.ആന്തര ദഹന എന്‍ജിനില്‍ ഇന്ധനത്തിന്റെ ജ്വലനത്തിലെ അപാകതമൂലം ഉണ്ടാകുന്ന ഒരു പ്രതിഭാസം. അപസ്‌ഫോടനം മൂലം സിലിണ്ടറില്‍ മര്‍ദതരംഗങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ചുറ്റികകൊണ്ട്‌ അടിക്കുന്നതുപോലുള്ള ശബ്‌ദം കേള്‍ക്കാം. ഇത്‌ എന്‍ജിന്‌ ദോഷകരമാണ്‌. പെട്രാള്‍ എന്‍ജിനില്‍ അപസ്‌ഫോടനം ഒഴിവാക്കാന്‍ പെട്രാളില്‍ ടെട്രാ ഈഥൈല്‍ ലെഡ്‌ എന്ന സംയുക്തം ചേര്‍ക്കാറുണ്ട്‌. ഇത്തരം സംയുക്തങ്ങള്‍ക്ക്‌ ആന്റിനോക്ക്‌ എന്നാണ്‌ പറയുന്നത്‌. ഇതുവഴി അന്തരീക്ഷത്തിലെത്തുന്ന ലെഡ്‌ അപകടകാരിയായതിനാല്‍ ഇത്‌ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്‌.
Kohlraush’s lawകോള്‍റാഷ്‌ നിയമം. ഒരു ലവണത്തിന്റെ വളരെ നേര്‍ത്ത ലായനിയുടെ ചാലകത, ആനയോണിനെ ആധാരമാക്കിയും കാറ്റയോണിനെ ആധാരമാക്കിയുമുള്ള മൂല്യങ്ങളുടെ ആകെ തുകയായിരിക്കും.
kovarകോവാര്‍.ഇരുമ്പ്‌, കോബാള്‍ട്ട്‌, നിക്കല്‍ ഇവയുടെ ലോഹസങ്കരം. വികാസഗുണം സ്‌ഫടികത്തോട്‌ സമാനമായതിനാല്‍ സ്‌ഫടികവും ലോഹവും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു.
Kranz anatomyക്രാന്‍സ്‌ അനാട്ടമി.സംവഹന വ്യൂഹത്തിന്‌ ചുറ്റും പാലിസേഡ്‌ മിസോഫില്‍ കോശങ്ങള്‍ വൃത്താകൃതിയില്‍ വിന്യസിക്കുന്നതിനെ സൂചിപ്പിക്കുന്നു.
kratonക്രറ്റണ്‍.craton നോക്കുക.
Krebs’ cycleക്രബ്‌സ്‌ പരിവൃത്തി.വായവശ്വസനം നടത്തുന്ന ജീവികളില്‍ കോശശ്വസനത്തിന്റെ ദ്വിതീയ ഘട്ടം. ഗ്ലൈക്കോളിസിസ്സില്‍ ഉണ്ടാവുന്ന പൈറൂവിക്‌ അമ്ലത്തെ പൂര്‍ണമായും ഓക്‌സീകരിക്കുന്ന പ്രക്രിയ. യൂക്കാരിയോട്ടുകളില്‍ ഈ പ്രക്രിയ നടക്കുന്നത്‌ പൂര്‍ണമായും മൈറ്റോകോണ്‍ഡ്രിയണുകള്‍ക്കകത്താണ്‌. ഈ ജൈവരാസപരിവൃത്തിക്ക്‌ ട്രകാര്‍ബോക്‌സിലിക്ക്‌ ആസിഡ്‌ പരിവൃത്തി, സിട്രിക്ക്‌ ആസിഡ്‌ പരിവൃത്തി എന്നീ പേരുകളുമുണ്ട്‌. കണ്ടുപിടിച്ചത്‌ ഹാന്‍സ്‌ അഡോള്‍ഫ്‌ ക്രബ്‌സ്‌ (1900-1981) ആണ്‌.
Ku bandകെ യു ബാന്‍ഡ്‌. വൈദ്യുതകാന്തിക സ്‌പെക്‌ട്രത്തില്‍ 12 GHz മുതല്‍ 18 GHz വരെ ആവൃത്തിയുള്ള തരംഗങ്ങള്‍. " Ku' എന്നാല്‍ K ബാന്‍ഡിന്‌ താഴെ വരുന്ന ( K-under) ഫ്രീക്വന്‍സി ബാന്‍ഡ്‌ എന്നര്‍ത്ഥം.
Kuiper belt.കുയ്‌പര്‍ ബെല്‍റ്റ്‌.സൗരയൂഥത്തില്‍ നെപ്‌റ്റ്യൂണിന്‌ (30 സൗരദൂരം) അപ്പുറം ഏകദേശം 100 സൗരദൂരം വരെ വ്യാപിച്ചുകിടക്കുന്ന, കുള്ളന്‍ ഗ്രഹങ്ങളും ഗ്രഹശകലങ്ങളും അടങ്ങിയ വിശാല മേഖല. ഇവിടെ നിന്നാണ്‌ ഹ്രസ്വകാല ധൂമകേതുക്കള്‍ വരുന്നത്‌.
L Bandഎല്‍ ബാന്‍ഡ്‌. വൈദ്യുത കാന്തിക സ്‌പെക്‌ട്രത്തില്‍ 1 GHz മുതല്‍ 2 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍.
La Ninaലാനിനാ.ENSO നോക്കുക.
labelled compoundലേബല്‍ ചെയ്‌ത സംയുക്തം.ഒരു സംയുക്തത്തിലെ സ്ഥിരതയുള്ള ഒരു അണുവിനെ ആ അണുവിന്റെ ഒരു റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പുകൊണ്ട്‌ വിസ്ഥാപനം ചെയ്‌ത്‌ രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന പ്രക്രിയ.
Page 156 of 301 1 154 155 156 157 158 301
Close