വാതകങ്ങളുടെ ഗതികസിദ്ധാന്തം.
വാതകങ്ങളുടെ ഗുണധര്‍മ്മങ്ങളെ തന്മാത്രകളുടെ ചലനവുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തം. നിരന്തര ചലനത്തിലേര്‍പ്പെട്ടിരിക്കുന്ന വാതക തന്മാത്രകള്‍ പരസ്‌പരവും, വാതകം ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ഭിത്തികളുമായും സംഘട്ടനത്തിലാണ്. തന്മാത്രകളുടെ ശരാശരി ഗതികോര്‍ജവും സംഘട്ടന നിരക്കുമാണ് താപനില, മര്‍ദ്ദം തുടങ്ങിയ ഗുണധര്‍മ്മങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഇവയാണ് പ്രധാന പ്രമേയങ്ങള്‍.