Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
keto-enol tautomerism | കീറ്റോ-ഇനോള്‍ ടോട്ടോമെറിസം. | -CH2-CO- ഗ്രൂപ്പുള്ള ഒരു സംയുക്തം. അതായത് കീറ്റോ രൂപത്തിലുള്ള ഒരു തന്മാത്ര. CH=C(OH) ഗ്രൂപ്പുള്ള അഥവാ, ഈനോള്‍ രൂപത്തിലുള്ള തന്മാത്രയുമായി സന്തുലനാവസ്ഥയില്‍ നിലനില്‍ക്കുന്ന ഐസോമറിസം. ഉദാ: അസറ്റോ അസറ്റിക് എസ്റ്റെര്‍. |
ketone | കീറ്റോണ്‍. | എന്ന പൊതു തന്മാത്രാസൂത്രമുള്ള ഒരു കാര്‍ബണിക സംയുക്തം. ഇതിലെ R എന്നത് ഒരു ആല്‍ക്കൈല്‍ ഗ്രൂപ്പോ (ഉദാ:- CH3 , C2H5 തുടങ്ങിയവ) അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പോ, (ഉദാ: C6H5) ആവാം. വ്യാവസായിക പ്രാധാന്യമുള്ള വളരെയധികം കാര്‍ബണിക സംയുക്തങ്ങളുടെ നിര്‍മ്മാണത്തില്‍ അടിസ്ഥാന വസ്‌തുക്കളായി ഇവ ഉപയോഗിക്കുന്നു. |
ketone bodies | കീറ്റോണ്‍ വസ്‌തുക്കള്‍. | ഫാറ്റി അമ്ലങ്ങളുടെ ജലവിശ്ലേഷണം വഴിയുണ്ടാകുന്ന അസറ്റോ അസറ്റേറ്റ്, ബീറ്റാ ഹൈഡ്രാക്‌സി ബ്യൂട്ടിറിക് അമ്ലം, അസറ്റോണ്‍ എന്നീ മൂന്നു സംയുക്തങ്ങള്‍. |
kettle | കെറ്റ്‌ല്‍. | ഗ്ലേഷ്യല്‍ വിസ്ഥാപന ഫലമായി രൂപം കൊള്ളുന്ന കുത്തന്‍ അരികുകളോടു കൂടിയ നിമ്‌ന തടം. ഇവിടെ തങ്ങി നിന്ന മഞ്ഞുരുകി തടാകങ്ങളോ ചതുപ്പുകളോ ആയി മാറുന്നു. |
key fossil | സൂചക ഫോസില്‍. | index fossil നോക്കുക. |
kidney | വൃക്ക. | കശേരുകികളുടെ മുഖ്യ വിസര്‍ജനാവയവം. നൈട്രജന്‍ വിസര്‍ജ്യവസ്‌തുക്കളെ പുറത്തേക്കു കളയുക, ഓസ്‌മോട്ടികസന്തുലിതാവസ്ഥ നിലനിര്‍ത്തുക, അയോണുകളുടെ വിസര്‍ജനം നിയന്ത്രിക്കുക എന്നിവയെല്ലാം ഇതിന്റെ ധര്‍മ്മങ്ങളാണ്. അനേകം നെഫ്‌റോണുകള്‍ ചേര്‍ന്നാണ് വൃക്കയുണ്ടാകുന്നത്. |
kieselguhr | കീസെല്‍ഗര്‍. | ഡയാറ്റങ്ങളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന മൃദുത്വമുള്ളതും അതിസൂക്ഷ്‌മരന്ധ്രങ്ങളുള്ളതുമായ മണ്‍തരികള്‍. ഡയനാമൈറ്റ് നിര്‍മാണത്തിലും അരിപ്പു വസ്‌തുക്കളായും അവശോഷകങ്ങളായും ഉപയോഗിക്കുന്നു. |
killed steel | നിരോക്‌സീകരിച്ച ഉരുക്ക്. | അലൂമിനിയം, സിലിക്കണ്‍ എന്നിവ ചേര്‍ത്ത് പരിപൂര്‍ണ്ണമായി നിരോക്‌സീകരിച്ച ഉരുക്ക്. |
kilo | കിലോ. | 10^3 എന്നതിനെ സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
kilogram | കിലോഗ്രാം. | ദ്രവ്യമാനത്തിന്റെ അടിസ്ഥാന SI ഏകകം. ഫ്രാന്‍സിലെ സെവ്ര എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള ഒരു പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കര കട്ടയുടെ ദ്രവ്യമാനത്തെ 1 കിലോഗ്രാം ആയി നിര്‍വചിച്ചിരിക്കുന്നു. |
kilogram weight | കിലോഗ്രാം ഭാരം. | ബലത്തിന്റെ ഒരു ഏകകം. ഗുരുത്വ ത്വരണം 9.80 ms-2ആയ സ്ഥലത്ത് ഒരു കിലോഗ്രാം ദ്രവ്യമാനത്തിന്മേല്‍ പ്രയോഗിക്കപ്പെടുന്ന ഗുരുത്വ ഭാരത്തിനു തുല്യമാണ് ഇത്. |
kilowatt-hour | കിലോവാട്ട് മണിക്കൂര്‍. | ഊര്‍ജത്തിന്റെ ഒരു ഏകകം. സെക്കന്റില്‍ 1000 ജൂള്‍ എന്ന നിരക്കില്‍ 1 മണിക്കൂര്‍കൊണ്ട് ചെലവഴിക്കപ്പെടുന്ന ഊര്‍ജത്തിനു തുല്യം. 1KWh=3.6 X 106J. വൈദ്യുത ഉപകരണങ്ങളില്‍ 1000 വാട്ട് പവര്‍ ഒരു മണിക്കൂര്‍ ഉപയോഗിച്ചാല്‍ വിനിയോഗിക്കപ്പെടുന്ന ഊര്‍ജം. |
kimberlite | കിംബര്‍ലൈറ്റ്. | വജ്രങ്ങള്‍ കാണാന്‍ ഏറെ സാധ്യതയുള്ള, പ്രകൃതിയില്‍ ദുര്‍ല്ലഭമായി മാത്രം കാണുന്ന ഒരുതരം പാറ. |
kin selection | സ്വജനനിര്‍ധാരണം. | രക്തബന്ധമുള്ളവയുടെ അതിജീവനത്തിനു സ്വന്തം ജീവന്‍ ബലികഴിക്കാന്‍ പ്രരിപ്പിക്കുന്ന ജീനുകളുടെ നിര്‍ധാരണം. സ്വന്തം ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുകയില്ലെങ്കിലും ബന്ധുക്കളിലുള്ള ജീനുകളുടെ അതിജീവനം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും പെരുമാറ്റം. |
kinaesthetic | കൈനസ്‌തെറ്റിക്. | ചലനങ്ങള്‍ കണ്ടുപിടിക്കുവാന്‍ കഴിയുന്നത്. മാംസപേശികളിലും സ്‌നായുക്കളിലും സന്ധികളിലുമുള്ള സംവേദനാവയവങ്ങള്‍ ഇതിനായുള്ളവയാണ്. |
kinase | കൈനേസ്. | എ. ടി. പിയില്‍ നിന്ന് ഫോസ്‌ഫേറ്റ് ഗ്രൂപ്പിനെ മറ്റൊരു സംയുക്തത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിനെ ത്വരിതപ്പെടുത്തുന്ന എന്‍സൈം. ഉപാപചയ പ്രക്രിയകളുടെ നിയന്ത്രണത്തില്‍ പങ്കുണ്ട്. |
kinematics | ചലനമിതി | ഗതിമിതി, വസ്‌തുക്കളുടെ ചലനത്തെ, അതിനു കാരണമായ ബലങ്ങളെ പരിഗണിക്കാതെ, പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. |
kinesis | കൈനെസിസ്. | പരിസ്ഥിതിയിലെ പ്രകാശം പോലുള്ള ഉദ്ദീപനങ്ങളോട് ജീവികള്‍ പ്രകടിപ്പിക്കുന്ന ഒരുതരം പെരുമാറ്റ സമ്പ്രദായം. അവ ഒന്നുകില്‍ ഉദ്ദീപനസ്രാതസ്സിനെ കേന്ദ്രമാക്കി അടുത്തേക്കു നീങ്ങും, അല്ലെങ്കില്‍ അതില്‍ നിന്ന് അകന്നുപോകാന്‍ ശ്രമിക്കും. ഉദാ: നിശാശലഭങ്ങള്‍ വെളിച്ചത്തിനടുത്തേക്കും, മൂട്ട എതിര്‍ദിശയിലും നീങ്ങും. |
kinetic energy | ഗതികോര്‍ജം. | ചലനം മൂലം ഒരു വസ്‌തുവിനുണ്ടാകുന്ന ഊര്‍ജം. m ദ്രവ്യമാനമുള്ളതും v പ്രവേഗത്തോടെ സഞ്ചരിക്കുന്നതുമായ ഒരു വസ്‌തുവിന്റെ ഗതികോര്‍ജം 1/2 mv2 ആണ്. |
kinetic friction | ഗതിക ഘര്‍ഷണം. | friction നോക്കുക. |