Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
integument | അധ്യാവരണം. | 1. സപുഷ്‌പ സസ്യങ്ങളില്‍ ഓവ്യൂളിനെ പൊതിഞ്ഞിരിക്കുന്ന പാളി. 2. ഷഡ്‌പദങ്ങളുടെ ക്യൂട്ടിക്കിള്‍. |
intensive property | അവസ്ഥാഗുണധര്‍മം. | ഒരു ഭൗതികവ്യവസ്ഥയുടെ പരിമാണത്തെ (വ്യാപ്‌തം, പിണ്ഡം മുതലായവയെ) ആശ്രയിക്കാത്ത ഭൗതിക ഗുണം ഉദാ: താപനില, മര്‍ദം, അപവര്‍ത്തനാങ്കം മുതലായവ. cf. extensive property. |
intensive variable | അവസ്ഥാ ചരം. | ഒരു താപഗതിക വ്യൂഹത്തില്‍ വ്യാപ്‌തത്തെയോ പിണ്ഡത്തെയോ ആശ്രയിക്കാത്ത ചരം. ഉദാ: താപനില, മര്‍ദം, സാന്ദ്രത. |
inter molecular force | അന്തര്‍തന്മാത്രാ ബലം. | അടുത്തടുത്ത് വരുന്ന തന്മാത്രകള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ബലം. |
inter neuron | ഇന്റര്‍ ന്യൂറോണ്‍. | രണ്ടു നാഡീകോശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീകോശം. |
intercalary meristem | അന്തര്‍വേശി മെരിസ്റ്റം. | സ്ഥിരമായ കലകളുടെ ഇടയ്‌ക്ക് സ്ഥിതിചെയ്യുന്ന മെരിസ്റ്റമിക കല. ഏകബീജപത്രസസ്യങ്ങളിലെ ഇലകളിലും മുട്ടുകളുടെ മുകളിലും ഇത്തരം കലകള്‍ കണ്ടുവരുന്നു. |
intercalation | അന്തര്‍വേശനം. | 1. ( chem)ഒരു രാസ സംയുക്തത്തിലേക്കോ ഡി എന്‍ എയിലേക്കോ ഒരു തന്മാത്രയെ പ്രവേശിപ്പിക്കല്‍ 2. ( astro) 12 ചന്ദ്ര മാസങ്ങള്‍ ചേര്‍ന്ന വര്‍ഷഗണനയില്‍ ഇടയ്‌ക്ക് ഋതുചക്രവുമായി യോജിച്ചു പോകാന്‍ ഒരു അധികമാസം (13-ാം മാസം) ചേര്‍ക്കല്‍. |
intercept | അന്ത:ഖണ്‌ഡം. | ഒരു രേഖയെയോ തലത്തെയോ മറ്റൊരു രേഖകൊണ്ടോ തലം കൊണ്ടോ ഖണ്‌ഡിച്ചിട്ടുണ്ടാകുന്ന ഭാഗം. ചിത്രത്തില്‍ lഎന്ന രേഖ xഅക്ഷത്തെ ഖണ്‌ഡിച്ചുണ്ടാകുന്ന അന്ത:ഖണ്‌ഡമാണ് OA; ഇതിന് xഅന്ത:ഖണ്‌ഡം എന്നും പറയുന്നു. ഇതുപോലെ yഅന്ത:ഖണ്‌ഡം ആണ് OB. |
interface | ഇന്റര്‍ഫേസ്. | ഒരു ഉപകരണമോ, വ്യവസ്ഥയോ മറ്റൊരു ഉപകരണത്തിലേക്കോ, വ്യവസ്ഥയിലേക്കോ ബന്ധിപ്പിക്കാനാവശ്യമായ സോഫ്‌റ്റ്‌വെയറോ, ഹാര്‍ഡ്‌വെയറോ. |
interfacial angle | അന്തര്‍മുഖകോണ്‍. | ഒരു ക്രിസ്റ്റലില്‍ അടുത്തടുത്തുളള രണ്ടു മുഖങ്ങള്‍ക്കിടയിലുളള കോണ്‍. |
interfascicular cambium | ഇന്റര്‍ ഫാസിക്കുലര്‍ കാമ്പിയം. | സംവഹനവ്യൂഹങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന കാമ്പിയം. |
interference | വ്യതികരണം. | ഒരേ ആവൃത്തിയുളള തരംഗങ്ങളുടെ സംയോഗം മൂലമുണ്ടാകുന്ന ഒരുപ്രതിഭാസം. ഒരേ ആയാമമുളള തരംഗങ്ങളില്‍ ഒന്നിന്റെ ശൃംഗം മറ്റൊന്നിന്റെ ഗര്‍ത്തവുമായി ചേരുമ്പോള്‍ വിനാശനം നടക്കുന്നു. രണ്ടു ശൃംഗങ്ങള്‍ / ഗര്‍ത്തങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പ്രബലനം നടക്കുന്നു. ആയാമത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ വ്യതികരണം പൂര്‍ണ്ണമായിരിക്കുകയില്ല. ഏകവര്‍ണ്ണ പ്രകാശത്തിന്റെ വ്യതികരണ പാറ്റേണ്‍ ആണ് ചിത്രത്തില്‍. ഇതിലെ ഇരുണ്ട ഭാഗങ്ങള്‍ വിനാശക വ്യതികരണ ഫലമായും തെളിഞ്ഞ ഭാഗങ്ങള്‍ പ്രബലിത വ്യതികരണ ഫലമായും ഉണ്ടാകുന്നതാണ്. ഇവയാണ് വ്യതികരണ ഫ്രിഞ്ചുകള്‍ അല്ലെങ്കില്‍ ബാന്‍ഡുകള്‍. ഒരു ബാന്‍ഡിന്റെ വീതിയാണ് ബാന്‍ഡ് വിഡ്‌ത്ത്. |
interferometer | വ്യതികരണമാപി | വ്യതികരണമാപി |
interferon | ഇന്റര്‍ഫെറോണ്‍. | വൈറസുകള്‍ കോശങ്ങളില്‍ കടക്കുമ്പോള്‍ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന പ്രത്യേക തരം പ്രാട്ടീനുകള്‍. വൈറസുകളുടെ പ്രത്യുത്‌പാദനത്തെ ഇവ തടയും. |
interleukins | ഇന്റര്‍ല്യൂക്കിനുകള്‍. | രോഗപ്രതിരോധ വ്യൂഹത്തിലെ ബി-ലിംഫ് കോശങ്ങളുടെയും ടി-ലിംഫ് കോശങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പെപ്‌റ്റൈഡുകള്‍. ഇവയെ ഉത്‌പാദിപ്പിക്കുന്നത് വെളുത്ത രക്താണുക്കളാണ്. |
intermediate frequency | മധ്യമആവൃത്തി. | - |
intermediate igneous rocks | മാധ്യമ ആഗ്നേയശില. | 55% മുതല്‍ 66% വരെ സിലിക്ക അടങ്ങിയിട്ടുള്ള ആഗ്നേയശില. സംരചനയില്‍ അമ്ലശിലകള്‍ക്കും(ഗ്രാനൈറ്റ്) ക്ഷാര ശിലകള്‍ക്കും (ബസാള്‍ട്ട്) ഇടയിലാണ് ഇവയുടെ സ്ഥാനം. |
intermetallic compound | അന്തര്‍ലോഹസംയുക്തം. | രണ്ടോ അതിലധികമോ ലോഹങ്ങള്‍ ഒരു നിശ്ചിതാനുപാതത്തില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്ത രൂപത്തിലുളള ലോഹസങ്കരം. |
internal combustion engine | ആന്തരദഹന എന്‍ജിന്‍. | ഒരു സിലിണ്ടറിനകത്ത് ജ്വലിക്കുന്ന ഇന്ധനത്തിന്റെ താപോര്‍ജത്തെ പിസ്റ്റണോ അതുപോലുളള ഒരുപകരണമോ ഉപയോഗിച്ച് നേരിട്ട് യാന്ത്രികോര്‍ജമാക്കിമാറ്റുന്ന ഉപാധി. ഉദാ: പെട്രാള്‍ എന്‍ജിന്‍, ഡീസല്‍ എന്‍ജിന്‍. |
internal ear | ആന്തര കര്‍ണം. | ശ്രവണേന്ദ്രിയത്തിന്റെ ഏറ്റവും ഉളളിലുളള ഭാഗം. ശബ്‌ദം ഗ്രഹിക്കുന്നതിനാവശ്യമായ കോക്ലിയയും ശരീരസന്തുലനത്തിന് ആവശ്യമായ അര്‍ദ്ധവൃത്താകാര കുഴലുകളും ഇതിന്റെ ഭാഗമാണ്. |