Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
innominate bone | അനാമികാസ്ഥി. | ശ്രാണീവലയത്തിലെ ഇലിയം, ഇസ്ക്കിയം, പ്യൂബിസ് എന്നീ മൂന്ന് അസ്ഥികള്‍ ചേര്‍ന്നുണ്ടാകുന്ന അസ്ഥി. |
inoculum | ഇനോകുലം. | സൂക്ഷ്മജീവികളുടെ സജീവ കോശങ്ങളടങ്ങിയ കള്‍ച്ചര്‍. |
inorganic | അകാര്‍ബണികം. | ഉദാ: അകാര്‍ബണിക രസതന്ത്രം. |
input/output | ഇന്‍പുട്ട്/ഔട്പുട്ട്. | കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കാനും കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. കീബോര്‍ഡ്, മസൗ്, സ്കാനര്‍ എന്നിവ സാധാരണ ഇന്‍പുട്ട് ഉപകരണങ്ങളാണ്. വി.ഡി.യു, പ്രിന്റര്‍ എന്നിവ ഔട്പുട്ട് ഉപകരണങ്ങളും. |
INSAT | ഇന്‍സാറ്റ്. | ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സംവിധാനം. ബഹിരാകാശ ഡിപ്പാര്‍ട്ടുമെന്റ്, വാര്‍ത്താവിനിമയം, ടൂറിസം, ആഭ്യന്തര വ്യോമഗതാഗതം എന്നീ മന്ത്രാലയങ്ങളുടെ സംയുക്ത സംരംഭമാണ്. ഭൂസ്ഥിര ഭ്രമണപഥത്തിലുളള ഉപഗ്രഹങ്ങള്‍ വഴി വാര്‍ത്താവിനിമയം, കാലാവസ്ഥാ സൂചന, ടെലിവിഷന്‍ സര്‍വ്വീസുകള്‍ ഇവയെല്ലാം നല്കുന്നു. ഇന്‍സാറ്റ് 1-A, ഇന്‍സാറ്റ് 1- B, ഇന്‍സാറ്റ് 1-C, ഇന്‍സാറ്റ് 1- Dഈ ഉപഗ്രഹങ്ങള്‍ അമേരിക്കയിലാണ് ഉണ്ടാക്കിയത്. തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ ഇന്സാററ് - 2 പരമ്പര ബാംഗ്ലൂരിലെ ഐ.എസ്.ആര്.ഒ യില്‍ തന്നെയാണ് നിര്‍മ്മിച്ചത്. |
insect | ഷഡ്പദം. | - |
insectivore | പ്രാണിഭോജി. | മുഖ്യമായും പ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്ന സസ്തനി. |
inselberg | ഇന്സല്ബര്ഗ് . | സമതലത്തില്‍ നിന്ന് ഉയര്‍ന്നു നില്ക്കുന്ന ചെങ്കുത്തായ കുന്ന്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അര്ധോഷ്ണ പ്രദേശങ്ങളിലാണിവ സാധാരണമായിട്ടുള്ളത്. |
insemination | ഇന്സെമിനേഷന്. | പുംബീജങ്ങളെ പെണ്ജീവിയിലേക്ക് പ്രവേശിപ്പിക്കുന്ന പ്രക്രിയ. |
insolation | സൂര്യാതപം. | ലഭ്യമാകുന്ന സൗര വികിരണത്തിന്റെ അളവ്. ഭ്രമണ പഥത്തില്‍ ഭൂമിയുടെ സ്ഥാനം, അന്തരീക്ഷത്തിന്റെ കനവും സുതാര്യതയും, ഭൂതലത്തിന്റെ ചരിവ്, സൗരസ്ഥിരാങ്കം എന്നിവയെ ആശ്രയിച്ചിരിക്കുമിത്. incoming solar radiation എന്നതിന്റെ ചുരുക്കെഴുത്താണ്. |
instantaneous | തല്ക്ഷണികം. | ഉദാ: ഒരു ചരത്തിന്റെ തല്ക്ഷണിക മൂല്യം. |
instar | ഇന്‍സ്റ്റാര്‍. | ഷഡ്പദങ്ങളില്‍ ലാര്‍വയുടെ വികാസത്തിലെ ഒരു ഘട്ടം. ഇന്‍സ്റ്റാറിലെ ലാര്‍വ പുറംതോട് ഉരിഞ്ഞ് അടുത്ത ഇന്‍സ്റ്റാര്‍ ലാര്വയാകുന്നു. |
instinct | സഹജാവബോധം. | അഭ്യസനമോ ബോധപൂര്‍വ്വമുളള പരിശ്രമമോ കൂടാതെ സങ്കീര്‍ണ്ണമായ പെരുമാറ്റ മാതൃകകള്‍ പ്രകടിപ്പിക്കുവാനുളള കഴിവ്. സഹജപെരുമാറ്റങ്ങളുടെ അടിസ്ഥാനം. ഈ വാക്ക് ഇപ്പോള്‍ സാങ്കേതികമായി ഉപയോഗിക്കാറില്ല. |
insulator | കുചാലകം. | താപത്തെയോ, വൈദ്യുതിയെയോ സാധാരണ അവസ്ഥയില്‍ കടത്തിവിടാത്ത പദാര്‍ഥം. സ്വതന്ത്ര ഇലക്ട്രാണുകള്‍ വളരെ കുറവായതാണ് കാരണം. ഉദാ : കടലാസ്. |
insulin | ഇന്‍സുലിന്‍. | ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഒരു പ്രാട്ടീന്‍ ഹോര്‍മോണ്‍. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ നിയന്ത്രിക്കുന്നു. |
integer | പൂര്‍ണ്ണ സംഖ്യ. | ധനമോ, ഋണമോ ആയ എണ്ണല്‍ സംഖ്യ. പൂജ്യവും പൂര്‍ണ്ണസംഖ്യയാണ്. പ്രതീകം z. z = {.......-2, -1, 0, 1, 2, ........} |
integral | സമാകലം. | - |
integrand | സമാകല്യം. | സമാകലനം ചെയ്യപ്പെടുന്ന ഏകദം. |
integrated circuit | സമാകലിത പരിപഥം. | വളരെ ചെറിയ ഒരു അര്‍ദ്ധചാലകത്തില്‍ നിരവധി ഘടകങ്ങളുളള ഒരു പരിപഥം മുഴുവന്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന മൈക്രാ ഇലക്ട്രാണിക് ഉപകരണങ്ങള്‍. ICഎന്നു ചുരുക്കം. ചിപ്പ് എന്ന് പൊതുവേ പറയുന്നത് ഇതിനെതന്നെയാണ്. അര്‍ധചാലക ഖണ്ഡത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന ഘടകങ്ങളുടെ സാന്ദ്രത അനുസരിച്ച് SSI (Small Scale Integration), MSI (Medium Scale Integration), LSI (Large Scale Integration), VLSI (Very Large Scale Integraiton), ULSI (Ultra Large Scale Integration) എന്നിങ്ങനെ വിവിധ തരം ചിപ്പുകള്‍ ഉണ്ട്. |
integration | സമാകലനം. | അവകലനം എന്ന സംക്രിയയുടെ എതിര് ക്രിയ. പൊതുവേ f(x)എന്ന ഏകദത്തെ അവകലനം ചെയ്താല്‍ g(x) കിട്ടുമെങ്കില്‍, g(x) നെ സമാകലനം ചെയ്താല്‍ f(x)കിട്ടും. പ്രതീകം . ഉദാ: f(x)dx. x2ന്റെ അവകലജം 2x, 2xന്റെ സമാകലജം x2. എന്നാല്‍ x2+C( C ഒരു സ്ഥിരാങ്കം) യുടെ അവകലജവും 2xതന്നെയാണ്. അതായത് 2x ന്റെ സമാകലജം x2ഓ x2+Cയോ ആവാം. ഈ സന്നിഗ്ദ്ധത ഒഴിവാക്കാന്‍ വേണ്ടി സമാകലനം നടത്തുമ്പോള്‍ ചേര്‍ക്കേണ്ട, നിയതമായ വിലയില്ലാത്ത സ്ഥിരാങ്കമാണ് സമാകലന സ്ഥിരാങ്കം. സമാകലനം ചെയ്തുകിട്ടുന്ന ഫലത്തെ സമാകലം ( integral) എന്നു പറയുന്നു. ഒരു ഏകദത്തെ ഒരു നിശ്ചിത സീമയ്ക്കുള്ളില്‍ മാത്രം സമാകലനം നടത്തിയാല്‍ അതിന് നിശ്ചിതസമാകലം ( Defenite integral) എന്നും ഇങ്ങനെ സീമ നല്കപ്പെടുന്നില്ലെങ്കില് അനിശ്ചിത സമാകലം ( indefinite integral) എന്നും പറയുന്നു. |