Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
inert gasesഅലസ വാതകങ്ങള്‍. ആവര്‍ത്തന പ്പട്ടികയിലെ പൂജ്യം ഗ്രൂപ്പ്‌ മൂലകങ്ങള്‍. ഇവയില്‍ ഹീലിയം ഒഴിച്ചുളളവയുടെയെല്ലാം ബാഹ്യപരിപഥത്തില്‍ 8 ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും.(ഹീലിയത്തില്‍ 2 ഇലക്‌ട്രാണുകളേ ഉളളൂ) ഇക്കാരണത്താല്‍ ഇവ പൊതുവേ നിഷ്‌ക്രിയങ്ങളായിരിക്കും. ഏക ആറ്റോമികങ്ങളായി കാണപ്പെടുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്നവയായതിനാല്‍ അപൂര്‍വ വാതകങ്ങള്‍ എന്നും, ക്രിയാശേഷി വളരെ കുറവായതിനാല്‍ ഉല്‍കൃഷ്‌ട വാതകങ്ങള്‍ എന്നും അറിയപ്പെടുന്നു.
inert pairനിഷ്‌ക്രിയ ജോടി. ആവര്‍ത്തനപ്പട്ടികയിലെ ഗ്രൂപ്പ്‌ IIIലും IVലും ഉളള, ദ്രവ്യമാനം കൂടിയ മൂലകങ്ങളില്‍ കാണുന്ന പ്രഭാവം. ഇവ സംയുക്തങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സംയോജകത, പ്രതീക്ഷിത സംയോജകതയെ അപേക്ഷിച്ച്‌ രണ്ട്‌ കുറവായിരിക്കും. പൂര്‍ണ്ണമായ ഷെല്ലില്‍ നിന്ന്‌ ഒഴിഞ്ഞ p നിലയിലേക്ക്‌ ഒരു ഇലക്‌ട്രാണിനെ ഉയര്‍ത്തിയാണ്‌ സംയുക്തങ്ങള്‍ ഉണ്ടാക്കുന്നത്‌.
inertiaജഡത്വം. നിശ്ചലാവസ്ഥയിലോ, ഏകസമാനപ്രവേഗാവസ്ഥയിലോ ഉളള ഒരു വസ്‌തുവിന്‌ ആ അവസ്ഥയില്‍ നിന്ന്‌ സ്വയം (ബാഹ്യബലത്തിന്റെ പ്രരണയില്ലാതെ)മാറാന്‍ കഴിയില്ല എന്ന ഗുണധര്‍മ്മം. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തില്‍ നിന്ന്‌ സിദ്ധമാവുന്നതാണ്‌ ഇത്‌.
inertial confinementജഡത്വ ബന്ധനം. ലേസര്‍ ബീമുകള്‍ ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ ഫ്യൂഷന്‍ സാങ്കേതിക വിദ്യ. ഒരു വായു ശൂന്യ അറയില്‍ വെച്ചിരിക്കുന്ന, മര്‍ദിച്ച്‌ കട്ടയാക്കിയ ഡോയ്‌ട്ടേറിയം-ട്രീറ്റിയം കഷണത്തില്‍ ( D-T Pellet) അനേകം ലേസര്‍ ബീമുകളെ ഒരേ ഫേസില്‍ എല്ലാ ദിശകളില്‍ നിന്നും പതിപ്പിച്ചാല്‍ അവ സൃഷ്‌ടിക്കുന്ന അതീവ സമ്മര്‍ദത്തില്‍ D, T ആറ്റങ്ങള്‍ ഞെരിഞ്ഞമര്‍ന്ന്‌ പ്രതിപ്രവര്‍ത്തിക്കുകയും ഫ്യൂഷന്‍ സാധ്യമാവുകയും ചെയ്യും എന്നതാണ്‌ ഇതിന്റെ അടിസ്ഥാനം. പരീക്ഷണങ്ങളില്‍ വിജയിച്ചുവെങ്കിലും ലാഭകരമായി ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതുവരെ കൈവരിച്ചിട്ടില്ല.
inertial frame of referenceജഡത്വ ആധാരപദ്ധതി. ന്യൂട്ടന്റെ ഒന്നും രണ്ടും ചലനനിയമങ്ങള്‍ സാധുവായിരിക്കുന്ന ആധാര വ്യവസ്ഥ. ത്വരണരഹിതമാണ്‌ ഈ ആധാര വ്യവസ്ഥ.
inertial massജഡത്വദ്രവ്യമാനം. -
infarctionഇന്‍ഫാര്‍ക്‌ഷന്‍. രക്തചംക്രമണം നിന്നു പോകുന്നതുമൂലം ശരീരകലകള്‍ക്കോ, അവയവങ്ങളുടെ ചില ഭാഗങ്ങള്‍ക്കോ ഉണ്ടാകുന്ന നാശം. രക്തചംക്രമണം നിന്നുപോകുന്നത്‌ എംബോളിസം കൊണ്ടോ, രക്തം കട്ടപിടിക്കുന്നതുകൊണ്ടോ ആവാം. ഉദാ: മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്‌ഷന്‍. ഹൃദയപേശികള്‍ക്ക്‌ രക്തം ലഭിക്കാതെ വരുന്നതുമൂലമുണ്ടാകുന്ന ഹൃദയസ്‌തംഭനം.
inferenceഅനുമാനം. ഒരു കൂട്ടം ആധാര പ്രസ്‌താവനകളെ അടിസ്ഥാനമാക്കി ഒരു നിഗമനത്തില്‍ എത്തിച്ചേരുന്ന രീതി. ഈ രീതിക്ക്‌ നിയതമായ നിയമങ്ങളുണ്ട്‌.
inferior ovaryഅധോജനി. ജനിപുടം മറ്റ്‌ പുഷ്‌പമണ്‌ഡലങ്ങളുടെ താഴെയായി വരുന്ന അവസ്ഥ. ഉദാ: തെച്ചി.
infinite setഅനന്തഗണം. അംഗങ്ങളുടെ എണ്ണം അനന്തമായ ഗണം. ഉദാ: എണ്ണല്‍സംഖ്യാഗണം.
infinitesimalഅനന്തസൂക്ഷ്‌മം. പൂജ്യമല്ലാത്ത, എന്നാല്‍ ഏതൊരു യഥാര്‍ത്ഥ മൂല്യത്തിലും കുറവായിരിക്കുന്ന അളവ്‌.
infinityഅനന്തം. പരിമേയമായ ഏത്‌ മൂല്യത്തേക്കാളും കൂടിയ മൂല്യം. പരിമേയമായ ഏത്‌ സംഖ്യയേക്കാളും കൂടിയ സംഖ്യ. പ്രതീകം ∝. അനന്തം ഒരു സംഖ്യയല്ല.
inflationദ്രുത വികാസം. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മഹാസ്‌ഫോടന സിദ്ധാന്തത്തിന്‌ അനുബന്ധമായി അലന്‍ ഗൂത്തും സംഘവും അവതരിപ്പിച്ച സിദ്ധാന്തം. മഹാസ്‌ഫോടന ശേഷം 10 -36 സെക്കന്റ്‌ മുതല്‍ 10 -33 സെക്കന്റ്‌ വരെയുള്ള ഘട്ടത്തില്‍ പ്രപഞ്ച വ്യാപ്‌തം അത്യധികം ത്വരണത്തോടെ വര്‍ധിച്ചുവെന്നും 10 -33 സെക്കന്റിനൊടുവില്‍ പ്രപഞ്ചത്തിന്റെ വലിപ്പം 10 26 ഇരട്ടിയെങ്കിലുമായി വികസിച്ചു എന്നും ഈ സിദ്ധാന്തം പറയുന്നു.
inflexion pointനതിപരിവര്‍ത്തനബിന്ദു. ഒരു വക്രത്തിന്റെ രൂപം അവതലത്തില്‍ നിന്ന്‌ ഉത്തലത്തിലേക്കോ തിരിച്ചോ മാറുന്ന സ്ഥാനം.
inflorescenceപുഷ്‌പമഞ്‌ജരി. ഒന്നിലധികം പൂക്കള്‍ കണ്ടുവരുന്ന രൂപാന്തരീഭവിച്ച ശാഖ. മൂന്ന്‌ തരമുണ്ട്‌. 1. അനിയതമഞ്‌ജരി, 2. നിയതമഞ്‌ജരി, 3. വിശേഷമഞ്‌ജരി.
infrared astronomyഇന്‍ഫ്രാറെഡ്‌ ജ്യോതിശാസ്‌ത്രം. ബാഹ്യാകാശ വസ്‌തുക്കള്‍ പുറപ്പെടുവിക്കുന്ന ഇന്‍ഫ്രാറെഡ്‌ വികിരണങ്ങളുടെ നിരീക്ഷണം വഴി പ്രസ്‌തുത വസ്‌തുക്കളെക്കുറിച്ചു പഠിക്കുന്ന ജ്യോതിശാസ്‌ത്ര ശാഖ.
infrared radiationഇന്‍ഫ്രാറെഡ്‌ വികിരണം. റേഡിയോവികിരണങ്ങള്‍ക്കും ദൃശ്യപ്രകാശത്തിനും ഇടയ്‌ക്ക്‌ തരംഗദൈര്‍ഘ്യമുളള വിദ്യുത്‌കാന്തിക തരംഗങ്ങള്‍. ഏതാണ്ട്‌ 700 നാനോമീറ്റര്‍ മുതല്‍ 1 മില്ലിമീറ്റര്‍ വരെയാണ്‌ തരംഗദൈര്‍ഘ്യം. താപോര്‍ജ പ്രസരണം ഈ വികിരണം വഴിയാണ്‌.
infrasonic wavesഇന്‍ഫ്രാസോണിക തരംഗങ്ങള്‍. ഏതാണ്ട്‌ 20 ഹെര്‍ട്‌സില്‍ താഴെയുളള മര്‍ദ്ദ തരംഗങ്ങള്‍. മനുഷ്യകര്‍ണങ്ങളില്‍ ഇവ സംവേദനം സൃഷ്‌ടിക്കുന്നില്ല.
infusibleഉരുക്കാനാവാത്തത്‌. ഉയര്‍ന്ന ഉരുകല്‍ നിലയിലുളള പദാര്‍ത്ഥങ്ങള്‍.
inheritanceപാരമ്പര്യം. ഒരു ജീവിയുടെ ലക്ഷണങ്ങളെ ജനിതക പദാര്‍ത്ഥങ്ങളിലൂടെ സന്തതികളിലേക്ക്‌ പകരുന്ന പ്രക്രിയ.
Page 145 of 301 1 143 144 145 146 147 301
Close