Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
indefinite integral | അനിശ്ചിത സമാകലനം. | - |
indehiscent fruits | വിപോടഫലങ്ങള്‍. | പൊട്ടിത്തെറിക്കാത്ത ഫലങ്ങള്‍. ഉദാ : നെല്ല്. |
independent variable | സ്വതന്ത്ര ചരം. | - |
indeterminate | അനിര്‍ധാര്യം. | നിര്‍ധരിക്കാന്‍ പറ്റാത്തത്. ഉദാ: അനിര്‍ധാര്യ സമീകരണം. |
index fossil | സൂചക ഫോസില്‍. | ഒരു നിശ്ചിത ഭൂവിജ്‌ഞാനീയ ഘട്ടത്തെ ( geological horizon) സവിശേഷമാക്കുന്ന ഫോസില്‍ സ്‌പീഷീസ്. ഈ സ്‌പീഷീസ് നിര്‍ദ്ദിഷ്‌ട ഘട്ടത്തില്‍ സമൃദ്ധവും വ്യാപകവുമായിരിക്കും. എന്നാല്‍ കുറഞ്ഞ കാലത്തേയ്‌ക്ക് മാത്രം. |
index mineral | സൂചക ധാതു . | മന്ദഗതിയിലുള്ള കായാന്തരണത്തിന്റെ നിശ്ചിത നിലയെ സൂചിപ്പിക്കുന്ന ഏതെങ്കിലും ധാതു. |
index of radical | കരണിയാങ്കം. | എത്രാമത്തെ മൂലമാണ് എന്ന് സൂചിപ്പിക്കുന്ന അങ്കം. എന്നതില്‍ 3 ആണ് കരണിയാങ്കം. |
indicator | സൂചകം. | ഒരു രാസവസ്‌തു അമ്ല ഗുണമുള്ളതോ ക്ഷാരഗുണമുള്ളതോ എന്ന് സൂചിപ്പിക്കുന്ന പദാര്‍ത്ഥം. |
indicator species | സൂചകസ്‌പീഷീസ്. | പരിസ്ഥിതിയിലെ ഏതെങ്കിലും പ്രത്യേക സ്ഥിതിയെപ്പറ്റി സൂചന നല്‍കുന്ന സ്‌പീഷീസ്. ഉദാ : സള്‍ഫര്‍ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യത്തില്‍ ലൈക്കനുകള്‍ വളരുന്നില്ല. |
indivisible | അവിഭാജ്യം. | വിഭജിക്കാന്‍ കഴിയാത്തത് |
inducer | ഇന്‍ഡ്യൂസര്‍. | പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഒരു ജീനിനെ സജീവമാക്കുന്ന രാസപദാര്‍ത്ഥം. സാധാരണയായി പ്രാട്ടീന്‍ ആയിരിക്കും. റിപ്രസറുമായി ഇത് പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ജീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. |
inductance | പ്രരകം | 1. ഒരു പരിപഥത്തിലുണ്ടാകുന്ന വിദ്യുത്‌ധാരയുടെ ഏറ്റക്കുറച്ചിലുകളനുസരിച്ച് അതേ പരിപഥത്തിലോ, അതുമായി കാന്തികമായി ബന്ധിച്ചിരിക്കുന്ന മറ്റൊരു പരിപഥത്തിലോ വിദ്യുത്‌കാന്തിക ബലം പ്രരണം ചെയ്യപ്പെടുന്നതിന് കാരണമായ സ്വഭാവം. ഹെന്‌റി ആണ് SIഏകകം. 2. ഒരു പരിപഥത്തിലെ ഈ സ്വഭാവമുളള ഘടകം. |
induction | പ്രരണം | 1. (biol) പ്രരണം. 1. പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഒരു ജീനിനെ പ്രവര്‍ത്തന ക്ഷമമാക്കുന്ന പ്രക്രിയ. 2. ഒരു കലയുടെ സ്വാധീനത്തില്‍ മറ്റൊരു കലയുടെ വിഭേദനം നടക്കുന്ന പ്രക്രിയ. 3. ആതിഥേയ കോശത്തിലെ ക്രാമസോമില്‍ ചേര്‍ന്നു കാണപ്പെടുന്ന വൈറസിനെ സ്വതന്ത്രമാക്കിയെടുക്കല്‍. 2. (maths) ആഗമനം. ധനപൂര്‍ണ്ണ ചരങ്ങളെ സംബന്ധിക്കുന്ന പ്രസ്‌താവനകള്‍ തെളിയിക്കാനുപയോഗിക്കുന്ന ഒരു പൊതു രീതി. 3. (phy) പ്രരണം. ഒരു ചാലകവും കാന്തിക മണ്‌ഡലവും തമ്മിലുളള ആപേക്ഷിക ചലനം വഴിയോ ചാലകത്തിനോടനുബന്ധപ്പെട്ടുള്ള കാന്തിക ക്ഷേത്രത്തിന്റെ മാറ്റം വഴിയോ, ചാലകത്തിനുളളില്‍ വിദ്യുത്‌ചാലക ബലം ഉണ്ടാകുന്ന പ്രതിഭാസം. |
induction coil | പ്രരണച്ചുരുള്‍. | താഴ്‌ന്ന ഡി സി വോള്‍ട്ടത പ്രമറിയില്‍ ഉപയോഗിച്ച് സെക്കന്ററിയില്‍ ഉയര്‍ന്ന ഡി സി വോള്‍ട്ടത പ്രരണം ചെയ്യിക്കുന്ന ഉപകരണം. ഒരു പച്ചിരുമ്പു കാമ്പിനുചുറ്റും പ്രമറിയും സെക്കന്ററിയും ചുറ്റിയിരിക്കുന്നു. ഒരു സംയോജക-വിഛേദക സംവിധാനമുപയോഗിച്ച് വളരെ വേഗത്തില്‍ പ്രമറിയില്‍ വിദ്യുത്‌ധാര സ്ഥാപിക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ഇതുകൊണ്ട് കാന്തിക ഫ്‌ളക്‌സിലുണ്ടാകുന്ന ദ്രുത മാറ്റം സെക്കന്ററിയില്‍ ഉയര്‍ന്ന വിദ്യുത്‌ചാലക ബലം പ്രരണം ചെയ്യുന്നു. |
inductive effect | പ്രരണ പ്രഭാവം. | കാര്‍ബണ്‍ ശൃംഖല സംയുക്തങ്ങളില്‍ കാണുന്ന ഈ സ്ഥിരപ്രഭാവത്തില്‍, ഒരു കാര്‍ബണ്‍ അണുവും ഒരു അകാര്‍ബണിക അണുവും തമ്മിലുളള സഹസംയോജക ബന്ധത്തിലെ ഇലക്‌ട്രാണുകള്‍, അകാര്‍ബണിക അണുവിന്റെ ഉയര്‍ന്ന ഇലക്‌ട്രാ നെഗറ്റീവത കാരണം ആ അണുവിന്റെ സമീപത്തേക്ക് ഭാഗികമായി നീങ്ങുന്നു. കാര്‍ബണ്‍ ശൃംഖലയിലൂടെ ക്രമേണ ഈ പ്രഭാവം ക്ഷയിച്ചു വരുന്നു.( →ഈ ചിഹ്നം ക്ലോറിന്‍ അണുവിന്റെ സമീപത്തേക്കുള്ള ഇലക്‌ട്രാണിന്റെ ഭാഗികനീക്കത്തെ കാണിക്കുന്നു). |
induration | ദൃഢീകരണം . | മൃദുശിലകള്‍ക്ക് താപം, മര്‍ദം, സിമന്റീകരണം എന്നിവ മൂലം കാഠിന്യം വര്‍ദ്ധിക്കുന്ന പ്രക്രിയ. |
indusium | ഇന്‍ഡുസിയം. | ചില പന്നലുകളില്‍ സോറസിലെ സ്‌പൊറാഞ്ചിയങ്ങളെ മൂടിനില്‍ക്കുന്ന ഒരാവരണം. ഇത് പ്ലാസന്റായുടെ വളര്‍ച്ചമൂലമോ ഇലയുടെ അരിക് വളഞ്ഞോ ഉണ്ടാകാം. വളര്‍ന്നുവരുന്ന സ്‌പൊറാഞ്ചിയങ്ങള്‍ക്ക് ഇത് രക്ഷാകവചമായി നിലകൊളളുന്നു. |
industrial melanism | വ്യാവസായിക കൃഷ്‌ണത. | വ്യവസായവല്‍ക്കരണ ഫലമായി പുക അടിഞ്ഞു പരിസരം മലിനമാകുമ്പോള്‍ ചില ജീവികളുടെ കറുത്ത ഇനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. Biston betulariaഎന്ന ശലഭത്തിലാണ് ആദ്യം നിരീക്ഷിക്കപ്പെട്ടത്. |
inelastic collision | അനിലാസ്‌തിക സംഘട്ടനം. | - |
inequality | അസമത. | ഒരു രാശി മറ്റൊന്നിനേക്കാള്‍ വലുതോ ചെറുതോ ആണെന്ന പ്രസ്‌താവന. ഉദാ: x>3, z |