Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
ignition point | ജ്വലന താപനില | ജ്വലന ബിന്ദു. പദാര്‍ഥം കത്താന്‍ വേണ്ട മിനിമം താപനില. |
ileum | ഇലിയം. | നാല്‍ക്കാലി കശേരുകികളുടെ ശ്രാണീവലയത്തിലെ മുകള്‍ഭാഗത്തെ എല്ല്. സേക്രല്‍ കശേരുക്കളുമായി യോജിച്ചിരിക്കുന്നു. |
ilium | ഇലിയം. | സസ്‌തനികളുടെ അന്നപഥത്തില്‍ ജെജൂനത്തിനും വന്‍കുടലിനും ഇടയ്‌ക്കുളള ഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ ദഹനം പൂര്‍ത്തിയാകുന്നത് ഇവിടെ വച്ചാണ്. പോഷകങ്ങളുടെ ആഗിരണവും ഇവിടെ നടക്കുന്നു. |
illuminance | പ്രദീപ്‌തി. | ഒരു സെക്കന്റില്‍ യൂണിറ്റ് വിസ്‌തീര്‍ണ്ണത്തില്‍ പതിക്കുന്ന പ്രകാശത്തിന്റെ അളവ്. ലൂമന്‍/ചതുരശ്രമീറ്റര്‍ അഥവാ ലക്‌സ് ആണ് SIഏകകം. |
image | പ്രതിബിംബം. | ഇത് യഥാര്‍ഥമോ (സ്‌ക്രീനില്‍ രൂപപ്പെടുന്നത്) അയഥാര്‍ഥമോ (കാണാന്‍ മാത്രം കഴിയുന്നത്) ആകാം. |
imaginary axis | അവാസ്‌തവികാക്ഷം. | ആര്‍ഗാണ്‍ ആരേഖത്തിലെ y അക്ഷം. |
imaginary number | അവാസ്‌തവിക സംഖ്യ | . ഋണസംഖ്യയുടെ വര്‍ഗമൂലം. സമ്മിശ്രസംഖ്യയില്‍ i(i=√-1)ഗുണോത്തരമായി ചേര്‍ന്ന സംഖ്യ. ഉദാ : a+ibയില്‍ ib. |
imaging | ബിംബാലേഖനം. | പല മാര്‍ഗങ്ങളിലൂടെ ശേഖരിച്ച ഇലക്‌ട്രാണിക് ഡാറ്റ ഉപയോഗിച്ച്, കമ്പ്യൂട്ടര്‍ സഹായത്താല്‍ പ്രതിബിംബം പുന:സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യ. മനുഷ്യന് ചെന്നെത്തിപ്പെടാന്‍ പ്രയാസമുളള മേഖലകളുടെ (ശരീരാന്തര്‍ഭാഗം, ബഹിരാകാശം തുടങ്ങിയവ) പ്രതിരൂപങ്ങള്‍ ഉണ്ടാക്കുവാനാണ് ഉപയോഗിക്കുന്നത്. കാന്തിക അനുനാദ ബിംബാലേഖനം (MRI),ഉപഗ്രഹ ബിംബാലേഖനം, പെറ്റ്‌സ്‌കാന്‍ തുടങ്ങിയവ ഉദാഹരണം. |
imago | ഇമാഗോ. | പ്രായപൂര്‍ത്തിയായ ഷഡ്‌പദം. ഷഡ്‌പദങ്ങളുടെ ജീവചക്രത്തിന്റെ അവസാനഘട്ടം. |
Imbibition | ഇംബിബിഷന്‍. | ജലത്തില്‍ ലയിക്കാത്ത വസ്‌തുക്കള്‍ ജലം വലിച്ചെടുത്ത് വീര്‍ക്കുന്നത്. സെല്ലുലോസ്, സ്റ്റാര്‍ച്ച്, പ്രാട്ടീന്‍ എന്നിവ ഈ രീതിയില്‍ വലുതാവും. ഉണങ്ങിയ വിത്തുകള്‍ ജലം വലിച്ചെടുക്കുന്നത് ഉദാഹരണമാണ്. |
imides | ഇമൈഡുകള്‍. | CO.NH.CO എന്ന ഗ്രൂപ്പുളള കാര്‍ബണിക സംയുക്തങ്ങള്‍. |
imino acid | ഇമിനോ അമ്ലം. | ഒന്നോ രണ്ടോ കാര്‍ബണ്‍ അണുക്കളിലേക്ക് =NHഗ്രൂപ്പ് ബന്ധിപ്പിച്ചിട്ടുളള കാര്‍ബണിക അമ്ലം. |
immigration | കുടിയേറ്റം. | ഒരു പ്രത്യേക സ്ഥലത്തേക്ക് ജന്തുക്കളോ സസ്യങ്ങളോ വന്നു ചേരുന്നത്. |
immunity | രോഗപ്രതിരോധം. | ശരീരത്തിനകത്ത് പ്രവേശിക്കുന്ന ആന്റിജനുകളെ (ഇവ രോഗാണുക്കളോ അവ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കളോ ആകാം) ചെറുക്കാനുളള ശരീരത്തിന്റെ കഴിവ്. ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സഹായത്തോടെ നടക്കുന്ന രോഗപ്രതിരോധത്തെ സജീവ രോഗപ്രതിരോധമെന്ന് പറയും. പുറമേ നിന്നുളള ആന്റിബോഡികള്‍ കുത്തിവെയ്‌ക്കുമ്പോള്‍ ഉണ്ടാകുന്നത് നിഷ്‌ക്രിയ രോഗപ്രതിരോധമാണ്. |
immunoglobulin | ഇമ്മ്യൂണോഗ്ലോബുലിന്‍. | ആന്റിബോഡികളായി പ്രവര്‍ത്തിക്കുന്ന പ്രാട്ടീനുകള്‍. ഇവയ്‌ക്കെല്ലാം പൊതുവായൊരു ഘടനയുണ്ട്. നാല് ബഹുപെപ്‌റ്റൈഡ് ശൃംഖലകള്‍ കൊണ്ട് ഉണ്ടാക്കപ്പെട്ടതായിരിക്കും. അതില്‍ ആന്റിജനുകളുമായി ബന്ധപ്പെടാനുളള സ്ഥാനങ്ങളുണ്ടായിരിക്കും. ബി-ലിംഫോസൈറ്റ് കോശങ്ങളാണ് ഇവയെ ഉത്‌പാദിപ്പിക്കുന്നത്. |
impact parameter | സംഘട്ടന പരാമീറ്റര്‍. | ഒരു കണം മറ്റൊരു കണവുമായോ കണ സംഘാതവുമായോ (ഉദാ: അണുകേന്ദ്രം) കൂട്ടിമുട്ടുമ്പോള്‍ അവയുടെ പരസ്‌പര പ്രതിപ്രവര്‍ത്തനം വിവരിക്കാന്‍ ആവശ്യമായ ഒരു രാശി. ലക്ഷ്യകണത്തിന്റെ/കണസംഘാതത്തിന്റെ ക്ഷേത്ര കേന്ദ്രത്തില്‍ നിന്ന് പ്രക്ഷേപ്യ ദിശയിലേക്കുള്ള ലംബദൂരമാണ് സംഘട്ടന പരാമീറ്റര്‍. |
impedance | കര്‍ണരോധം. | ഒരു പരിപഥം പ്രത്യാവര്‍ത്തിധാരാ പ്രവാഹത്തെ പ്രതിരോധിക്കുന്നതിന്റെ അളവ്. Zആണ് പ്രതീകം. പ്രരകം, ധരിത്രം, രോധകം ഇവയാണ് ഒരു പരിപഥത്തിന്റെ കര്‍ണരോധം നിര്‍ണ്ണയിക്കുന്നത്. ഇത് പ്രത്യാവര്‍ത്തി ധാരയുടെ ആവൃത്തി കൂടുന്നതനുസരിച്ച് കൂടുന്നതാണ്. |
implantation | ഇംപ്ലാന്റേഷന്‍. | സസ്‌തനികളുടെ ഭ്രൂണം ഗര്‍ഭാശയഭിത്തിയോട് ബന്ധിപ്പിക്കപ്പെടുന്ന പ്രക്രിയ. പ്ലാസെന്റാ രൂപീകരണത്തിന്റെ പ്രാരംഭപ്രക്രിയയാണിത്. |
implosion | അവസ്‌ഫോടനം. | ഉളളിലേക്കുളള പൊട്ടിയമര്‍ച്ച. സാധാരണ സ്‌ഫോടനത്തില്‍ ഖണ്‌ഡങ്ങള്‍ പുറത്തേക്ക് തെറിച്ചുപോവുന്നു. അവസ്‌ഫോടനത്തില്‍ ഇവ പൊട്ടിയമരുന്നു. അകത്തെ മര്‍ദ്ദം പുറത്തേതിനേക്കാള്‍ കുറവാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. |
imprinting | സംമുദ്രണം. | സവിശേഷമായ ഒരുതരം അഭ്യസനം. ജീവിതത്തിന്റെ പ്രാരംഭദശയില്‍ ഒരു പ്രത്യേക ഉത്തേജനത്തിന് വളരെ വേഗത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാകുന്ന പ്രതിഭാസം. ഉദാ : പല പക്ഷികളുടെയും കുഞ്ഞുങ്ങള്‍ ആദ്യം കാണുന്ന ജീവിയെ തങ്ങളുടെ അമ്മയായി കണക്കാക്കും. പരീക്ഷണാര്‍ത്ഥം മറ്റേതെങ്കിലും ജീവിയെ ആണ് ആ നിര്‍ണ്ണായക സമയത്ത് കാണിക്കുന്നതെങ്കില്‍ അതിനെ തങ്ങളുടെ അമ്മയായി അവര്‍ കണക്കാക്കും. കോണ്‍റാഡ് ലോറന്‍സ് എന്ന ശാസ്‌ത്രജ്ഞന്‍ ഇത്തരത്തില്‍ ""ഗ്രലാഗ്'' താറാവുകുഞ്ഞുങ്ങളില്‍ തന്നെ അമ്മയായി സംമുദ്രണം ചെയ്യിപ്പിച്ചിട്ടുണ്ട്. |