Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
icarus | ഇക്കാറസ്. | സൂര്യനോട് ഏറ്റവും അടുത്തുകൂടെ കടന്നുപോകുന്ന ഒരു ഛിന്നഗ്രഹം. |
ICBM | ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍. | ആയുധ ശീര്‍ഷം വഹിച്ച് ഒരു ഭൂഖണ്‌ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന മിസൈല്‍. |
ice age | ഹിമയുഗം. | ഭൂമിയുടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് മഞ്ഞുറഞ്ഞ് വ്യാപിച്ചിരുന്ന ജിയോളജീയ കാലഘട്ടം. ഏറ്റവും ഒടുവിലത്തെ ഹിമയുഗം പ്ലീസ്റ്റോസീന്‍ യുഗത്തിലാണ് ഉണ്ടായത്. പതിനായിരം വര്‍ഷം മുമ്പ് ഈ യുഗം അവസാനിച്ചു. |
ice point | ഹിമാങ്കം. | പ്രമാണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ഐസും വെളളവും സന്തുലനാവസ്ഥയിലായിരിക്കുന്ന താപനില അഥവാ ഐസിന്റെ ഉരുകല്‍ നില. സെല്‍ഷ്യസ് സ്‌കെയിലില്‍, ഈ താപനില 00Cആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. |
iceberg | ഐസ് ബര്‍ഗ് | പ്ലവ ഹിമശൈലം. സമുദ്രത്തില്‍ ഒഴുകി നീങ്ങുന്ന മഞ്ഞുമല. ഗ്ലേസിയര്‍ ( glacier)സമുദ്രത്തിലെത്തുന്നതാണിത്. ഇവയുടെ 85 ശതമാനം വ്യാപ്‌തവും വെള്ളത്തിനടിയിലായിരിക്കും. |
iceland spar | ഐസ്‌ലാന്റ്‌സ്‌പാര്‍. | കാല്‍സൈറ്റിന്റെ ശുദ്ധമായ രൂപം. സുതാര്യമാണ്. ഐസ്‌ലാന്റില്‍ ധാരാളമായി കണ്ടു വരുന്നു. iceland crystal എന്നും പറയും. ക്രിസ്റ്റലുകള്‍ സമാന്തര ഷഡ്‌ഫലക ( rhombohedral) രൂപമാണ്. ഇതിലേക്ക് കടക്കുന്ന പ്രകാശത്തിന് ദ്വിവിധ അപഭംഗം സംഭവിക്കുന്നു. |
ichthyology | മത്സ്യവിജ്ഞാനം. | മത്സ്യവിജ്ഞാനം. |
ichthyosauria | ഇക്തിയോസോറീയ. | മിസോസോയിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സമുദ്രജീവികളായ ഉരഗങ്ങളുടെ ഓര്‍ഡര്‍. |
icosahedron | വിംശഫലകം. | ഇരുപത് മുഖങ്ങളുളള ബഹുഫലകം. |
ideal gas | ആദര്‍ശ വാതകം. | ഗതികസിദ്ധാന്തത്തിലെ സങ്കല്‍പനങ്ങളെ ആസ്‌പദമാക്കിയുളള എല്ലാ വാതക നിയമങ്ങളും അനുസരിക്കുന്ന വാതകം. സാധാരണ വാതകങ്ങള്‍ ഉയര്‍ന്ന താപനിലയിലും താഴ്‌ന്ന മര്‍ദ്ദത്തിലും ആദര്‍ശവാതകത്തിന്റെ സ്വഭാവത്തോടടുക്കുന്നു. |
idempotent | വര്‍ഗസമം. | ഒരു രാശിയെ അതേ രാശി കൊണ്ടുതന്നെ ബൈനറി ക്രിയ ചെയ്യുമ്പോള്‍ അതേ രാശിതന്നെ ക്രിയാഫലമായി ലഭിക്കുമെങ്കില്‍ അതാണ് വര്‍ഗസമം. ഉദാ: a + a = a a x a = a a ∪ a = a |
identical twins | സമരൂപ ഇരട്ടകള്‍. | ഒരേ സൈഗോട്ടില്‍ നിന്നുണ്ടാവുന്ന ഇരട്ടകള്‍. ഏക സൈഗോട്ടിക് ഇരട്ടകള്‍ എന്നും പറയാറുണ്ട്. ജനിതകപരമായി ഇരട്ടകള്‍ ഒരേപോലെയായിരിക്കും. ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കുകയും ചെയ്യും. |
identity | സര്‍വ്വസമവാക്യം. | ഉള്‍ക്കൊളളുന്ന ചരങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും എപ്പോഴും ശരിയായിരിക്കുന്ന സമീകരണം. ഉദാ : (a+b)2=a2+2ab+b2. |
identity matrix | തല്‍സമക മാട്രിക്‌സ്. | വികര്‍ണാംഗങ്ങളെല്ലാം 1 ഉം ബാക്കിയെല്ലാ അംഗങ്ങളും പൂജ്യവുമായ സമചതുര മാട്രിക്‌സ്. unit matrixഎന്നും പറയാറുണ്ട്. ഉദാ: എന്നിവ |
idiogram | ക്രാമസോം ആരേഖം. | - |
idiopathy | ഇഡിയോപതി. | അജ്ഞാതമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന രോഗം. |
IF | ഐ എഫ് . | Intermediate Frequency എന്നതിന്റെ ചുരുക്കം. ഹെറ്റിറോഡൈനിങ്ങിനു ശേഷം സൃഷ്‌ടിക്കപ്പെടുന്ന തരംഗത്തിന്റെ ആവൃത്തി സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദം. super heterodyne receiverനോക്കുക. |
igneous cycle | ആഗ്നേയചക്രം. | ആഗ്നേയ പ്രവര്‍ത്തനത്തിന്റെ ക്രമം. സ്‌ഫോടനഘട്ടം, പ്ലൂട്ടോണിക് ഘട്ടം, ലഘു അന്തര്‍ വ്യാപന ഘട്ടം എന്നിവ. Magmatic cycle എന്നും പറയും. |
igneous intrusion | ആന്തരാഗ്നേയശില. | മാഗ്മ ഭമോപരിതലത്തില്‍ എത്തും മുമ്പേ ക്രിസ്റ്റലീകൃതമായി രൂപം കൊള്ളുന്ന ആഗ്നേയ ശില. dyke, sil, batholithഎന്നിവ നോക്കുക. |
igneous rocks | ആഗ്നേയ ശിലകള്‍. | മാഗ്മ ഖരീഭവിച്ചുണ്ടാകുന്ന ശിലകള്‍. ഇത് ഭൂഗര്‍ഭത്തിലോ ഭമോപരിതലത്തിലോ ആവാം. extrusive rock, intrusive rock ഇവ നോക്കുക. |