Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
hologamyപൂര്‍ണയുഗ്മനം. കായിക കോശങ്ങള്‍ പോലുള്ള ഗാമേറ്റുകള്‍ ഉള്ള അവസ്ഥ.
holographyഹോളോഗ്രഫി. ത്രിമാന ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള ഒരു സങ്കേതം. ഇത്തരം ത്രിമാന ചിത്രങ്ങളാണ്‌ ഹോളോഗ്രാം. ലേസറില്‍ നിന്നുളള പ്രകാശത്തെ ഒരു അര്‍ധ സുതാര്യ കണ്ണാടി ഉപയോഗിച്ച്‌ രണ്ടായി വിഭജിക്കുന്നു. ഇതിലൊന്ന്‌ വസ്‌തുവില്‍ തട്ടി പ്രതിഫലിച്ച്‌ ഫോട്ടോഗ്രാഫിക്‌ ഫലകത്തിലെത്തുന്നു. മറ്റൊന്ന്‌ നേരിട്ടും. ഇവ രണ്ടും ചേര്‍ന്ന്‌ ഫോട്ടോഗ്രാഫിക്‌ ഫലകത്തില്‍ വ്യതികരണ പാറ്റേണ്‍ സൃഷ്‌ടിക്കുന്നു. യഥാര്‍ത്ഥവസ്‌തുവിന്റെ ത്രിമാന ദൃശ്യം പുന:സൃഷ്‌ടിക്കുവാന്‍ ഈ ഫലകത്തെ പ്രത്യേക രീതിയില്‍ പ്രകാശിപ്പിച്ചാല്‍ മതി.
holophytic nutritionസ്വയംപൂര്‍ണ്ണ പോഷണം. പ്രകാശോര്‍ജം ഉപയോഗിച്ച്‌ അകാര്‍ബണിക തന്മാത്രകളില്‍ നിന്ന്‌ കാര്‍ബണിക തന്മാത്രകള്‍ നിര്‍മ്മിക്കുന്ന പോഷണ രീതി. ഇത്‌ സ്വപോഷണം ആണ്‌.
holotypeനാമരൂപം. ഒരു ജീവിയുടെ ആദ്യവിവരണത്തിന്‌ ഉപയോഗിക്കുന്ന സ്‌പെസിമെന്‍.
holozoicഹോളോസോയിക്ക്‌. ഖരരൂപത്തിലുളള ജൈവ പദാര്‍ത്ഥങ്ങള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന രീതി. ജന്തുക്കള്‍ മിക്കതും ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌.
homeostasisആന്തരിക സമസ്ഥിതി. ഒരു ജന്തുവിന്റെ ആന്തരിക പരിസ്ഥിതി സ്ഥിരമായി നിര്‍ത്തല്‍. ഉദാ: ഹോര്‍മോണുകളുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്ഥിരമായി നിര്‍ത്തല്‍.
hominidഹോമിനിഡ്‌. ഹോമിനിഡേ എന്ന കുടുംബത്തില്‍ പെട്ട ഏതെങ്കിലും സ്‌പീഷീസ്‌. ഈ കുടുംബത്തില്‍ ഇന്ന്‌ ജീവിച്ചിരിപ്പുളള ഏക സ്‌പീഷിസ്‌ ആധുനിക മനുഷ്യന്‍ ( ഹോമോ സാപ്പിയന്‍സ്‌ ) മാത്രമാണ്‌.
homocyclic compoundsഹോമോസൈക്ലിക്‌ സംയുക്തങ്ങള്‍. ശൃംഖലയില്‍ ഒരേ തരം അണുക്കള്‍ മാത്രമുളള കാര്‍ബണിക സംവൃതശൃംഖലാസംയുക്തങ്ങള്‍.
homodontസമാനദന്തി. -
homogametic sexസമയുഗ്മകലിംഗം. ഒരു ഇനം ഗാമീറ്റുകള്‍ മാത്രം ഉത്‌പാദിപ്പിക്കുന്നത്‌. സ്‌ത്രീയില്‍ xxക്രാമസോമുകളുളളതിനാല്‍ എല്ലാ ഗാമീറ്റുകളിലും ഒരു x ക്രാമസോം ഉണ്ടായിരിക്കും. ഇതിനാല്‍ മനുഷ്യനില്‍ സ്‌ത്രീയാണ്‌ സമയുഗ്മകലിംഗം.
homogamyസമപുഷ്‌പനം. പൂവിലെ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ ഒരേ സമയത്ത്‌ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം സാധ്യമാക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത.
homogeneous chemical reactionഏകാത്മക രാസ അഭിക്രിയ. അഭികാരകങ്ങളും ഉല്‍പ്രരകവും ഉത്‌പന്നങ്ങളും ഒരേ ഫേസില്‍ അല്ലെങ്കില്‍ അവസ്ഥയില്‍ ഉളള രാസഅഭിക്രിയകള്‍. ഉദാ : പഞ്ചസാര ലായനിയില്‍ ഏതെങ്കിലും അമ്ലം ഒഴിച്ചാല്‍ ജലവിശ്ലേഷണം ഉണ്ടാകുകയും ഗ്ലൂക്കോസും ഫ്രക്‌ടോസും ലഭ്യമാകുകയും ചെയ്യുന്നു. C12H22O11+H2O →C6H12O6+C6H12O6.ഇതില്‍ അഭികാരകങ്ങള്‍, ഉത്‌പന്നങ്ങള്‍, ഉല്‍പ്രരകം ഇവയെല്ലാം ലേയിതാവസ്ഥയിലാണ്‌.
homogeneous equationസമഘാത സമവാക്യം ഇടതുവശത്തെ പദങ്ങളുടെ കൃതികള്‍ തുല്യവും വലതുവശം പൂജ്യവുമായ സമവാക്യം. ഉദാ: 3x + 3y - 2z = 0, x2 - 2xy + Z2 = 0
homogeneous functionഏകാത്മക ഏകദം. പദങ്ങളുടെയെല്ലാം കൃതി തുല്യമാകുന്ന ഒരു ബീജീയ ഏകദം. ഉദാ: f(x, y) എന്നത്‌ x, y എന്നീ ചരങ്ങളിലുള്ള ഒരു ഏകദമാണ്‌. f(x,y)=x2+2y2+3xy, f(tx, ty)=t2 f(x,y)
homogeneous polynomialഏകാത്മക ബഹുപദം. ഓരോ പദത്തിലെയും ചരങ്ങളുടെ ഘാതങ്ങളുടെ തുക തുല്യമായിട്ടുളള ബഹുപദം. ഉദാ : x3+3x2y+xy2−4y3.
homoiothermസമതാപി. ശരീരത്തിന്റെ താപനില ഒരു പരിധിയില്‍ കൂടാതെയും കുറയാതെയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ജന്തുക്കള്‍. ഉദാ : സസ്‌തനികളും പക്ഷികളും. homotherm, homeotherm, homoeotherm എന്നിങ്ങനെയും എഴുതാറുണ്ട്‌.
homokaryonഹോമോ കാരിയോണ്‍. കോശ സംയോജന ഫലമായി ഉണ്ടാവുന്ന, സമാന ജനിതക ഘടനയുള്ള രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ ഉള്ള കോശം.
homologous സമജാതം. പരിണാമപരമായി ഒരേ പൂര്‍വിക അവയവത്തില്‍ നിന്നോ ഘടനയില്‍ നിന്നോ ഉത്ഭവിച്ചവ. നാല്‍ക്കാലികളുടെ മുന്‍ കാലുകളും മനുഷ്യന്റെ കൈകളും പക്ഷിയുടെ ചിറകും സമജാതീയ അവയവങ്ങളാണ്‌. analogous നോക്കുക.
homologous chromosomeസമജാത ക്രാമസോമുകള്‍. മിയോട്ടിക്‌ വിഭജനവേളയില്‍ പരസ്‌പരം ജോടി ചേരുന്ന ക്രാമസോമുകള്‍.
homologous seriesഹോമോലോഗസ്‌ ശ്രണി. ഒരു ഗ്രൂപ്പ്‌ കാര്‍ബണിക സംയുക്തങ്ങള്‍. പൊതുവായ ഒരു സൂത്രവാക്യം ഉപയോഗിച്ച്‌ (ഉദാ : CnH2n+2) പ്രതിനിധീകരിക്കാം. അനുക്രമമായി വരുന്ന ഓരോ സംയുക്തത്തിന്റെയും ഘടനയില്‍ CH2വിന്റെ വ്യത്യാസമുണ്ടായിരിക്കും. ഉദാ:- CH4 മീഥെയ്‌ന്‍ CH4 C2H6 ഈഥെയ്‌ന്‍ CH3⎯CH3 C3H8 പ്രാപെയ്‌ന്‍ CH3⎯CH2⎯CH3 C4H10 ബ്യൂട്ടെയ്‌ന്‍ CH3⎯CH2⎯ CH2⎯CH3 C5H12 പെന്റെയ്‌ന്‍ CH3⎯CH2⎯ CH2 ⎯CH2⎯ CH3
Page 135 of 301 1 133 134 135 136 137 301
Close