Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
heat of dilution | ലയനതാപം | ഒരു ലായനി നേര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന താപമാറ്റം. |
heat pump | താപപമ്പ് | താഴ്‌ന്ന താപനിലയിലുള്ള ഒരു വസ്‌തുവില്‍ നിന്ന് താപം ആഗിരണം ചെയ്‌ത് ഉയര്‍ന്ന താപനിലയിലുള്ള ഒരു വസ്‌തുവിലേക്കെത്തിച്ചുകൊടുക്കുന്ന ഉപാധി. താഴ്‌ന്ന താപനിലയില്‍ നിന്ന് താപത്തെ ഉയര്‍ന്ന താപനിലയുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുകയാണ് റഫ്രിജറേറ്റര്‍ ചെയ്യുന്നത്. |
heat transfer | താപപ്രഷണം | താപോര്‍ജം ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്ക് പ്രഷണം ചെയ്യപ്പെടുന്നത് മൂന്നുവിധത്തിലാണ്. 1. ചാലനം ( conduction): ഒരു പദാര്‍ഥത്തിന്റെ താപനില കൂടിയ ഭാഗത്തുള്ള കണങ്ങളുടെ കമ്പനം വര്‍ധിക്കുമ്പോള്‍, തൊട്ടടുത്ത കണങ്ങളുമായി അവ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നു. സംഘട്ടനഫലമായി ഊര്‍ജത്തിന്റെ ഒരു പങ്ക് അവയിലേക്ക് പകരുന്നു. അവയുടെ കമ്പനം വര്‍ദ്ധിക്കുന്നു. ഇങ്ങനെ താപോര്‍ജം ഒരു ഭാഗത്തുനിന്ന് മറു ഭാഗത്തേക്ക് പ്രസരിക്കുന്നു. 2. സംവഹനം ( convection): താപനില കൂടിയ ഭാഗത്തുനിന്ന് ഊര്‍ജം കൂടിയ കണങ്ങള്‍ സഞ്ചരിച്ച് പദാര്‍ഥത്തിന്റെ മറ്റുഭാഗങ്ങളില്‍ എത്തിച്ചേരുന്നു. അതു വഴി ഊര്‍ജം കൈമാറുന്നു. ചാലനത്തില്‍ കണങ്ങള്‍ സഞ്ചരിക്കുന്നില്ല. സംവഹനത്തില്‍ കണങ്ങള്‍ സഞ്ചരിക്കുന്നു. 3. വികിരണം ( radiation): വിദ്യുത്‌കാന്തിക തരംഗങ്ങളുടെ രൂപത്തില്‍ താപോര്‍ജം പ്രസരണം ചെയ്യപ്പെടുന്നു. ഈ വികിരണം സ്വീകരിക്കുന്ന പദാര്‍ഥത്തിന് താപോര്‍ജം ലഭിക്കുന്നു. ചാലനത്തിനും സംവഹനത്തിനും മാധ്യമം ആവശ്യമാണ്. വികിരണത്തിന് മാധ്യമം ആവശ്യമില്ല. |
Heaviside Kennelly layer | ഹെവിസൈഡ് കെന്നലി ലേയര്‍ | അയോണോസ്ഫിയറിന്റെ ഒരു മേഖല. ഭമോപരിതലത്തില്‍ നിന്ന് 90 മുതല്‍ 120 വരെ കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഈ മേഖലയാണ് റേഡിയോ ആവൃത്തികളിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ആഗോള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നത്. രാത്രികാലത്ത് വളരെ ദുര്‍ബലമാകും. |
heavy hydrogen | ഘന ഹൈഡ്രജന്‍ | - |
heavy water | ഘനജലം | ഹൈഡ്രജന്‍ തന്മാത്രയ്‌ക്ക് പകരം ഡോയിട്ടീറിയം തന്മാത്ര അടങ്ങിയിരിക്കുന്ന ജലം. സാധാരണ ജലത്തിന്റെ 0.0036% ഇതായിരിക്കും. ഭൗതിക ഗുണങ്ങള്‍ സാധാരണ ജലത്തില്‍ നിന്നു വ്യത്യസ്‌തമാണ്. അണു റിയാക്‌ടറുകളില്‍ മന്ദീകാരിയായി ഉപയോഗിക്കുന്നു. |
heavy water reactor | ഘനജല റിയാക്‌ടര്‍ | ഘനജലം മന്ദീകാരിയായി ഉപയോഗിക്കുന്ന ആണവ റിയാക്‌ടര്‍. reactors നോക്കുക. |
hectagon | അഷ്‌ടഭുജം | 8 വശങ്ങളുള്ള ബഹുഭുജം. |
hectare | ഹെക്‌ടര്‍. | മെട്രിക് പദ്ധതിയില്‍ വിസ്‌തീര്‍ണത്തിന്റെ ഒരു ഏകകം. 1. ഹെക്‌ടര്‍=100 ആര്‍= 10,000m2. 1 ഹെക്‌ടര്‍ = 2.471 ഏക്കര്‍. |
hecto | ഹെക്‌ടോ | 10^2 എന്നു സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
Heleosphere | ഹീലിയോസ്ഫിയര് | സൂര്യമണ്ഡലം. സൗരവാതസ്വാധീനം ശക്തമായി നിലനില്‍ക്കുന്ന വിശാല മണ്ഡലം. ഇത് സൂര്യനില്‍ നിന്ന് ഏകദേശം 100 സൗരദൂരം അകലെ വരെ വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കുന്നു. |
heliacal rising | സഹസൂര്യ ഉദയം | സൂര്യനോടൊപ്പം ഒരു വാനവസ്‌തു ഉദിക്കുന്നത്. |
helicity | ഹെലിസിറ്റി | ഒരു കണത്തിന്റെ കോണീയ സംവേഗത്തിന് രേഖീയ സംവേഗ ദിശയിലുള്ള പ്രക്ഷേപം. ഉദാ: ഒരു കണത്തിന്റെ സ്‌പിന്‍ കണം സഞ്ചരിക്കുന്ന ദിശയ്‌ക്ക് ലംബമായി അപ്രദക്ഷിണമാണെങ്കില്‍ ഹെലിസിറ്റി + ഉം പ്രദക്ഷിണമാണെങ്കില്‍ -ഉം ആയി കണക്കാക്കുന്നു. ദ്രവ്യമാനമില്ലാത്ത കണങ്ങളുടെ കാര്യത്തില്‍ ഇത് കൈറാലിറ്റി എന്നും അറിയപ്പെടുന്നു. |
heliocentric | സൗരകേന്ദ്രിതം | ഉദാ: സൗരകേന്ദ്ര സിദ്ധാന്തം. സൂര്യന്‍ എന്നര്‍ഥമുള്ള ഹീലിയോസ് എന്ന പദത്തില്‍ നിന്നുത്ഭവം. |
heliocentric system | സൗരകേന്ദ്ര സംവിധാനം | സൂര്യന്‍ കേന്ദ്രമായുള്ള സൗരയൂഥസംവിധാനം. മുമ്പ് ഭൂമിയെയാണ് പ്രപഞ്ചകേന്ദ്രമായി കരുതിയിരുന്നത്. കോപ്പര്‍നിക്കന്‍ സിദ്ധാന്തം എന്നും അറിയപ്പെടുന്നു. |
heliotropism | സൂര്യാനുവര്ത്തനം | സൂര്യപ്രകാശത്തിന്റെ ഉദ്ദീപനത്തിനനുസൃതമായി സസ്യങ്ങളിലുണ്ടാകുന്ന ചലനം. phototropism എന്നും പേരുണ്ട്. |
helista | സൗരാനുചലനം. | സൂര്യപ്രകാശം പതിക്കുന്ന ദിശയ്‌ക്ക് ആപേക്ഷികമായ ജീവികളുടെ സഞ്ചാരം. |
Helium I | ഹീലിയം I | ഏതാണ്ട് 2.2 Kതാപനിലയ്‌ക്ക് മുകളില്‍ സ്ഥിരത്വമുള്ള ദ്രാവക ഹീലിയം. കുറഞ്ഞ ശ്യാനത ഉണ്ടെന്നതൊഴിച്ചാല്‍ ഇതിനൊരു സാധാരണ ദ്രാവകത്തിന്റെ ഗുണ ധര്‍മ്മങ്ങള്‍ ഉണ്ടാകും. |
Helium II | ഹീലിയം II. | 2.2 Kന് താഴെ ശീതീകരിക്കുമ്പോള്‍ ഉളള അവസ്ഥ. കേവല പൂജ്യത്തിനും 2.2 Kനും ഇടയില്‍ സ്ഥിരത്വമുളള ഈ അവസ്ഥയിലുളള ഹീലിയം IIന് സവിശേഷ ഗുണധര്‍മ്മങ്ങള്‍ ഉണ്ട്. ശ്യാനത മിക്കവാറും പൂജ്യത്തിന് അടുത്തായിരിക്കും. അതിതാപചാലകത, അതിദ്രവത എന്നീ ഗുണധര്‍മ്മങ്ങള്‍ ഹീലിയം II ന്റെ പ്രത്യേകതയത്ര. |
helix | ഹെലിക്‌സ്. | ഒരു സിലിണ്ടറിന്റെയോ വൃത്തസ്‌തൂപികയുടെയോ പ്രതലത്തിലൂടെ (ഈ പ്രതലം സാങ്കല്‍പികമാവാം) ഒരു പ്രത്യേക വ്യവസ്ഥ പാലിച്ചുകൊണ്ട് വരയ്‌ക്കുന്ന വക്രം. സിലിണ്ടറിന്റെ അഥവാ വൃത്തസ്‌തൂപികയുടെ ജനകരേഖയെ ഈ വക്രം ഖണ്‌ഡിക്കുമ്പോള്‍ ഉണ്ടാകുന്ന കോണ്‍ സ്ഥിരമായിരിക്കണമെന്നതാണ് വ്യവസ്ഥ. x = a cos θ, y = a sinθ , z = bθ എന്നീ പാരാമെട്രിക് സമീകരണങ്ങള്‍ കൊണ്ട് ഈ വക്രത്തെ കുറിക്കാം. |