heat transfer

താപപ്രഷണം

താപോര്‍ജം ഒരു സ്ഥാനത്തുനിന്ന്‌ മറ്റൊരു സ്ഥാനത്തേക്ക്‌ പ്രഷണം ചെയ്യപ്പെടുന്നത്‌ മൂന്നുവിധത്തിലാണ്‌. 1. ചാലനം ( conduction): ഒരു പദാര്‍ഥത്തിന്റെ താപനില കൂടിയ ഭാഗത്തുള്ള കണങ്ങളുടെ കമ്പനം വര്‍ധിക്കുമ്പോള്‍, തൊട്ടടുത്ത കണങ്ങളുമായി അവ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നു. സംഘട്ടനഫലമായി ഊര്‍ജത്തിന്റെ ഒരു പങ്ക്‌ അവയിലേക്ക്‌ പകരുന്നു. അവയുടെ കമ്പനം വര്‍ദ്ധിക്കുന്നു. ഇങ്ങനെ താപോര്‍ജം ഒരു ഭാഗത്തുനിന്ന്‌ മറു ഭാഗത്തേക്ക്‌ പ്രസരിക്കുന്നു. 2. സംവഹനം ( convection): താപനില കൂടിയ ഭാഗത്തുനിന്ന്‌ ഊര്‍ജം കൂടിയ കണങ്ങള്‍ സഞ്ചരിച്ച്‌ പദാര്‍ഥത്തിന്റെ മറ്റുഭാഗങ്ങളില്‍ എത്തിച്ചേരുന്നു. അതു വഴി ഊര്‍ജം കൈമാറുന്നു. ചാലനത്തില്‍ കണങ്ങള്‍ സഞ്ചരിക്കുന്നില്ല. സംവഹനത്തില്‍ കണങ്ങള്‍ സഞ്ചരിക്കുന്നു. 3. വികിരണം ( radiation): വിദ്യുത്‌കാന്തിക തരംഗങ്ങളുടെ രൂപത്തില്‍ താപോര്‍ജം പ്രസരണം ചെയ്യപ്പെടുന്നു. ഈ വികിരണം സ്വീകരിക്കുന്ന പദാര്‍ഥത്തിന്‌ താപോര്‍ജം ലഭിക്കുന്നു. ചാലനത്തിനും സംവഹനത്തിനും മാധ്യമം ആവശ്യമാണ്‌. വികിരണത്തിന്‌ മാധ്യമം ആവശ്യമില്ല.

More at English Wikipedia

Close