Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
haemoerythrin | ഹീമോ എറിത്രിന്‍ | ഹീമോ ഗ്ലോബിനോട് സാദൃശ്യമുള്ള ഒരു രക്തവര്‍ണകം. ചില അകശേരുകികളില്‍ കാണപ്പെടുന്നു. |
haemoglobin | ഹീമോഗ്ലോബിന്‍ | എല്ലാ കശേരുകികളിലും ചില അകശേരുകികളിലും കാണുന്ന ചുവന്ന രക്തവര്‍ണകം. നാല് ബഹുപെപ്‌റ്റൈഡ് ശൃംഖലകളുണ്ട്. ഇവയിലോരോന്നിലും ഓരോ ഹീം ഗ്രൂപ്പ് ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളുടെ മധ്യത്തില്‍ ഇരുമ്പിന്റെ ഓരോ ആറ്റമുണ്ടായിരിക്കും. ശ്വസനത്തില്‍ ഇതിനോടാണ് ഓക്‌സിജന്‍ ബന്ധിക്കപ്പെടുന്നത്. |
haemolysis | രക്തലയനം | രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിച്ച് ഹീമോഗ്ലോബിന്‍ പുറത്തുവരല്‍. |
haemophilia | ഹീമോഫീലിയ | മനുഷ്യനില്‍ വിരളമായി കാണുന്ന ഒരു ജനിതക രോഗം. x ക്രാമസോമില്‍ സ്ഥിതി ചെയ്യുന്ന ജീനിന്റെ മ്യൂട്ടേഷനാണ് കാരണം. മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഇതുമൂലം രക്തം കട്ട പിടിക്കുവാനുള്ള കഴിവില്ലാതാകുന്നു. താരതമ്യേന പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. |
haemopoiesis | ഹീമോപോയെസിസ് | ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ രൂപം കൊള്ളുന്ന പ്രക്രിയ. Haematopoiesis എന്നും പറയാറുണ്ട്. |
hair follicle | രോമകൂപം | സസ്തനികളുടെ ത്വക്കില്‍ രോമം സ്ഥിതിചെയ്യുന്ന ചെറുകുഴി. സ്‌നേഹഗ്രന്ഥികള്‍ ഇതിലേക്ക് തുറക്കുന്നു. രോമത്തെ നിവര്‍ത്തുവാനുള്ള മാംസപേശികളുമുണ്ട്. |
halation | പരിവേഷണം | ഫോട്ടോഗ്രാഫുകളുടെയും ടെലിവിഷന്‍ ചിത്രങ്ങളുടെയും അതിരുകള്‍ക്കു ചുറ്റും പ്രത്യക്ഷപ്പെടുന്ന പ്രകാശ പരിവേഷം. ഇത് ചിത്രത്തിന്റെ അതിരുകളുടെ വ്യക്തത കുറയ്‌ക്കുന്നു. |
half life | അര്‍ധായുസ് | ഒരു നിശ്ചിത അളവ് റേഡിയോ ആക്‌റ്റീവ് പദാര്‍ഥം ശോഷണം മൂലം പകുതി ആയി കുറയാന്‍ എടുക്കുന്ന സമയം. റേഡിയോ ആക്‌റ്റീവ് പദാര്‍ഥത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു. ചിലതിന്റെ അര്‍ധായുസ് കേവലം പൈകോസെക്കന്റുകള്‍ ആണെങ്കില്‍ മറ്റു ചിലതിന്റേത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ വരെ ആവാം. |
hallux | പാദാംഗുഷ്ഠം | കശേരുകികളുടെ കാലിലെ തള്ളവിരല്‍. |
halobiont | ലവണജലജീവി | ഉപ്പുവെള്ളത്തില്‍ ജീവിക്കുന്നവ. |
halogens | ഹാലോജനുകള്‍ | ആവര്‍ത്തന പട്ടികയില്‍ VII Aഗ്രൂപ്പിലുള്ള മൂലകങ്ങളായ ഫ്‌ളൂറിന്‍, ക്ലോറിന്‍, ബ്രാമിന്‍, അയൊഡിന്‍, അസ്റ്റാറ്റിന്‍ എന്നിവയുടെ പൊതുനാമം. ലവണങ്ങള്‍ ഉണ്ടാക്കുന്നവ എന്നാണ് ഈ പദത്തിന്റെ അര്‍ഥം. |
halophytes | ലവണദേശസസ്യങ്ങള് | ഉയര്‍ന്ന ലവണസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ കാണുന്ന സസ്യങ്ങള്‍. |
haltere | ഹാല്ടിയര് | ഈച്ചവര്ഗത്തില്പെട്ട ഷഡ്‌പദങ്ങളില്‍ കാണുന്ന ഗദപോലുള്ള ചെറിയൊരു അവയവം. പിന്‍ചിറകുകള്‍ രൂപാന്തരപ്പെട്ടാണ് ഇവ ഉണ്ടായതെന്ന് കരുതപ്പെടുന്നു. പറക്കുമ്പോള്‍ സന്തുലനം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. |
hapaxanthous | സകൃത്പുഷ്പി | ഒരിക്കല്‍ മാത്രം പൂക്കുന്ന സസ്യം. ഉദാ: കുടപ്പന. |
haploid | ഏകപ്ലോയ്‌ഡ് | ദ്വിപ്ലോയ്ഡ് അവസ്ഥയുടെ നേര്‍പകുതി ക്രാമസോം ഉള്ള അവസ്ഥ. ഇതില്‍ ക്രാമസോമുകള്‍ ജോടികള്‍ ആയിട്ടല്ല ഉള്ളത്. ഉദാ: ഗാമീറ്റുകള്‍. |
haplont | ഹാപ്ലോണ്ട് | കായിക കോശങ്ങള്‍ ഏകപ്ലോയ്‌ഡ് ആയ ജീവി. |
haptotropism | സ്പര്ശാനുവര്ത്തനം | സ്പര്‍ശന ദിശയിലേക്ക് നീങ്ങാനുള്ള സസ്യങ്ങളുടെ പ്രവണത |
hard disk | ഹാര്‍ഡ് ഡിസ്ക് | കംപ്യൂട്ടറിനുള്ളിലെ പ്രധാന മെമ്മറി. ഗിഗാ/ടെറാ ബൈറ്റ് അളവിലാണ് ശേഷി സൂചിപ്പിക്കാറ്. |
hard water | കഠിന ജലം | കാല്‍സിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലം. സാധാരണ ഇതില്‍ സോപ്പ് പതയില്ല. ചൂടാക്കിയോ രാസപ്രവര്‍ത്തനം വഴിയോ കാഠിന്യം മാറ്റാം. |
hardening | കഠിനമാക്കുക | ടെസ്റ്റ് ട്യൂബിലോ പരീക്ഷണ ശാലയിലോ വളര്‍ത്തിയ സസ്യങ്ങളെ പുറത്തുള്ള പരിതസ്ഥിതിയില്‍ വളരാന്‍ പ്രാപ്‌തമാക്കുന്നതിന് സാവകാശം അനുകൂലനം വരുത്തുക. |